Latest News

എന്നാ കിടു ലുക്കാന്നേ നമ്മുടെ പത്മിനിക്ക്; സെറ്റ് സാരിയുടുത്ത് ഈ മൂക്കുത്തിയുമിട്ട് വന്നാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണൂല; അമ്മയ്‌ക്കൊപ്പം കിടുക്കി സുചിത്ര നായർ

Malayalilife
എന്നാ കിടു ലുക്കാന്നേ നമ്മുടെ പത്മിനിക്ക്; സെറ്റ് സാരിയുടുത്ത് ഈ മൂക്കുത്തിയുമിട്ട് വന്നാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണൂല; അമ്മയ്‌ക്കൊപ്പം കിടുക്കി സുചിത്ര നായർ

 

വാനമ്പാടിയിലെ പദ്മിനിയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സുചിത്ര നായരാണ് വില്ലത്തി പത്മിനിയായെത്തി ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. അച്ഛന്റെ സുഹൃത്ത് വഴിയാണ് താരം പരമ്പരയിലേക്ക് എത്തുന്നത്. ബാലതാരമായിട്ടാണ് സീരിയലിലേക്ക് എത്തിയതെങ്കിലും വാനമ്പാടിയെന്ന സീരിയലാണ് താരത്തിന് വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. സീരിയലിലൂടെ വലിയ പ്രേക്ഷക സ്വീകാര്യത കിട്ടുന്നുണ്ടെങ്കിലും വാനമ്പാടിക്ക് ശേഷം അഭിനയത്തില്‍ താന്‍ അധികം ഉണ്ടാകില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ജീവിതം ഒന്നും അല്ലാതെ ആയി പോകുന്നു. അത് കൊണ്ട് തന്നെ അഭിനയത്തില്‍ നിന്നും അല്പം ഇടവേള എടുത്ത് ഒരു ഡാന്‍സ് സ്‌കൂള്‍ നടത്താനാണ് താത്പര്യമെന്നാണ് താരം അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുന്നതിനുള്ള കാരണമായി പറഞ്ഞത്. സായ് കിരണ്‍ ഉള്‍പ്പെടെയുള്ളവര്‍ താരത്തിന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ചിരുന്നു.

ഇപ്പോള്‍ കൊറോണ കാലത്ത് ഷൂട്ടൊന്നും ഇല്ലാതെ താരവും വീട്ടില്‍ തന്നെയാണ്. ലോക്ഡൗണില്‍ വീട്ടില്‍ തന്നെയാണെങ്കലും തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കുക്ക് ചെയ്തതിന്റെയും നൃത്ത അധ്യാപികയ്ക്കൊപ്പമുള്ളതുമായ ചിത്രങ്ങള്‍ നേരത്തെ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താരം അമ്മയുമൊത്തുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

അമ്മയുമൊത്തുള്ള നിരവധി ചിത്രങ്ങളാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. സാരിയൊക്കെയുടുത്ത് അണിഞ്ഞൊരുങ്ങിയാണ് ചിത്രത്തില്‍ താരമുള്ളത്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ചേച്ചി പ്രാക്ടീസ് മുടക്കല്ലേ എനിക്ക് ചേച്ചി ഡാന്‍സ് ചെയ്യുന്നത് ഒരുപാട് ഇഷ്ടമാണെന്നായിരുന്നു ഒകു ആരാധിക ചിത്രത്തിന് നല്‍കിയ കമന്റ്. അതേസമയം ഐ ലൗ മൈ പത്മിനി എന്നാണ് മറ്റൊര ആരാധകന്‍ കുറിച്ചിരിക്കുന്നത്. താരം പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അതേസമം ലോക്ഡൗണ്‍ കാരണം സീരിയല്‍ ഷൂട്ടെല്ലൊ  നിര്‍ത്തി വെച്ചിരിക്കുന്നതിനാല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായ വാനമ്പാടിയും നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാണ് ഇനി എല്ലാം പഴയ സ്ഥിതിയിലേക്ക് ആവുന്നത് അന്ന് മാത്രമേ ഇനി സീരിയലുകള്‍ പുനരാരംഭിക്കുകയുള്ളൂ. അതുവരെ വാനമ്പാടിയും സീരിയലിലെ വില്ലത്തിയാണെങ്കലും പ്രേക്ഷകരുടെ പ്രിയപ്പെട്ട പപ്പിയും തിരിച്ചുവരുന്നതിനായി ആരാധകര്‍ക്ക് കാത്തിരിക്കേണ്ടി വരും.

 
 
 
 
 
 
 
 
 
 
 
 
 

With Ma Amma

suchithra nair new look is viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക