Latest News

പ്രേമത്തില്‍ തോറ്റയാളാണ് ഞാന്‍..!! കെട്ടുന്നത് മുസ്ലീം പെണ്‍കുട്ടിയെ മാത്രം; അതിഥിയോടുള്ള പ്രണയം തള്ളി ഷിയാസ് 

Malayalilife
പ്രേമത്തില്‍ തോറ്റയാളാണ് ഞാന്‍..!! കെട്ടുന്നത് മുസ്ലീം പെണ്‍കുട്ടിയെ മാത്രം; അതിഥിയോടുള്ള പ്രണയം തള്ളി ഷിയാസ് 

ബിഗ്‌ബോസിലെ പ്രണയവിവാദത്തില്‍ ഏറെ നിറഞ്ഞു നിന്നതായിരുന്നു ഷിയാസ് അതിഥി പ്രണയം. ബിഗ്‌ബോസില്‍ നിന്ന് മൂന്നാമനായിട്ടാണ് ഷിയാസ് പടിയിറങ്ങിയത്. വിജയി ആയില്ലെങ്കിലും പ്രേക്ഷക പിന്തുണ ഏറെയുള്ള താരമാണ് ഷിയാസ്. അതിഥിയുമായിട്ടുള്ള തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് താരം.

ബിഗ്‌ബോസ് ഹൗസില്‍ നിന്ന് തിരികെ നാട്ടിലെത്തിയ ശേഷമാണ് തന്റെ ബൂിഗ്‌ബോസ് അനുഭവങ്ങളും വിശേഷങ്ങളും താരം പങ്കുവെച്ചത്. ഒരു സ്വകാര്യ ഓണ്‍ലൈനി ്‌നല്‍കതിയ അഭിമുഖത്തിലായിരുന്നു താരം അതിഥിയെക്കുറിച്ചുള്ള പ്രണയത്തെക്കുറിച്ചും വ്യക്തമാക്കിയത്. പെണ്‍കുട്ടികളോട് അധികം അടുപ്പം പുലര്‍ത്താത്ത ആളാണ് ഞാന്‍. അത് വേറൊരു ലൈനിലേക്ക് മാറുമെന്ന് ഭയപ്പെടുന്നതിനാല്‍ തന്നെ ആരോടും ഒരുപരിധിക്കപ്പുറം അടുപ്പം സൂക്ഷിക്കാറില്ല. 

ബിഗ്‌ബോസില്‍ അതിഥിയോട് മറ്റാരോടും തോന്നാത്ത ഒരു അടുപ്പമായിരുന്നു തോന്നിയിരുന്നത്. അവള്‍ പാവമാണ്. അവളുമായി പ്രണയം എന്നൊന്ന് പങ്കുവെച്ചിട്ടില്ല. അവള്‍ അടുത്ത് വന്നാല്‍ പോലും അത്തരത്തില്‍ മുഖം കൊടുത്തിട്ടില്ല. അവളോട് സൗഹൃദ അടുപ്പം മാത്രമാണ് ഞാന്‍ പുര്‍ത്തിയിരുന്നത്. അവള്‍ക്ക ഒരു ബോയി ഫ്രണ്ട ഉണ്ടെന്ന് അവള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് ഭയങ്കര പ്രോബ്‌ളമാണെന്നും അവള്‍ പറഞ്ഞിരുന്നു. അവള്‍ക്ക് അമ്മയെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് എന്റെ ഉമ്മയോട് എന്നപോലെ തന്നെ. അതിനാല്‍ തന്നെ ഞങ്ങള്‍ എളുപ്പം കൂട്ടായി. 

അവളെ സന്തോഷിപ്പിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിരുന്നു. എനിക്ക് കിട്ടിയ ഗിഫ്റ്റ് പോലും ഞാന്‍ അവള്‍ക്ക് കൊടുത്തിട്ടുണ്ട്. ഹൗസില്‍ ഏറ്റവും കൂടുതല്‍ കരഞ്ഞിട്ടുള്ളത് പേളിയും അതിഥിയുമാണ്. പീന്നീട് ഞാനും.  എനിക്ക് പ്രശന്ങ്ങളൊന്നും തോന്നിയിട്ടില്ല. അതിഥിയുമായി അരുതാത്തതായി ഒന്നുമില്ല. നിങ്ങള്‍ മീഡിയാസ് വളച്ചൊടിക്കരുത്. എന്റെ സ്വപ്‌നത്തിലുള്ളത് ഒരു മുസ്ലിം കുട്ടി മാത്രമാണ്. വീട്ടുകാരെ അനുസരിച്ച് മാത്രം വിവാഹം കഴിക്കുന്നതാണ് എനിക്ക് ഇഷ്ടം. പ്രേമത്തില്‍ തോറ്റയാളാണ് ഞാന്‍ അതിനാല്‍ തന്നെ ഇനിയും തോല്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നൈസായിട്ട് സിപ്പാകാനാണ് ആഗ്രഹിക്കുന്നതെന്നും ഷിയാസ് പറഞ്ഞു.

shiyas response about adithi love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക