മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത് ആദ്യത്തെ ശബ്ദചിത്രം ബാലനും വിഗതകുമരനും നീലക്കുയിലും എല്ലാം പിന്നിട്ട് വന്ന വഴിയിലൂടെയാണ്. മലയാള സിനിമയുടെ പുതിയ നാഴികകല്ലിന് ചിത്രഞ്ജലി സ്റ്റുഡിയോയുടെ വരവും അതിന്റെ സംഭാവനകളും സമഗ്രമാണ്. 1980ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിട്ടിരിക്കുമ്പോഴാണ് ചിത്രാജ്ഞലി സ്റ്റുഡിയോ കേരളാ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍ രൂപീകരിക്കുന്നത്.
ഏകദേശം 40 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രാഞ്ജലി സ്റ്റുഡിയോ കേരളത്തിലെ മികച്ച ഇന്‍ഡോര്‍ ഔട്ട് ഡോര്‍ സ്റ്റുഡിയോ ആയിമാറിയിരിക്കുകയാണ്. സിനിമകളും സീരിയലുകളും എല്ലാം അരങ്ങുതകര്‍ക്കുന്ന ചിത്രാജ്ഞലി സ്റ്റുഡിയോയിലെ ലൊക്കേഷന്‍ കാഴ്ചകള്‍ കാണാം.
തിരുവനന്തപുരത്തെ തിരുവല്ലത്താണ് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചിത്രാജ്ഞലി സ്റ്റുഡിയോ നിലകൊള്ളുന്നത്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ മാറി നിലകൊള്ളുന്ന സ്റ്റുഡിയോ 80 ഏക്കറിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ 20ഏക്കറിലായിട്ടാണ് സ്റ്റുഡിയോയുടെ അനുബന്ധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായ റോഡുകളും ഒപ്പം തന്നെ പൂക്കള്‍ നിറഞ്ഞ ലാന്‍ഡ് സ്‌കേപ്പുകളും സ്റ്റുഡിയോയുടെ ആദ്യഭാഗങ്ങളില്‍ കാണാം.
ഇവിടെ നിരവധി ഷൂട്ടിങ്ങുകളും നടക്കാറുണ്ട്. ഏഷ്യാനെറ്റ്,സൂര്യ ഫ്ളവേഴ്സ്, ഉള്‍പ്പടെയുള്ള ചാനലുകളിലെ ടെലി സീരിയല്‍ ലൊക്കേഷനുകളും ഇവിടം തന്നെയാണ്. വിവിധ തരം ക്യാമറകള്‍, വാതില്‍പ്പുറചിത്രീകണത്തിനു വേണ്ട ജനറേറ്ററുകള്‍, ലൈറ്റുകള്‍, ഫിലിം സംസ്‌കരണത്തിന് ലബോറട്ടറികള്‍, എഡിറ്റിങ്ങ് ഉപകരണങ്ങള്‍, ഡബ്ബിംഗ് സ്റ്റുഡിയോ, ഡി.റ്റി.എസ്.മിക്സിങ്ങ് സൗകര്യങ്ങള്‍, വിശാലമായ ഷൂട്ടിങ്ങ് ഫ്ലോറുകള്‍, പ്രകൃതിദത്തമായ ദൃശ്യങ്ങള്‍ ഇവ ഈ സ്റ്റുഡിയോയുടെ ഭാഗമായുണ്ട്.
സ്റ്റുഡിയോയിലേക്കുള്ള പ്രവേശനത്തില്‍ പ്രധാന ആകര്‍ഷണം പ്രധാന ഓഫീസിന് സമീപമായി സ്ഥിതിചെയ്യുന്ന ഗണപതി വിഗ്രഹമാണ്. ഇവിടെ ചിത്രീകരിക്കുന്ന സിനിമാ- സീരിയല്‍ പൂജകള്‍ ഈ ഗണപതി വിഗ്രഹത്തിന് മുന്നില്‍ പൂജിച്ചാണ് തുടങ്ങാറ്. ഏക്കറുകള്‍ നിറഞ്ഞ് നില്‍ക്കുന്ന ലാന്‍ഡ് സ്‌കേപ്പില്‍ പുറമേയുള്ള ചിത്രീകരണങ്ങള്‍ക്കായി ലൊക്കേഷനൊരുങ്ങാറുണ്ട്, 1980ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിട്ടിരിക്കുമ്പോഴാണ് അതുവരെ കോടംപക്കത്തെ ചിത്രീകരണ സ്റ്റുഡിയോകളും ഹൈദ്രാബാദ് റാമൂജിറാവു സ്റ്റുഡിയോയും കണ്ടു ശീലിച്ച മലയാളിക്ക് മുന്നിലേക്ക് കേരള സംസ്ഥാന ചലച്ചിത്ര ബോര്‍ഡ് കോര്‍പ്പറേഷന്‍ ചിത്രാഞ്ജലി സ്റ്റുഡിയോയുമായി എത്തുന്നത്.
