Latest News

കൂടെവിടെയിലെ സൂര്യ തൊട്ട് ചെല്ലമ്മയിലെ നായിക വരെ; പ്രശസ്തിയില്‍ നിന്നും വീണത് പടുകുഴിയിലേക്ക്; സീരിയല്‍ നടി അന്‍ഷിതയുടെ ജീവിതത്തില്‍ സംഭവിച്ചത്

Malayalilife
 കൂടെവിടെയിലെ സൂര്യ തൊട്ട് ചെല്ലമ്മയിലെ നായിക വരെ; പ്രശസ്തിയില്‍ നിന്നും വീണത് പടുകുഴിയിലേക്ക്; സീരിയല്‍ നടി അന്‍ഷിതയുടെ ജീവിതത്തില്‍ സംഭവിച്ചത്

കൂടെവിടെ എന്ന ഒരൊറ്റ സീരിയലിലൂടെ സൂര്യ കഥാപാത്രമായി മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അന്‍ഷിത അഞ്ജി എന്ന നടി. അഭിനയത്തിനൊപ്പം സോഷ്യല്‍ മീഡിയയിലും യൂട്യൂബ് ചാനലുമായെല്ലാം താരം വളരെ സജീവമാണ്. ഈവര്‍ഷം ജനുവരിയിലാണ് കൂടെവിടെ എന്ന സീരിയല്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ മിനിസ്‌ക്രീന്‍ ആരാധകരുടെ ശ്രദ്ധ നേടിയെടുത്ത അന്‍ഷിത ഈ ചെറിയ കാലത്തിനുള്ളില്‍ ചെന്നുപെട്ട വിവാദങ്ങളും ചില്ലറയൊന്നുമല്ല. സ്വന്തം മതത്തിന്റെ പേരിലും ഉപ്പയുടെയും ഉമ്മയുടെയും പേരിലും ഇക്കഴിഞ്ഞ മാസം ഒരു ചാനല്‍ പരിപാടിയ്ക്കിടെ ഒരു നടിയോട് മോശമായി പെരുമാറിയതിന്റെ പേരിലും എല്ലാം നിരന്തരം വിമര്‍ശനങ്ങള്‍ നേരിട്ട അന്‍ഷിത ഇപ്പോള്‍ മറ്റൊരു ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ നേരിടുന്നത്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ സീരിയല്‍ മേഖലയിലേക്ക് എത്തിയ അന്‍ഷിതയുടെ മുന്നോട്ടുള്ള ജീവിതം തന്നെ താറുമാറാക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മുസ്ലീം മതവിശ്വാസിയാണ് അന്‍ഷിത. 13-ാമത്തെ വയസിലാണ് അന്‍ഷിതയുടെ ഉമ്മ വിവാഹം കഴിച്ചത്. എന്നാല്‍ ആ ദാമ്പത്യ ബന്ധം സുഖകരമായിരുന്നില്ല. അന്‍ഷിത നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഒരു സഹോദരന്‍ കൂടിയുണ്ട് അന്‍ഷിതയ്ക്ക്. ഉമ്മയുമായുള്ള വിവാഹ മോചനത്തിനു ശേഷം ഉപ്പ രണ്ടാം വിവാഹം കഴിച്ചെങ്കിലും വിദേശത്തായിരുന്ന ഉമ്മ തനിച്ചു തന്നെ ജീവിതം തുടരുകയായിരുന്നു.

ഏറെ വേദനകള്‍ അനുഭവിച്ച കുട്ടിക്കാലത്ത് ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. എന്നാല്‍ ഇന്ന് അന്‍ഷിത നടിയായപ്പോള്‍ എല്ലാവരും സ്നേഹം പങ്കിടാന്‍ എത്തിയപ്പോള്‍ അവരെ ഹായ് ബൈ പറഞ്ഞ് അന്‍ഷിത ഒഴിവാക്കുകയും ചെയ്തിരുന്നു. അന്‍ഷിത അഭിനയ രംഗത്തേക്ക് വരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ഉമ്മയായിരുന്നു. അങ്ങനെ 24-ാം വയസിലാണ് കൂടെവിടെ എന്ന പരമ്പരയിലൂടെ അന്‍ഷിത മിനിസ്‌ക്രീന്‍ രംഗത്തേക്ക് എത്തിയത്. സാന്ത്വനത്തിലെ അഞ്ജലിയും ശിവനും കഴിഞ്ഞാല്‍ കൂടെവിടെയിലെ സൂര്യയും ഋഷിയും ആയിരുന്നു പ്രേക്ഷകരുടെ ഇഷ്ട ജോഡികള്‍. നടന്‍ ബിബിന്‍ ജോസ് ആണ് സൂര്യയുടെ നായകനായി എത്തുന്നത്. യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും തമ്മില്‍ സ്നേഹത്തിലാണോ എന്നു തോന്നിപ്പിക്കുന്ന തരത്തില്‍ പല ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.

കൂടെവിടെ എന്ന സീരിയലിന്റെ വിജയമാണ് ചെല്ലമ്മ എന്ന തമിഴ് സീരിയലിലേക്ക് അന്‍ഷിതയെ എത്തിച്ചത്. എന്നാല്‍ ഈ പരമ്പരയിലെ നായകനായ അര്‍ണവ് എന്ന മുസ്ലീം ചെറുപ്പക്കാരനുള്ള സുഹൃദ് ബന്ധമാണ് ഇപ്പോള്‍ വലിയ വിവാദത്തിലേക്ക് നടിയെ എത്തിച്ചിരിക്കുന്നത്. അര്‍ണവിന്റെ ഭാര്യയായ തമിഴ് സീരിയലിലെ പ്രശസ്ത നടിയായ ദിവ്യ ശ്രീധരാണ് അന്‍ഷിതയ്ക്ക് എതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിയ്ക്കുന്നത്. തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ അന്‍ഷിത ശ്രമിയ്ക്കുന്നു, ഗര്‍ഭിണിയായ തന്നെ വാട്ടര്‍ ബോട്ടില്‍ വച്ച് തല്ലി എന്നിങ്ങനെയൊക്കെയാണ് ദിവ്യയുടെ ആരോപണം. ആ ആരോപണങ്ങള്‍ക്ക് കൃത്യമായ ഫോണ്‍ റെക്കോര്‍ഡ് തെളിവുകളും ദിവ്യ പുറത്തു വിട്ടിട്ടുണ്ട്.

തമിഴ് സീരിയല്‍ താരങ്ങളായ വിദ്യ ശ്രീധരും അര്‍ണവ് (മുഹമ്മദും) പ്രണയത്തിലായിരുന്നു. അര്‍ണവിനെ വിവാഹം ചെയ്യാന്‍ വേണ്ടി വിദ്യ മുസ്ലീം മതം സ്വീകരിക്കുകയും രഹസ്യമായി വിവാഹം നടത്തുകയും ചെയ്തു. നിലവില്‍ വിദ്യ ഗര്‍ഭിണിയാണ്. അതിന് ഇടയിലാണ് തന്റെ ഭര്‍ത്താവ് അന്‍ഷിത എന്ന നടിയുമായി പ്രണയത്തിലായത് എന്നും തന്നെ ഒഴിവാക്കി അന്‍ഷിതയെ വിവാഹം ചെയ്യാന്‍ ആലോചിയ്ക്കുന്നു എന്നും പറഞ്ഞ് രംഗത്ത് എത്തിയത്.

ചെല്ലമ്മ എന്ന സീരിയലില്‍ അര്‍ണവിന്റെ നായികയായി അഭിനയിക്കുന്നത് അന്‍ഷിതയാണ്. ഒരു ദിവസം താന്‍ സെറ്റിലേക്ക് പോകുമ്പോള്‍, മാനേജര്‍മാരെ പുറത്തിരുത്തി അര്‍ണവും അന്‍ഷിതയും അടുത്ത് ഇടപഴകുന്നതായി കണ്ടു. ഇതിനെ കുറിച്ച് ഞാന്‍ എന്റെ ഭര്‍ത്താവിനെ ചോദ്യം ചെയ്തു. അന്‍ഷിതയോടും ചോദിച്ചു. 'ഞാന്‍ ഗര്‍ഭിണിയാണ്, അത് അറിഞ്ഞിട്ടും നിങ്ങള്‍ എന്തിനാണ് എന്റെ ഭര്‍ത്താവിനോട് ഇങ്ങനെ ഇടപഴകുന്നത്' എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ എന്നെ ബോട്ടില്‍ വച്ച് അടിച്ചു എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വിദ്യ പറഞ്ഞു.

എന്തായാലും തമിഴ് മാധ്യമങ്ങളിലെല്ലാം അന്‍ഷിത ഒരു തെറ്റുകാരിയായാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. മാത്രമല്ല, ഇവരുടെ സംഭാഷത്തിന്റെ വോയിസ് ക്ലിപ്പുകള്‍ പുറത്തു വന്നതോടെ അന്‍ഷിത ഇത്രയും വൃത്തികെട്ട രീതിയില്‍ സംസാരിക്കുമോ എന്നു ചോദിച്ചുകൊണ്ടാണ് ആരാധകരും കമന്റുകള്‍ ചെയ്യുന്നത്. മിനിസ്‌ക്രീന്‍ രംഗത്ത് ഉയര്‍ന്നു വരുന്നതിനിടെ അന്‍ഷിതയ്ക്ക് നേരിടേണ്ടി വന്ന ഈ പ്രശ്നം താരത്തിന്റെ കരിയറിനെ തന്നെ ബാധിക്കുന്ന രീതിയിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്.

anshitha anji kudevide serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES