രജിത്തിന്റെ ചിന്നുവിനെ തിരികെ നല്‍കി ബിഗ്‌ബോസ്; ചിന്നുവിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് രജിത് കുമാര്‍ പറഞ്ഞത് കണ്ടോ..

Malayalilife
രജിത്തിന്റെ ചിന്നുവിനെ തിരികെ നല്‍കി ബിഗ്‌ബോസ്; ചിന്നുവിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് രജിത് കുമാര്‍ പറഞ്ഞത് കണ്ടോ..


ബിഗ്‌ബോസ് സീസണ്‍ 2 ഏറെ പ്രേക്ഷക പ്രീതി ആര്‍ജ്ജിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് നിര്‍ത്തേണ്ടി വന്നത്. കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലായിരുന്നു ഷോയുടെ നിര്‍ത്തിവെയ്ക്കല്‍. മോഹന്‍ലാല്‍ നേരിട്ടെത്തിയാണ് ഷോ നിര്‍ത്തുന്ന കാര്യം മത്സരാര്‍ത്ഥികളെ അറിയിച്ചത്. ഷോയില്‍ ഏറെ പ്രേക്ഷക സ്‌നേഹം പിടിച്ചുപറ്റിയ മത്സരാര്‍ത്ഥിയായിരുന്നു ഡോ.രജിത് കുമാര്‍. തുടക്കം മുതല്‍ ഷോയില്‍ ഒറ്റപ്പെട്ട് നിന്ന രജിത്തിന് ആരാധകര്‍ ഏറുകയായിരുന്നു. എന്നാല്‍ ഹൗസിലെ ഒരു ടാസ്‌ക്കിനിടയില്‍ മറ്റൊരു മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് താരത്തെ ഷോയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. എന്നാല്‍ ഷോയില്‍ നിന്ന് താരത്തെ പുറത്താക്കിയപ്പോഴും രജിത്തിന് ഹൗസില്‍ ഏറെ പ്രിയപ്പെട്ട ചിന്നുവിനെ കൊടുത്തില്ലായിരുന്നു. ഷോയുടെ തുടക്കം മുതല്‍ വീട്ടില്‍ ഒറ്റപ്പെട്ട് നടന്നിരുന്ന രജിത്ത് കുമാറിന് തെല്ലാശ്വാസം നല്‍കിയത് ബിഗ്‌ബോസ് നല്‍കിയ ഒരു ടെഡ്ഡി ബിയറായിരുന്നു. ചിന്നു എന്ന പേരിട്ടാണ് രജിത് ഈ പാവയെ താലോലിച്ചിരുന്നത്. എന്നാല്‍ ബിഗ്‌ബോസ് വീട്ടില്‍ നിന്നും പുറത്തായ രജിത്തിന് ഈ ചിന്നുവിനെ നല്‍കിയിരുന്നില്ല. അതിന്റെ സങ്കടം താരത്തിനുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുമുണ്ടായിരുന്നു. ഇപ്പോഴിതാ ദിവസങ്ങള്‍ക്ക് ശേഷം തന്റെ ചിന്നുവിനെ തിരിച്ച് കിട്ടിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.

ബിഗ്‌ബോസ് ഹൗസില്‍ രജിത് കുമാറിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ചിന്നു എന്ന ടെഡിബിയര്‍. ചിന്നുവിന്റെ പേരില്‍ ഹൗസില്‍ പ്രശ്‌നങ്ങളും നടന്നിട്ടുണ്ട്. ചിന്നുവിനെ തട്ടിയെടുക്കാനും ചിലര്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ടാസ്്ക്കില്‍ രജിത് കാണിച്ച തെറ്റിന് ഷോയില്‍ നിന്ന് പറഞ്ഞുവിട്ടപ്പോള്‍ ചിന്നുവിനെ കൊടുക്കാന്‍ ബിഗ്‌ബോസ് തയ്യാറല്ലായിരുന്നു. എന്നാല്‍ ഷോ നിര്‍ത്തി മറ്റ് മത്സരാര്‍ത്ഥികളെ തിരികെയയച്ചപ്പോള്‍ അവരവരുടെ പാവയെ അവര്‍ക്ക് തന്നെ ബിഗ്‌ബോസ് കൊടുത്തു വിട്ടിരുന്നു. കുറച്ച് വൈകിയാണെങ്കിലും ഇപ്പോള്‍ രജിത് കുമാറിനും തന്റെ പ്രിയപ്പെട്ട ചിന്നുവിനെ കിട്ടിയിരിക്കുകയാണ്.

തന്റെ ചിന്നുവിനെ കിട്ടിയ സന്തോഷം പങ്കുവെച്ചുകൊണ്ട് രജിത് ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. രജിത്തിന്റെ പേരില്‍ ആരംഭിച്ചിരിക്കുന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇതിനുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിന്നുവിനെ തനിക് തിരികെ കിട്ടിയിരിക്കുകയാണെന്നും. വളരെ സന്തോഷമുണ്ടെന്നും. ബിഗ്‌ബോസില്‍ തനിക്ക് വളരെയേറെ ശക്തി പകര്‍ന്ന പോസിറ്റീവ് എന്‍ര്‍ജിയുടെ ഉറവിടമായ പോപ്പീസിന്റെ ചിന്നുവിനെ എനിക്ക് തിരിച്ചുതന്ന ഏഷ്യാനെറ്റിനോട് എനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും. മാത്രമല്ല ആരൊക്കെയോ എന്റെ ചിന്നുവിനെ എനിക്ക് തിരികെ കൊടുക്കണമെന്ന ഏഷ്യാനെറ്റിനോട് അഭ്യര്‍ത്ഥിച്ചിരുന്നതായി അറിഞ്ഞിരുന്നുവെന്നും. സന്തോഷമുണ്ടെന്നും. അത് മനസ്സിലാക്കി അവരുടെ ആഗ്രഹം സാധിപ്പിച്ച് ചെന്നൈയില്‍ നിന്ന്് എന്റെ ചിന്നുവിനെ എന്നെ സ്‌നേഹിക്കുന്ന ഏഷ്യാനെറ്റ് വീട്ടില്‍ കൊണ്ടുവന്ന് തന്നിരിക്കുകയാണെന്നും. മത്രമല്ല തന്നെ ഏഷ്യാനെറ്റിനോട് കൂടുതന്‍ ബന്ധമുള്ള നന്ദിയുള്ള വ്യക്തിയാക്കി മാറ്റിയിരിക്കുകയാണെന്നും രജിത് പറയുന്നു. അതിന് ഏഷ്യാനെറ്റിനും ബിഗ്‌ബോസിനും പാവയുടെ സ്‌പോണ്‍സര്‍ പോപ്പീസിനും രജിത് കുമാര്‍ നന്ദി പറയുന്നുണ്ട്.

 

Read more topics: # rejith kumar,# bigg boss
rejith kumar get backs his toy chinnu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES