ബിഗ് ബോസ് അഞ്ചാമത്തെ സീസണ്‍ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കളി ആവേശകരമായി മുന്നോട്ടു പോകുമ്പോള്‍ 19 പേരാണ് ഇപ്പോള്‍ ഹൗസിലുള്ളത്. അതിനിടയില്‍ ഈ തവണ സാധാരണക്കാരുടെ കൂട്ടത്തില്‍ നിന്നും ഗോപിക എന്നൊരു പെണ്‍കുട്ടി കൂടി മത്സരിക്കാന്‍ ഉണ്ട് എന്നതാണ് ഏറ്റവും വലിയ ഒരു പ്രത്യേകത. മൂവാറ്റുപുഴ സ്വദേശിയായ ഗോപികാ ഗോപി ഒരു കൊറിയര്‍ സര്‍വീസില്‍ ആണ് ജോലി ചെയ്യുന്നത്. ആദ്യം വളരെ നിശബ്ദത നിറഞ്ഞ ഒരു വ്യക്തിയായിരുന്നു ഇവര്‍ എങ്കിലും ഇപ്പോള്‍ വളരെ പവര്‍ഫുള്‍ ആയിട്ടാണ് കളിക്കുന്നത്. ഇതിനോടകം തന്നെ നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന ഗോപികയുടെ യഥാര്‍ത്ഥ ജീവിതം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും എല്ലാം നിറഞ്ഞതാണ്.
അച്ഛന്റെ ഉപദ്രവവും മറ്റും ഏറ്റാണ് ഗോപിക കുട്ടിക്കാലം തള്ളി നീക്കിയത്. അതിനുശേഷം എത്തിയ രണ്ടാനച്ഛന്‍ ആണ് ഗോപികയെ സ്നേഹിച്ചതും വളര്‍ത്തിയതും എല്ലാം. അദ്ദേഹം വന്ന ശേഷമാണ് പട്ടിണി മാറിയതും വയറു നിറച്ച് ആഹാരം കഴിക്കാന്‍ തുടങ്ങിയതു പോലും. എന്നാല്‍ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. ബന്ധുവായ ഒരാളെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ ഗോപികയുടെ ജീവിതം വീണ്ടും മാറിമറിയുകയായിരുന്നു. 19-ാം വയസിലെ ആ വിവാഹം ഒരു പൂര്‍ണ പരാജയമായിരുന്നു. പ്രണയിക്കുമ്പോള്‍ കണ്ട ആളെ ആയിരുന്നില്ല വിവാഹജീവിതത്തില്‍ ഗോപിക കണ്ടത്.
വിവാഹം കഴിഞ്ഞതിന്റെ രണ്ടാം ദിവസം തന്നെ പുള്ളിയുടെ പെരുമാറ്റം മോശമാകാന്‍ തുടങ്ങി. അടുക്കള പണിയില്‍ ആയിരുന്ന തന്നെ അടുത്ത് വിളിച്ചു ആളുകളുടെ മുഖത്തുനോക്കി സംസാരിക്കാന്‍ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് ആദ്യത്തെ വഴക്ക് തുടങ്ങുന്നത്. പിന്നെ പിന്നെ ഒരു കാരണവും ഇല്ലാതെ അടിക്കും. എന്തിനാണ് അടിക്കുന്നത് എന്നുപോലും ഗോപികയ്ക്ക് അറിയില്ലായിരുന്നു. ആളുകളുടെ മുന്‍പില്‍ വച്ചുപോലും ഒരു കാര്യവും ഇല്ലാതെ ദേഹോപദ്രവം അല്‍പ്പിക്കുന്ന സ്വഭാവമായിരുന്നു അയാള്‍ക്ക്. എങ്കിലും പ്രണയിച്ചു വിവാഹം കഴിച്ചതല്ലേ.. എന്നെങ്കിലും ഈ സ്വഭാവത്തിന് മാറ്റമുണ്ടാകും എന്ന പ്രതീക്ഷയിലിരിക്കെയാണ് ഗോപിക ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.
വിവാഹം കഴിഞ്ഞ് രണ്ടാം മാസമായിരുന്നു ഈ സന്തോഷ വാര്‍ത്ത എത്തിയത്. എന്നാല്‍ ഗര്‍ഭിണി ആയപ്പോള്‍ പോലും അയാള്‍ അതിന്റെ യാതൊരു പരിഗണനയും ഗോപികയ്ക്ക് നല്‍കിയിരുന്നില്ല. കാരണം, ആരോടും തുറന്നു പറയാന്‍ പോലും പറ്റാത്ത അത്രയും രീതിയില്‍ ശാരീരിക പീഡനങ്ങള്‍ ഭര്‍ത്താവില്‍ നിന്നും ഗോപികയ്ക്ക് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് അതും ഗര്‍ഭിണി ആയിരുന്നപ്പോള്‍. എന്നിട്ടും ഒരിക്കല്‍ പോലും തന്റെ അവസ്ഥകള്‍ വീട്ടില്‍ അറിയിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ വിഷം കഴിക്കാന്‍ ഗോപിക ശ്രമിച്ചത്.
വിഷമങ്ങള്‍ സഹിക്കാന്‍ കഴിയാതെ താന്‍ ജീവിതം അവസാനിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ് ആദ്യമായി കുഞ്ഞിന്റെ ചലനം വയറ്റില്‍ കിട്ടുന്നത്. ഒറ്റ ചവിട്ട്, അമ്മ ഇത് വേണ്ട എന്ന രീതിയില്‍ ആണ് ഗോപികയ്ക്ക് അത് തോന്നിയത്. ആത്മഹത്യ ചെയ്യാന്‍ തോന്നിയ ഈ നിമിഷത്തെ ശപിച്ചുകൊണ്ട് ഗോപിക വിഷക്കുപ്പി വലിച്ചെറിഞ്ഞു. അതിനു ശേഷം കുഞ്ഞിനെ പ്രസവിച്ച് ഏഴു മാസത്തോളം ആയപ്പോഴാണ് ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ ഗോപിക സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നത്. ഇപ്പോള്‍ നാല് വര്‍ഷമായി ഡിവോഴ്സ് കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
അമ്മയും അച്ഛനും രണ്ട് ചേട്ടന്മാരും നാലു വയസുള്ള മകനും അടങ്ങുന്ന കൊച്ചു കുടുംബമാണ് ഇപ്പോള്‍ ഗോപികയുടേത്. മൂവാറ്റുപുഴയിലെ വീട്ടില്‍ നിന്നും ജീവിതം അല്‍പ്പമെങ്കിലും സാമ്പത്തിക സുരക്ഷിതമുള്ളതാക്കി മാറ്റാന്‍ പുറപ്പെട്ട് ഇറങ്ങിയ ഗോപികയുടെ ഇപ്പോഴത്തെ ജീവിതം മകനു വേണ്ടിയുള്ളതാണ്. പൊന്നു പെങ്ങളെ എന്നാണ് മകന്‍ അമ്പു ഗോപികയെ വിളിക്കുന്നത്. ഗോപികയുടെ പിറന്നാള്‍ ആശംസിക്കാന്‍ മകന്‍ എത്തിയ വീഡിയോ കണ്ണുനിറച്ചുകൊണ്ടാണ് ഗോപിക കണ്ടത്. പൊന്നു പെങ്ങളെ സുഖമാണോ, ഹാപ്പി ബര്‍ത്ത് ഡേ, ഉമ്മ! എന്നാണ് മകന്‍ പറഞ്ഞത്. പിന്നീട് മോനെ കണ്ട സന്തോഷത്തില്‍ ആയിരുന്നു ഗോപിക.
പിന്നീടാണ് മകനെ കുറിച്ച് ഗോപിക തുറന്നു പറഞ്ഞത്. എന്ത് രസമാണെന്നോ അവന്റെ പൊന്നു പെങ്ങളെ എന്ന വിളി കേള്‍ക്കാന്‍. എല്ലാവരും പറയും അങ്ങനെ വിളിക്കരുത്. അമ്മയെ അങ്ങനെ അല്ല വിളിക്കേണ്ടത് എന്ന്. എന്നാലും അവന്റെ സ്നേഹം നിറഞ്ഞ വിളിയില്ലേ അത് ആണ് എല്ലാം. അവന്‍ എന്നെ പേര് വിളിച്ചാലും, പെങ്ങളെ എന്ന് വിളിച്ചാലും എടീ എന്ന് വിളിച്ചാലും അവന്റെ ആ വിളിയില്‍ ആണ് എന്റെ ജീവിതം ഞാന്‍ കൊണ്ട് പോകണേ എന്നായിരുന്നു ഗോപികയുടെ വാക്കുകള്‍. എന്റെ ജീവിതം ഫുള്‍ അവന്‍ മാത്രമേ ഉള്ളൂ. അവനു വേണ്ടി മാത്രമാണ് ഞാന്‍ ജീവിച്ചിരുന്നത് തന്നെ. ഇവിടെ വരെ എത്തിച്ചത് തന്നെ അവന്‍ ആണ്. മോനെ നിന്നെ മിസ് ചെയ്യുന്നു എനിക്ക് എന്നായിരുന്നു ഗോപിക സുഹൃത്തുക്കളോട് പറഞ്ഞത്.