Latest News

ഭര്‍ത്താവ് ഉറങ്ങുമ്പോഴുള്ള കുസൃതി; വിവാഹ ശേഷമുള്ള വീഡിയോ പങ്കുവെച്ച് ആതിര മാധവ്

Malayalilife
ഭര്‍ത്താവ് ഉറങ്ങുമ്പോഴുള്ള കുസൃതി; വിവാഹ ശേഷമുള്ള വീഡിയോ പങ്കുവെച്ച് ആതിര മാധവ്

ലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. പരമ്പരയിൽ സുമിത്രയുടെ മകൾ അനന്യയെ ഏവർക്കും പ്രിയങ്കരവുമാണ്. വില്ലത്തിയായി എത്തി ഒടുവിൽ അമ്മയിയമ്മയുടെ പ്രിയപ്പെട്ട മരുമകളായി പരമ്പരയിലൂടെ   മാറുകയായിരുന്നു.  അനന്യയായി പ്രേക്ഷകരുടെ ഇടയിലേക്ക് എത്തുന്നത് ആതിര മാധവാണ്. അടുത്തിടെയാണ് ആതിര മാധവ്  വിവാഹിതയായത്. രാജീവ് മേനോനാണ് ജീവിത പങ്കാളി. വൺ പ്ലസ് കമ്പനിയിൽ ഉദ്യോഗസ്ഥനാണ് രാജീവ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ഇരുവരുടെയും  വിവാഹം.

 ഇരുവരും ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങ് എല്ലാം തന്നെ സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു.  വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളും വീഡിയോയുമൊക്കെ ആതിര ഇൻസ്റ്റ സ്റ്റോറിയാക്കിയിരുന്നു.  മെഹന്തി ചടങ്ങിൻറേയും, വിവാഹ പാർട്ടിയുടെയും ചിത്രങ്ങളും വീഡിയോയും സുഹൃത്തുകൾക്ക് ഒപ്പമുള്ള ഡാൻസുമൊക്കെ ആതിരതന്നെയാണ് സമൂഹമാധ്യമങ്ങളിൽ  പങ്കുവെച്ചിരുന്നത്. അതോടൊപ്പം തന്നെ  പ്രീ വെഡിങ് ഫോട്ടോഷൂട്ടും താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം ഭർത്താവ് ഉറങ്ങുമ്പോൾ താനൊപ്പിക്കുന്ന കുസൃതിയുടെ വീഡിയോയുമായാണ്  ആതിര മാധവ് ഇപ്പോൾ എത്തിയിരിക്കുന്നത്.  താരം സോഷ്യൽ മീഡിയയിലൂടെ വിവാഹത്തിന് ശേഷമായുള്ള വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നുണ്ട്. ആര്യ അവതരിപ്പിക്കുന്ന പരിപാടിയായ സ്റ്റാർട്ട് മ്യൂസികിലും ആതിര അതിഥിയായി പങ്കെടുത്തിരുന്നു. ഇതിനോടകം തന്നെ ആര്യയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചും താരമെത്തിയിരുന്നു. അഭിനയം വിവാഹ ശേഷവും  തുടരുമെന്ന് താരം പറഞ്ഞിരുന്നു. രാജീവ് ആതിര അഭിനയിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നായിരുന്നു  പറഞ്ഞത്. ആതിര അവതരണത്തിലേക്കും പിന്നീട് അഭിനയത്തിലേക്കും ടെക്നോപാർക്കിലെ ജോലി ഉപേക്ഷിച്ചായിരുന്നു  തിരിഞ്ഞത്.

kudumbavilaku serial fame Athira madhav new video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക