Latest News

മകന് ഒന്നര വയസ്സുള്ളപ്പോഴായിരുന്നു എന്റെ വിവാഹ മോചനം;പലരും പല തരത്തിൽ സംസാരിക്കുകയുണ്ടായി; തുറന്നു പറഞ്ഞ് ശാലിനി നായർ

Malayalilife
മകന് ഒന്നര വയസ്സുള്ളപ്പോഴായിരുന്നു എന്റെ വിവാഹ മോചനം;പലരും പല തരത്തിൽ സംസാരിക്കുകയുണ്ടായി;  തുറന്നു പറഞ്ഞ് ശാലിനി നായർ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു ഷോ ആയിരുന്നു ബിഗ് ബോസ്.   ഇക്കുറി ഷോയിലുള്ളത് മോഡലിങ്ങ്, അഭിനയം, ടെലിവിഷൻ രംഗത്ത് നിന്നുള്ള മത്സരാർഥികളാണ്.  ഈ സീസണിലെ ശ്രദ്ധേയരായ മത്സരാർത്ഥികളിൽ ഒരാളാണ് അവതാരകയും മോഡലുമായ ശാലിനി നായരും. എന്നാൽ ഇപ്പോൾ  ഷോയിലേയ്ക്ക് വരാനുള്ള കാരണം വെളിപ്പെടുത്തുകയാണ് ശാലിനി. 

തന്റെ മകന് വേണ്ടിയാണ് ബിഗ് ബോസ് ഷോയിൽ എത്തിയിരിക്കുന്നത്. മകനെ കുറിച്ച് അധികം പറഞ്ഞിട്ടില്ലെന്നും ബിഗ് ബോസിലാണ് മകനെ കുറിച്ച് കൂടുതൽ പറയുന്നത്. മകന് ഒന്നര വയസ്സുള്ളപ്പോഴായിരുന്നു എന്റെ വിവാഹ മോചനം. തിരികെ വീട്ടിൽ എത്തിയ ശേഷം പലരും പല തരത്തിൽ സംസാരിക്കുകയുണ്ടായി. ബന്ധുക്കളിൽ ചിലർ വിളിച്ച് ഉപദേശിച്ചു. പിന്നീട് മകനെ കുറിച്ച് എവിടെയെങ്കിലും പറയുമ്പോൾ, ഞാൻ വിവാഹ മോചിതയാണെന്നും പറയേണ്ടി വന്നു. അതിന്റെ പേരിൽ പലരും പലതും സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് മകനെ കുറിച്ചുള്ള കാര്യങ്ങൾ ഞാൻ മറച്ചു വയ്ക്കാൻ തുടങ്ങിയത്.

അങ്ങനെ അവസാനം ഇന്ന് ബിഗ് ബോസ് ഉദ്ഘാടന ദിവസമാണ് ആദ്യമായി ഞാൻ എന്റെ ഉണ്ണി കുട്ടനെ കുറിച്ച് വെളിപ്പെടുത്തുന്നത്. ആദിത്യൻ എന്നാണ് യത്ഥാർഥ പേര്. ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ഞാൻ സ്റ്റാർ ആയാലും ഇല്ലെങ്കിലും, എന്നിലൂടെ ഉണ്ണികുട്ടൻ സ്റ്റാർ ആകണം എന്നതാണ് എന്റെ ആഗ്രഹം. ഈ നൂറ് ദിവസം ഞാൻ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് മകനെ ആയിരിക്കും. 

bigg boss fame shalini nair about son

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക