ആല്‍ബം പാട്ടുകാളിലൂടെ മലയാളി പ്രേക്ഷക മനസ്സ് കീഴ്‍ഴടക്കിയ താരമാണ് കൊല്ലം ഷാഫി. എഴുത്തുകാരൻ, ഗായകൻ എന്നതിലുപരി താരം താരം മികച്ച ഒരു അഭിനേതാവ് കൂടിയാണ്. എന്നാൽ ഇപ്പോള്‍ തന്റെ കുടുംബ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഷാഫി. കുടുംബത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമൊക്കെ ഷാഫി ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് തുറന്ന് പറഞ്ഞത്.
പ്രണയലേഖനങ്ങള്‍ ഞാന്‍ അങ്ങോട്ട് കൊടുത്തിട്ടുള്ള ചരിത്രമാണുള്ളത്. അതിന് മറുപടി കിട്ടിയിട്ടില്ലെന്ന് മാത്രമല്ല പലരും അത് പരിഗണിച്ചിട്ടില്ല. ഞാന്‍ പ്രണയം പേറി കുറേ നടന്നിട്ടുണ്ടെങ്കിലും അത് നഷ്ടപ്പെട്ട ആളാണ്. ആ പ്രണയം പൊളിഞ്ഞ് അവളെ നഷ്ടമായപ്പോഴാണ് വീട്ടുകാര്‍ എന്നെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഇരുപത്തിമൂന്നാമത്തെ വയസില്‍ വിവാഹിതനായി. ഉമ്മ കരച്ചില് കൊണ്ടാണ് പെണ്ണു കാണാന്‍ പോയത്. ശേഷം ആറ് മാസത്തെ ഗ്യാപ്പ് വന്നു.
ഞാന്‍ പ്രണയിച്ചിരുന്ന സമയത്തെഴുതിയെ ഡയറി അവള്‍ക്ക് വായിക്കാന്‍ കൊടുത്തു. ഇത് വായിക്കുക, എനിക്കിനി നിങ്ങള്‍ക്ക് തരാന്‍ സ്‌നേഹം വല്ലതും ബാക്കിയുണ്ടോയെന്ന് ആദ്യം നോക്കാനും പറഞ്ഞു. ഡയറി വായിച്ചതിന് ശേഷം എനിക്ക് നിങ്ങളെ അതിനേക്കാളും ഇരട്ടിയായി പ്രണയിക്കാന്‍ എനിക്ക് കഴിയുമെന്നായിരുന്നവള്‍ പറഞ്ഞത്. കഴിഞ്ഞ 18 വര്‍ഷമായി അവള്‍ മനോഹരമായി തന്നെ പ്രണയിച്ച് കൊണ്ടിരിക്കുകയാണ്. അവളെ കുറിച്ചാണ് ഞാന്‍ ആദ്യമെഴുതിയ പാട്ടില്‍ പറഞ്ഞത്.
വീട്ടില്‍ വരുന്നവരെല്ലാം നിന്റെ ഭാഗ്യമാണ് ഷാഫി എന്ന് ഭാര്യ റജിലയോട് പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ കേള്‍ക്കുമ്പോള്‍ ഞാന്‍ തിരുത്തും, ശരിക്കും എന്റെ ഭാഗ്യമാണ് അവള്‍. എവിടെയോ നശിച്ച് പോവുമായിരുന്ന ആളുടെ ജീവിതത്തിലേക്ക് സ്വന്തം റിസ്‌കില്‍ കയറി വന്ന പെണ്‍കുട്ടിയാണ്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അവള്‍ ശക്തമായ പിന്തുണയുമായി എനിക്കൊപ്പമുണ്ടായിരുന്നു. പാട്ട് നിര്‍ത്തിയാലോ എന്നാലോചിച്ച സമയങ്ങളൊക്കെ അവളായിരുന്നു പോത്സാഹനം തന്നത്. മഞ്ജു ചേച്ചിയുടെ കൂടെ ഞാന്‍ അഭിനയിച്ച് കാണണമെന്നാണ് ഏറ്റവും കൂടുതലായി അവള്‍ ആഗ്രഹം പറഞ്ഞത്. ഇപ്പോള്‍ മൂന്ന് മക്കളുടെ കൂടെ സന്തുഷ്ടരായി ജീവിക്കുകയാണ്. മൂത്തമകന്‍ പ്ലസ് വണ്ണില്‍ പഠിക്കുകാണെന്ന് പറഞ്ഞപ്പോള്‍ ഷാഫിയെ കണ്ടാല്‍ കല്യാണം കഴിച്ചന്നേ പറയുകയില്ലെന്നാണ് എംജി ശ്രീകുമാറിന്റെ കമന്റ്. എന്നാല്‍ അടുത്തിടെ താന്‍ നാല്‍പത്തിരണ്ടാം ജന്മദിനം ആഘോഷിച്ചു.