Latest News

ഹൃദയം തകർന്നു പോകുന്ന വേദനയിൽ നിന്ന് രക്ഷപ്പെടാൻ ടിപ്പുമായി ആര്യ ; ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി ബിഗ്ബോസ് താരം ആര്യ

Malayalilife
ഹൃദയം തകർന്നു പോകുന്ന വേദനയിൽ നിന്ന് രക്ഷപ്പെടാൻ ടിപ്പുമായി ആര്യ ; ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി ബിഗ്ബോസ് താരം ആര്യ

മൂന്നാമതൊരു ബിഗ് ബോസ് കൂടി മലയാളത്തില്‍ ആരംഭിക്കുന്നതിന്റെ ആകാംഷയിലാണ് പ്രേക്ഷകര്‍. രണ്ടാമത്തെ സീസൺ കോവിഡ് മൂലമാണ് ഇടയ്ക്ക് നിർത്തിയത്. അതിൽ ബാക്കിയുണ്ടായിരുന്ന ചില മത്സരാർത്ഥികളിൽ ഒരാളാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷകപ്രീതി നേടി തുടങ്ങിയത്. നിരവധി പരിപാടികൾ, സ്റ്റേജ് ഷോകൾ, അവാർഡ് പരിപാടികൾ ഒക്കെ ആര്യ നന്നായി കൈകാര്യം ചെയ്തിട്ടുള്ളതാണ്. 
ആര്യ സതീഷ് ബാബു ഒരു ഇന്ത്യൻ മോഡൽ കൂടിയാണ്. നടി സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോവേഴ്സ് ഉള്ള ഒരു സജീവമായ താരമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ക്വസ്റ്റ്യൻ ആൻസർ സെക്ഷൻ എന്നൊരു സ്റ്റോറിലൂടെ താരം നിരവധി കാര്യങ്ങൾ തുറന്നു പറഞ്ഞു. ആര്യ തന്റെ വിശേഷങ്ങള്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോഴാണ് രസകരമായ പല വെളിപ്പെടുത്തലുകളും നടി നടത്തിയത്.
 
ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ് കഴിയുന്ന ആര്യ രണ്ടാമതും വിവാഹിതയാവാന്‍ സാധ്യതയുണ്ടെന്ന് ബിഗ് ബോസില്‍ നിന്നും നടി തുറന്ന് പറഞ്ഞിരുന്നു. തന്റെ കാമുകനെ ജാന്‍ എന്ന് വിളിച്ചാല്‍ മതിയെന്നും നടി വിശേഷിപ്പിച്ചിരുന്നു. പുറത്ത് വന്നതിന് ശേഷം അതാരാണെന്ന് മാത്രം ആര്യ വെളിപ്പെടുത്തിയില്ല. പുറത്തുവന്ന് ആ ബന്ധത്തിനെ പറ്റി പല കിംബദന്തികളും പരക്കുന്നുണ്ടായിരുന്നു. ഇതിനോടകം തന്നെ പലയിടത്തും ആരാണ് ആര്യയുടെ കാമുകൻ എന്ന ചോദ്യത്തിന് ഉത്തരങ്ങളുമായി പലരും പലരെയും നിരത്തി കഴിഞ്ഞു. ബിഗ് ബോസിൽ പ്രേക്ഷകരുടെ മുന്നിൽ വച്ച് തുറന്നു പറഞ്ഞതിനാൽ പിന്നീട് അത് വലിയ ചർച്ചയായ വിഷയമാണ്. എന്നാല്‍ അയാളുമായി താന്‍ വേര്‍പിരിഞ്ഞെന്നും തന്നെ തേച്ചിട്ട് പോയെന്നും അടുത്തിടെ നടി വ്യക്തമാക്കി. അതുതന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരോട് നടി പറഞ്ഞതും. ഒരുപാട് വേദന അനുഭവിച്ചതിനാൽ ഇനി പ്രണയത്തിലേക്ക് ഇല്ല എന്നാണ് നടി പറയുന്നത്. 


മാനസികമായ വളരെയധികം തകര്‍ന്ന അവസ്ഥയിലാണ് താനെന്ന് കൂടി ആര്യ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ വിഷമങ്ങളില്‍ നിന്നും കരകയറുന്നത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഹൃദയം തകര്‍ന്ന അവസ്ഥയില്‍ നിന്നും മറികടക്കാനുള്ള ഒരു ടിപ്പ് എന്ന ചോദ്യമാണ് ആരാധകർ മുന്നിലേക്ക് വെച്ചത്.  ഇപ്പോള്‍ ഹൃദയം തകർന്ന അവസ്ഥയിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്. അതുകൊണ്ട് ഇതേ കുറിച്ച് എനിക്ക് പറയാവുന്നതേയുള്ളു. നമ്മളെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ ചുറ്റുമുണ്ടോയെന്ന് നോക്കുക. എൻറെ ചുറ്റും എന്നെ സ്നേഹിക്കുന്നവർ ഉള്ളതുകൊണ്ടാണ് എൻറെ വേദന ഞാൻ അറിയാതെ പോകുന്നത്. നിങ്ങളും നിങ്ങളെ ഇഷ്ടപ്പെടുന്നവരുടെ ചുറ്റും ജീവിക്കു. എന്നാണ് നടി ഉപദേശം എന്ന രീതിയിൽ കൊടുത്ത മറുപടി. വീണ ഫുക്രു എലീന എന്നിവരാണ് ആര്യയുടെ അടുത്ത സുഹൃത്തുക്കൾ. കഴിഞ്ഞ ദിവസങ്ങളിൽ എലീനയുടെ വിവാഹ നിശ്ചയത്തിൽ ആര്യയും ഫുക്കുറുവും പങ്കെടുക്കാത്തത് ഒരു ചർച്ചാവിഷയമായിരുന്നു.  

ആര്യയ്ക്ക് ബോയ്ഫ്രണ്ട് ഉണ്ടെന്ന തരത്തില്‍ ഗോസിപ്പുകള്‍ കണ്ടിരുന്നു. അത് സത്യമാണോ? എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതിന് തേപ്പുപെട്ടിയുടെ ചിത്രം മാത്രമായിരുന്നു ആര്യ പങ്കുവെച്ചത്. ബോയ്ഫ്രണ്ട് തന്നെ തേച്ചു എന്നാണ് നടി ഉദ്ദേശിച്ചത്. പിന്നാലെ വലിയൊരു തേപ്പ് കിട്ടിയിട്ടുണ്ടെന്നും ആര്യ പറയുന്നു. മറ്റൊരു ചോദ്യത്തിന് താന്‍ സിംഗിള്‍ ആണെന്നും ഉടനെയൊന്നും മിംഗിള്‍ ആവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി പറയുന്നു. നിങ്ങളൊരു ഭീകര അഹങ്കാരിയാണെന്ന് പറഞ്ഞാല്‍ സത്യമാണോ അതോ നുണയോ എന്നാണ് അടുത്ത ചോദ്യം. ആരോടും ഇതുവരെ പറയാതെ വെച്ചിരുന്ന രഹസ്യം ആയിരുന്നു. കണ്ടുപിടിച്ചു അല്ലേ എന്നാണ് ആര്യയുടെ മറുപടി. രസകരമായ കാര്യം സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെ ഈ കമന്റിന് താഴെ ആര്യ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഈ ചോദ്യത്തിന് പിന്നില്‍ ഷാനാണെന്നുള്ള സൂചന കൂടി നടി നല്‍കിയിരിക്കുകയാണ്. ആര്യ അവതരിപ്പിക്കുന്ന പരിപാടികളില്‍ ഇഷ്ടപ്പെട്ടത് ഏതൊക്കെയാണെന്നുള്ള ചോദ്യമാണ് ശ്രദ്ധേയമായ അടുത്ത ചോദ്യം. ബിഗ് ബോസിന്റെ ആരാധികയാണ് ഞാന്‍. എന്റെ സ്‌നേഹം എന്നും അതിനൊപ്പം ഉണ്ടാവും. സ്റ്റാര്‍ട്ട് മ്യൂസിക് എന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. ഞാന്‍ എന്റെ കുഞ്ഞിനെ എങ്ങനെ സ്‌നേഹിക്കുന്നോ അതുപോലെ ആ പരിപാടിയെയും സ്‌നേഹിക്കുന്നു. ബഡായ് ബംഗ്ലാവാണോ ബിഗ് ബോസ് ആണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ ബഡായ് എന്നാണ് ഉത്തരം. എനിക്ക് കരിയറും ജീവിതവുമൊക്കെ തന്നത് ആ പരിപാടിയാണെന്ന് ആര്യ പറയുന്നു.

Read more topics: # arya ,# bigboss ,# breakup
arya bigboss breakup

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക