Latest News

ഒരിക്കല്‍ കാമുകിയെ എന്റെ വീട്ടില്‍ കൊണ്ടുപോയി, അമ്മയെ പരിചയപ്പെടുത്തുകയും ചെയ്തു; വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മയും കാമുകിയും തമ്മില്‍ പൊരിഞ്ഞ അടി !കാമുകിയെക്കുറിച്ചും സിനിമയെക്കുറിച്ചു പറഞ്ഞ് അരിസ്റ്റോ സുരേഷ്

Malayalilife
 ഒരിക്കല്‍ കാമുകിയെ എന്റെ വീട്ടില്‍ കൊണ്ടുപോയി, അമ്മയെ പരിചയപ്പെടുത്തുകയും ചെയ്തു; വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മയും കാമുകിയും തമ്മില്‍ പൊരിഞ്ഞ അടി !കാമുകിയെക്കുറിച്ചും സിനിമയെക്കുറിച്ചു പറഞ്ഞ് അരിസ്റ്റോ സുരേഷ്

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ്ബോസില്‍ തന്റെ നിഷ്‌കളങ്കത കൊണ്ട് ശ്രദ്ധേയനായ ആളാണ് അരിസ്റ്റോ സുരേഷ്. ആക്ഷ്ന്‍ ഹീറോ ബിജു വിലൂടെ എബ്രിഡ് ഷൈനാണ് അരിസ്റ്റോ സുരേഷിനെ തിരശ്ശീലയ്ക്കു മുന്നിലേക്ക് എത്തിക്കുന്നത്. സിനിമയിലെ പ്രകടനവും പാട്ടും എന്നും സുരേഷിന്റെ ഐഡന്റിറ്റിയാണ്. ബിഗ്ബോസില്‍ അരിസ്റ്റോ സുരേഷ് എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് അത്ഭുതവും ആകാംഷയുമായിരുന്നു. കൂട്ടത്തില്‍ നിഷ്‌കളങ്കനും സാധുവായ സുരേഷിനെ പ്രേക്ഷകര്‍ സപ്പോര്‍ട്ട് ചെയ്തു. ആദ്യം ബിഗ്ബോസില്‍ നിന്നും പുറത്തു പോകുമെന്നു കരുതിയ സുരേഷ് ഒരുഘട്ടത്തില്‍ ബിഗ്ബോസ് വിജയി ആകുമെന്നു തന്നെ പ്രേക്ഷകര്‍ കരുതിയിരുന്നു. എന്നാല്‍ അവസാന റൗണ്ട് വരെ എത്താന്‍ അരിസ്റ്റോ സുരേഷിനു സാധിച്ചു.

സെല്‍ മി ദി ആന്‍സര്‍ വേദിയിലാണ് ബിഗ്‌ബോസിന് ശേഷം അരിസ്‌റ്റോ സുരേഷ് പ്രത്യക്ഷപ്പെടുന്നത്. അവതാരകനായ മുകേഷുമായി ഫലിതം നിറച്ച എപ്പിസോഡ് തന്നെയായിരുന്നു കാഴ്ചവെച്ചത്. മത്സരത്തില്‍ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു സുരേഷ് കാഴ്ച വെച്ചതും. തന്റെ പ്രണയത്തേക്കുറിച്ച് സുരേഷിനോട് മുകേഷ് ചോദിച്ച സന്ദര്‍ഭത്തിലാണ് തനിക്കൊരു കാമുകി ഉണ്ടെന്നും തന്റെ ആദ്യ സിനിമ കഴിഞ്ഞ് അവളെ വിവാഹം കഴിക്കുമെന്നും സുരേഷ് പങ്കുവെച്ചത്. തനിക്ക് ഒരു സംവിധായകനാകണമെന്നാണ് ആഗ്രഹം. അതിന് ശേഷം മാത്രമായിരിക്കും ഞാന്‍ വിവാഹത്തേക്കുറിച്ചുള്ള തീരുമാനം എടുക്കുകയുള്ളെന്നും താരം പറയുന്നത്. 

കാമുകിയുടെ പേര് പുറത്തുപറയാന്‍ അവള്‍ അനുവദിക്കില്ല. അവള്‍ വിലക്കിിട്ടുണ്ട്. വേറെ എന്തെങ്കിലും പേര് പറയാം പക്ഷേ അവള്‍ അതിന് സമ്മതിക്കില്ല. സിനിമാ നടന്‍ ആയതിന് ശേഷമാണ് ഞങ്ങള്‍ കൂടുതല്‍ അടുത്ത്ത് എന്നാണ് സുരേഷ് മറുപടി നല്‍കിയത്. മുന്‍പേ ഞങ്ങള്‍ക്ക് പരിചയമുണ്ടെങ്കിലും ഇപ്പോഴാണ് ആ പ്രണയം വിജയത്തിലെത്തിയതെന്ന് സുരേഷ് ഫരയുന്നു.

പക്ഷേ ഈ വിവാഹം നടക്കമണമെങ്കില്‍ അമ്മയുടെ സമ്മതവും ആവശ്യമാണ്. ഒരു ദിവസം ഞാനെന്റെ കാമുകിയെ എന്റെ വീട്ടില്‍ കൊണ്ടു പോയി അവളെ അമ്മയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പക്ഷേ രസം എന്താണെന്ന് വച്ചാല്‍ ഞാന്‍ അവളെ അമ്മയുടെ അരികില്‍ നിര്‍ത്തിയിട്ട് ടൗണ്‍ വരെ പോയി വന്നപ്പോള്‍ കണുന്ന കാഴ്ച രണ്ടുപേരും തല്ലുകൂടുന്നതായിരുന്നു എന്നും സുരേഷ് മറുപടി നല്‍കുന്നു. 

Read more topics: # aristo suresh about her lover
aristo suresh about her lover

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക