Latest News

കുടുംബവിളക്കിലെ സുമിത്രയുടെ ഉറ്റസുഹൃത്ത്; ഭര്‍ത്താവ് ഡിവൈഎസ്പി; മകള്‍ അറിയപ്പെടുന്ന നായിക; നിലീനയായി എത്തുന്ന ബിന്ദു പങ്കജിന്റെ വിശേഷങ്ങള്‍

Malayalilife
കുടുംബവിളക്കിലെ സുമിത്രയുടെ ഉറ്റസുഹൃത്ത്; ഭര്‍ത്താവ് ഡിവൈഎസ്പി; മകള്‍ അറിയപ്പെടുന്ന നായിക; നിലീനയായി എത്തുന്ന ബിന്ദു പങ്കജിന്റെ വിശേഷങ്ങള്‍

ഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തില്‍ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവര്‍ത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളും ജീവിതവുമൊക്കെയാണ് സീരിയലിന്റെ കഥ. സുമിത്രയുടെ അടുത്ത സുഹൃത്തായ നിലീനയ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. സുമിത്രയ്ക്ക് പിന്തുണ നല്‍കി എപ്പോഴും ഒപ്പം നില്‍ക്കുന്ന ആത്മസുഹൃത്താണ് നിലീന. സീരിയലില്‍ ശക്തമായ കഥാപാത്രമാണ് നിലീന. ബിന്ദു പങ്കജ് എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. ആലുവ സ്വദേശിനിയാണ് ബിന്ദു. ഡിവൈഎസ്പിയാണ് താരത്തിന്റെ ഭര്‍ത്താവ് അശോക്. രണ്ടു മക്കളാണ് താരത്തിന്. ഇരട്ടക്കുട്ടികളാണ് മകന്‍ ഗൗതമും മകള്‍ ഗായത്രിയും. 10-17 വര്‍ഷമായി ബിന്ദു അഭിനയരംഗത്ത് താരം ഉണ്ട്. ഗര്‍ന്ധര്‍വ്വയാമം എന്ന സീരിയലിലാണ് താരം ആദ്യം അഭിനയിച്ചത്. അന്ന് മക്കള്‍ തീരെ ചെറിയ കുട്ടികളായത് കൊണ്ട് പിന്നീട് അഭിനയത്തില്‍ തുടരാന്‍ സാധിച്ചില്ല.

പിന്നാലെ വര്‍ഷങ്ങള്‍ക്ക് ശേഷം വനിത രത്നം എന്ന റിയാലിറ്റി ഷോയിലാണ് താരം എത്തിയത്. പിന്നാലെ തന്റെ ആഗ്രഹം പോലെ പിന്നീട് അഭിനയത്തില്‍ സജീവമാകുന്നത്. കുട്ടിക്കാലം മുതല്‍ നൃത്തം ജീവനാണ് ബിന്ദുവിന്. ഒരുപാട് സ്റ്റേജുകളില്‍ താരത്തിന് നൃത്തം ചെയ്യാന്‍ സാധിച്ചു. വനിത രത്നത്തിന് ശേഷം പാട്ടിന്റെ പാലാഴി എന്ന സിനിമയില്‍ അഭിനയിച്ചു. അങ്ങിനെ കുറച്ച് സിനിമകളില്‍ അഭിനയിച്ച ശേഷമാണ് സീരിയലിലേക്ക് വരുന്നത്. പ്രണയം ഇന്നാണാ കല്യാണം, ആക്സ്മികം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. കെകെ രാജീവിന്റെ കഥയിലെ രാജകുമാരി എന്ന സീരിയലിന് മികച്ച നടിക്കുളള അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നീട് തമിഴിലും താരം അഭിനയിച്ചു. കുടുംബത്തില്‍ എല്ലാവരും താരത്തിന് വലിയ സപ്പോര്‍ട്ടാണ് നല്‍കുന്നത്. മകള്‍ ഗായത്രി അശോക് അഭിനേത്രിയാണ്.

ലഡ്ഡു എന്ന ചിത്രത്തില്‍ നായികയായി താരം എത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമമം എന്ന വെബ്സീരിസില്‍ നായികയാണ്. ഇപ്പോള്‍ മെംബര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. മകന്‍ ഗൗതം ആസ്ട്രേലിയയില്‍ പഠിക്കുകയാണ്. ആലുവ സ്വദേശിനി ആണെങ്കിലും തിരുവന്തപുരവുമായി അടുത്ത ബന്ധമുണ്ട് താരത്തിന്. താരത്തിന്റെ അമ്മ വലിയ ആറ്റുകാലമ്മ ഭക്തയാണ്. സ്ഥിരമായി പൊങ്കാലയിടാന്‍ എത്തുന്ന ആളാണ് ബിന്ദു പങ്കജ്. കുട്ടിക്കാലത്ത് തന്നെ നൃത്തത്തോട് വലിയ ഇഷ്ടമാണ് ബിന്ദുവിന്. മീര വാസുദേവിനൊപ്പം അഭിനയിക്കുന്നതിന് ചെറിയ പേടി ഉണ്ടായിരുന്നുവെങ്കിലും പെട്ടെന്ന് കൂട്ടായി എന്ന് ബിന്ദു പറയുന്നു. പെട്ടെന്ന് എല്ലാവരുമായി അടുക്കുന്ന ആളാണ് മീരയെന്നും ഇത്ര വലിയ ആക്ട്രസ് ആണെന്ന ഒരു ജാടയും ഇല്ലെന്നും ബിന്ദു പറയുന്നു. തന്റെ മകളാണ് തന്റെ കരുത്തെന്ന് താരം പറയുന്നു. പലപ്പോഴും താന്‍ തളര്‍ന്നു പോകുമ്പോള്‍ തന്റെ മകള്‍ ധൈര്യം തരുമെന്നും താരം പറയുന്നു.  നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കുടുംബവിളക്കിലെ നിലീനയായിട്ടാണ് താരത്തെ ആരാധകര്‍ ഏറ്റെടുക്കുന്നത്.


 

kudumbavilaku serial actress bindhu pankaj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES