സാധരണ കണ്ടുവരുന്ന സീരിയലുകൾക്ക് ഒരു മാറ്റം നൽകിയ സീരിയൽ ആണ് ഉപ്പും മുളകും. കരച്ചിലോ അമ്മായിമ്മ പോരോ അങ്ങനെ ഒന്നും ഇല്ലാതെ സന്തോഷം മാത്രമുള്ള ഒരു കുടുംബത്തിന്റെ കഥയാണ് ഉപ്പും മുളകും പറഞ്ഞത്. ചില കരങ്ങളാൽ ആ സീരിയൽ നിർത്തി. പക്ഷേ അതിനേക്കാൾ വേഗത്തിൽ പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ സീരിയലാണ് ചക്കപ്പഴം. ഫ്‌ളവേഴ്‌സ് ചാനലിലെ പ്രധാന ഹാസ്യ പരമ്പരയായി മാറിയിരിക്കുകയാണ് ചക്കപ്പഴം. പതിവ് രീതികളില്‍ നിന്നും മാറിയുള്ള അഭിനയശൈലിയും അവതരണവുമാണ് ചക്കപ്പഴത്തെ വ്യത്യസ്തമാക്കുന്നത്. ഹാസ്യത്തിന്റെ മേമ്പൊടിയുമായത്തുന്ന പരമ്പരയിലെ താരങ്ങളും പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. രസകരമായ കുടുംബ നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ടിരിക്കുന്ന, മിനിസ്ക്രീൻ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച പരിപാടിയാണ് ചക്കപ്പഴം. ചുരുങ്ങിയ കാലയളവിൽ തന്നെ പ്രേക്ഷകരുടെ പ്രിയ പരിപാടിയായി മാറാൻ ചക്കപ്പഴത്തിന് കഴിഞ്ഞു. അശ്വതി ശ്രീകാന്ത്, ശ്രീകുമാർ തുടങ്ങി പ്രേക്ഷകർക്ക് പരിചിതരായ താരങ്ങളെ പോലെതന്നെ കുഞ്ഞുണ്ണി, ലളിതാമ്മ, പൈങ്കിളി, കണ്ണൻ, സുമേഷ് എന്നീ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ടം നേടി കഴിഞ്ഞു.
ഈ കുടുംബത്തിന്റെ അമ്മയാണ് ലളിതമ്മ. ലളിതാമ്മ എന്ന അമ്മ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സബീറ്റ ജോർജ് ആണ്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളും പ്രേക്ഷകരെ ചിരിപ്പിക്കുന്ന തമാശകളുമൊക്കെയായി ലളിതയും സജീവമാണ്. പരമ്പരയിലെ കാര്യങ്ങള്‍ മാത്രമല്ല വ്യക്തിജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും താരങ്ങളെത്താറുണ്ട്. അമ്മായിയമ്മയുടെ കുഞ്ഞു കുശുമ്പുകളും രസകരമായ കൗണ്ടറുകളുമൊക്കെയായി ശ്രദ്ധ നേടിയ കഥാപാത്രമാണ് ലളിതാമ്മയുടേത്. കുറച്ച് ഇംഗ്ലീഷ് ഒക്കെ അറിയാവുന്ന ഒരു വീട്ടമ്മയയായണ് താരം എത്തുന്നത്. മൂന്ന് കുട്ടികളുടെ അമ്മയും, നാല് കുട്ടികളുടെ അമ്മുമ്മയുമാണ് ലളിതമ്മ എന്ന കഥാപാത്രം. അമ്മ ആയും ഉത്തമയായ അമ്മായി അമ്മയായും, നിഷ്കളങ്ക ആയ അമ്മാമ്മയും അച്ഛമ്മയും ഒക്കെയായി വേഷം ഇടുന്ന സബിറ്റ ചുരുങ്ങിയ സമയം കൊണ്ട് ആണ് പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയത്. മലയാളി അല്ലെ, പുതുമുഖ നടിയാണോ എന്നൊക്കെ നിരവധി ചോദ്യങ്ങൾ താരത്തിനെ കുറിച്ചുണ്ടായിരുന്നു. ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ‘ഉപ്പും മുളകും’ താരം കോട്ടയം രമേശ് ആണ്.
കൊച്ചിയിൽ ജനിച്ചു വളർന്ന താരം, കാലിഫോർണിയയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. അഭിനയത്തിലും മോഡലിംഗിലും ഉള്ള അമിതമായ താത്പര്യം ആണ് മെഡിക്കൽ പ്രൊഫെഷൻ ഉപേക്ഷിച്ചിട്ട് അഭിനയരംഗത്തേക്ക് താരം എത്തിയത്. കർണാടക സംഗീതവും ഭരതനാട്യവും പഠിച്ച സബിറ്റയുടെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പരസ്യ ചിത്രങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച താരം ബിഗ് സ്ക്രീനിലും തിളങ്ങിയിട്ടുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം അഭിനയം ഒരുതരം ലേർണിംഗ് ആണെന്നാണ് താരം പോസ്റ്റിലും മറ്റും പറഞ്ഞത്. ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹിതയായ സബീറ്റ പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് ചേക്കേറി. അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്തു വർഷം മുൻപ് സബീറ്റ വിവാഹമോചനം നേടിയിരുന്നു. പിന്നീട് കുട്ടികളെയും നോക്കി താരം ജീവിച്ചു. രണ്ടുമക്കളാണ് താരത്തിന് ഉള്ളത്. അതിൽ മൂത്തയാൾ മാക്‌സ്‌വെൽ ആണ്. ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താൽ ഭിന്നശേഷിക്കാരനായി മാറിയ മാക്സ് 2017ലാണ് മരിച്ചത്. പന്ത്രണ്ട് വയസുള്ളപ്പോഴാണ് മാസ്‌വെൽ മരണമടഞ്ഞത്. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്.
ഇടയ്ക്കു മകനെ പറ്റി കണ്ണീർ അലിയിപ്പിക്കുന്ന ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ടായിരുന്നു. നാല് വര്‍ഷം മുന്‍പ് വിട്ടുപിരിഞ്ഞ മകന്‍ മാക്‌സ് വെല്ലിനൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു താരം. എന്റെ ചെക്കന്‍ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് 4 വര്‍ഷം, അമ്മയുടെ കണ്ണീര് തോര്‍ന്നിട്ടും. 4 വര്‍ഷം മുന്‍പ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത് മാക്‌സ് ബോയ്. അതിന് ശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയത് പോലെയായിട്ടില്ല. നീയുമായി ഒത്തുചേരാന്‍ സര്‍വ്വേശ്വരന്‍ ഒരവസരം തന്നാല്‍ ഒരുനിമിഷം പോലും ഞാന്‍ മടിച്ചുനില്‍ക്കില്ല, കാരണം നീ എന്റെ ജീവിതത്തിലെ നികത്താനാവാത്തൊരു നഷ്ടമാണ്. കണ്ണീര്‍ മൂടി കാഴ്ച മങ്ങിയതിനാല്‍ മമ്മിക്ക് കൂടുതലൊന്നും എഴുതാനാവുന്നില്ലെന്നുമായിരുന്നു സബീറ്റ കുറിച്ചത്.