മലയാളത്തില്‍ കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയും എ.വി.എം സ്റ്റുഡിയോയും, മേരി ലാന്‍ഡ് പ്രോഡക്ഷന്‍സും അരങ്ങിലേക്ക് എത്തിയിരുന്നെങ്കിലും പൂര്‍ണ സജ്ജീകരണമായി ഒരുക്കിയ സ്റ്റുഡിയോ എന്നത് ചിത്രാജ്ഞലിയായിരുന്നു. പി.ആര്‍.എസ് പിള്ള സ്ഥാപക ചെയര്‍മാനും ജി. വിവേകാനന്ദന്‍ മാനേജിങ് ഡയറക്ടറുമായിട്ടാണ് 1980ല്‍ ചിത്രാജ്ഞലി സ്റ്റുഡിയോയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
1975ല്‍ ആരംഭിച്ച ചലച്ചിത്ര വികസന കോര്‍പ്പറേഷന് പിന്നാലെ 1977ല്‍ ചിത്രാജ്ഞലിക്ക് ശിലാസ്ഥാപനം നടത്തി മൂന്ന് വര്ഷങ്ങള്‍ക്കിപ്പുറം ശരവേഗത്തില്‍ സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് ചിത്രാജ്ഞലിക്കായി 11 സിനിമാ തീയറ്ററുകളും, ടെലിവിഷന്‍ സാങ്കേതികപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കലാഭവന്‍ സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നു. തിരുവല്ലത്തെ പ്രധാന സ്റ്റുഡിയോയില്‍ ഷൂട്ടിങ് ഫ്‌ളോറുകള്‍, റെക്കോര്‍ഡിങ് സ്റ്റുഡിയോ, ടെക്കനിക്കല്‍ ഓഫീസ്, റെക്കോര്‍ഡിങ് തീയറ്റര്‍, ഇന്‍ഡോര്‍, ആന്‍ഡ് ഔട്ട് ഡോര്‍ ബ്ലോക്ക്, കെ.കരുണാകരന്‍ ഫിലിം മ്യൂസിയം, ഫിലിം പ്രിസര്‍വനേഷന്‍ യൂണിറ്റ് എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്.
കെ. കരുണാകരന്‍ സ്മാരക മ്യൂസിയത്തില്‍ ആദ്യകാല ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്ന ക്യാമറകള്‍ വ്യൂവ് ഫൈന്‍ഡറുകള്‍ എഡിറ്റിങ് മിഷനുകള്‍ ഉള്‍പ്പടെ സൂക്ഷിച്ചിട്ടുണ്ട്. ആദ്യ കാല ചിത്രീകരണത്തിനായി ഉപയോഗിച്ചിരുന്നത് ആര്യന്‍ ക്യാമറകളും വ്യൂവ് ഫൈന്‍ഡറുകളുമാണ്. ഈ ക്യാമറകളെല്ലാം തന്നെ ഇവിടെ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു.
കമ്പൂ്യൂട്ടര്‍ സാങ്കേതിക വിദ്യ കടന്നുവരുന്നതിന് പിന്നാലെയാണ് എഡിറ്റിങ് ടാബുകളും കളര്‍മി ക്‌സിങ്
സാങ്കേതികതകളും മലയാള സിനിമയില്‍ നിന്ന് പടിയിറങ്ങിയത്. വിന്റേജ് മലയാള സിനിമയുടെ ഓര്‍പ്പെടുത്തലായി നെഗറ്റിവ് കളര്‍ മിക്സിങ് പ്രോസസര്‍, എഡിറ്റിങ് സെസ്‌ക്, തുടങ്ങി നിരവധി ടൂളുകളും ഇപ്പോഴും ഈ മ്യൂസിയത്തില്‍ കാണാം.
ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സ്ഥിരം സാന്നിധ്യമാണ് പരമ്പരാഗത രീതിയിലുള്ള പഴയ പൊലീസ് സ്റ്റേഷനും, സെന്‍ട്രല്‍ ജയിലിന്റെ കവാടവുമെല്ലാം. പല സിനിമാ സീനുകളിലും കണ്ടു ശീലിച്ച ഈ കാഴ്ചകളുടെ എല്ലാം പിറവി ഈ ലൊക്കേഷനുകള്‍ തന്നെ. മലയാളത്തിലെ ജനപ്രിയമായ എല്ലാ ടെലീ സിരിയലുകളും ചിത്രീകരിക്കുന്നതില്‍ വലിയവിഭാഗം പങ്ക് ഈ സ്റ്റുഡിയോയിക്കുണ്ട്. 20 ഏക്കറില്‍ വിപുലമായിക്കിടക്കുന്ന സ്റ്റുഡിയോയിലേക്ക് റെയില്‍വേ സ്‌റ്റേഷനുള്‍പ്പടെയുള്ള സജ്ജികരണങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരും പദ്ധതിയിടുന്നുണ്ട്.
ഇന്നും ചിത്രാജ്ഞലി മ്യൂസിയത്തില്‍ പഴയകാല മലയാള സിനിമാ ചരിത്രത്തിന്റെ ശേഷിപ്പുകള്‍ കാണാം. ആദ്യ മലയാള സിനിമ വികതകുമാരവനും , ശബ്ദചിത്രമായ ബാലനും, കളര്‍ചിത്രമായ നീലക്കുയിലുന്റേയും എല്ലാം ഓര്‍മകള്‍ ഈ സ്റ്റുഡിയോയില്‍ സൂക്ഷിച്ചിട്ടുണ്ട്. നിലവില്‍ ഔട്ട് ഡോര്‍ യൂണിറ്റിനായി പോരാടുന്നു.