ബിഗ്ബോസില്‍ ഇപ്പോള്‍ ഏറ്റവും അധികം പ്രേക്ഷക പിന്തുണയുള്ള വ്യക്തി രജിത്താണ്. ബിഗ്ബോസിലെ ഒറ്റയാനെന്ന് രജിത്തിനെ പറയാം. ബാക്കിയെല്ലാവരും ഷോയില്‍ ഒറ്റക്കെട്ടാണ്. രജിത്തിനോട് ഇത്തിരിയെങ്കിലും അടുപ്പം കാട്ടിയത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ പവനും ദയയുമാണ്. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ വീട്ടില്‍ ഇല്ല. ദയ കണ്ണുരോഗത്തെ തുടര്‍ന്നാണ് വീട്ടില്‍ നിന്നും താല്കാലികമായി പുറത്തുപോയതെങ്കിലും പവന് നടുവേദനയെതുടര്‍ന്ന് ഹൗസില്‍ നിന്നും എന്നെന്നേക്കുമായി വിട പറയുകയായിരുന്നു.
ഷോയിലെത്തിയപ്പോള്‍ തന്നെ രജിത്തിന്റെ ഫാനാണ് താനെന്ന വെളിപ്പെടുത്തല്‍ പവന് നടത്തിയിരുന്നു. തനിക്ക് ഒത്ത പാര്‍ട്ണറെ കിട്ടിയതോടെ ഷോയില്‍ രജിത്തും ആക്ടീവായി. എന്നാല്‍ നടുവേദന വില്ലനായതോടെ ഷോയില്‍ നിന്നും പവന് അപ്രതീക്ഷിതമായി പുറത്താകേണ്ടി വന്നു. ഇതിന് പിന്നാലെ ലൈവിലെത്തിയ പവന് രജിത്തിനെ മിസ് ചെയ്യുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.
രജിത് സാറ് എന്റെ സ്വന്തം ജ്യേഷ്ഠനെ പോലെയാണ്. ക്വിറ്റ് ചെയ്തപ്പോള്‍ വളരെയധികം സങ്കടം ഉണ്ടായിരുന്നു. എന്റെ സ്വന്തം ചേട്ടനെ ഒറ്റയ്ക്ക് ആക്കിയിട്ട് പോകുന്ന പോലെയൊരു ഫീലായിരുന്നു എന്നാണ് പവന് പറഞ്ഞത്. ഇപ്പോള്‍ പവന് പോയെങ്കിലും പവനെ കുറിച്ചുള്ള ഓര്‍മ്മകളിലാണ് രജിത്തും. പവന് പോയതോടെ ഏറ്റവും അധികം തളര്‍ന്നതും വിഷമിച്ചതും രജിത്തായിരുന്നു. ഇപ്പോള്‍ ബിഗ്ബോസ് ഹൗസില്‍ ഒറ്റയ്ക്കിരുന്നു സംസാരിക്കവേയാണ് പവനെ പറ്റി സര് വീണ്ടും ഓര്‍ത്തത്.
പവനെ ക്യാപ്റ്റന്‍ ആക്കാന്‍ പറ്റീലെന്ന വിഷമമാണ് രജിത്ത് പങ്കുവച്ചത്. ക്യാപ്റ്റന്‍സി ടാസ്ക്കില് 3 പേരില്‍ ഒരാള്‍ എന്ന നിലയിലെങ്കിലും നിന്റെ ഫോട്ടോ കണ്ടിട്ടെങ്കിലും നിന്നെ പോയിക്കാന്‍ പറ്റീലല്ലോ എന്ന് രജിത്ത് പറഞ്ഞു..ഒരു തവണ നീ ഫസ്ററ് ആയിട്ടു ഫോട്ടോ വന്നില്ലേ അതിലെ ഫോട്ടോ ഗ്ലാമര്‍ അല്ലായിരുന്നോ. ആ ഫോട്ടോകളില്‍ നിന്റെ ഫോട്ടോ അല്ലായിരുന്നോ ഏറ്റവും സ്റ്റൈയിലിഷ്. പിന്നെ എല്ലാം തകിടം മറിഞ്ഞു. അതോടെയാണ് നീ ഡൗണ്‍ ആയത്. പക്ഷേ അതുപോലെ എനിക്ക് ഡൗണ്‍ ആകാന്‍ പറ്റൂല പവാ എന്നും രജിത്ത് സര് ആത്മഗതം നടത്തി.