വര്‍ഷങ്ങളായി മുടങ്ങാതെ പ്രേക്ഷകരിലേക്ക് എത്തുന്ന പരമ്പരയാണ് അളിയന്‍സ്. കൗമുദി ചാനലില്‍ വിജയകരമായി സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയില്‍ അനീഷ് രവി, റിയാസ് നര്‍മ്മകല, സൗമ്യ, മഞ്ജു പത്രോസ്, സേതുലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതില്‍ മഞ്ജു പത്രോസും റിയാസ് നര്‍മ്മകലയും അവതരിപ്പിക്കുന്ന തങ്കത്തിന്റെയും ക്ലീറ്റസിന്റെയും മകളായി എത്തുന്ന മുത്ത് എന്ന കഥാപാത്രം അവതരിപ്പിക്കുന്ന കുട്ടിത്താരമാണ് അക്ഷയ.
കുറച്ചു കാലമായി അക്ഷയയെ പരമ്പരയിലേക്ക് കാണാറില്ല. പഠിക്കാന്‍ പോയിരിക്കുകയാണെന്ന് പരമ്പരയില്‍ കാണിച്ചതോടെ അക്ഷയ സ്‌ക്രീനിലെത്തുന്നതും ഇല്ല. ഇതോടെ അഭിനയം ഉപേക്ഷിച്ചോ? പരമ്പരയില്‍ ഇനി വരില്ലേയെന്ന് നിരന്തരം ചോദ്യങ്ങളുമായി എത്തിയ ആരാധകര്‍ക്ക് ഇപ്പോള്‍ മറുപടിയുമായി നടി നേരിട്ടു തന്നെ എത്തിയിരിക്കുകയാണ്.
പ്ലസ് ടുക്കാരിയായിരുന്ന അക്ഷയ പഠിക്കാന്‍ മിടുക്കിയാണ്. അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് കുടുംബം. അമ്മ സ്മിതയാണ് അക്ഷയ്ക്കൊപ്പം സ്ഥിരം ലൊക്കേഷനുകളില്‍ എത്തുന്നത്. പരമ്പരയില്‍ സുലു എന്ന ചെറിയ വേഷത്തിലും അമ്മ എത്തിയിട്ടുണ്ട്. അച്ഛന്‍ അനില്‍കുമാര്‍ ബിസിനസ് മാനാണ്. ചേട്ടന്‍ ആകാശ് എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ഒരു ഡോക്ടറാകണമെന്നാണ് അക്ഷയയുടെ ആഗ്രഹവും. അതുകൊണ്ടു തന്നെ എന്‍ട്രന്‍സ് പരീക്ഷ എഴുതി മെഡിക്കല്‍ സീറ്റ് നേടാന്‍ അതിന്റെ തയ്യാറെടുപ്പിലാണ് ഇപ്പോഴുള്ളത്. അതിനായി നീറ്റ് കോച്ചിംഗിന് ചേര്‍ന്നിട്ടുണ്ട് ഇപ്പോള്‍. ജീവിതം ഹോസ്റ്റലിലേക്കും മാറ്റി. പഠനത്തിന്റെയും ഒരുക്കങ്ങളുടേയും തിരക്കുകള്‍ വന്നതോടെയാണ് പരമ്പരയിലും അങ്ങനെയൊരു മാറ്റം കൊണ്ടുവന്നത്. ഇപ്പോള്‍ ഇടയ്ക്കിടെ മാത്രമെ പരമ്പരയില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. അതിനു പിന്നാലെയാണ് ആരാധകരുടെ ചോദ്യങ്ങളും ഉയര്‍ന്നു തുടങ്ങിയത്.
ചെറിയ പ്രായത്തിലെ അളിയന്‍സിലേക്ക് എത്തിയ താരമാണ് അക്ഷയ. ഇന്ന് വളര്‍ന്ന് നായികയാകാനുള്ള പ്രായത്തിലേക്ക് എത്തിക്കഴിഞ്ഞു. അഭിനയത്തിനൊപ്പം തന്നെ പഠനവും മുന്നോട്ടു കൊണ്ടു പോകുവാനാണ് അക്ഷയ ആഗ്രഹിക്കുന്നത്. നിലവില്‍ പരമ്പരയില്‍ നിന്നും താല്‍ക്കാലിക ഇടവേള മാത്രമെ എടുത്തിട്ടൂള്ളൂ. പറ്റുന്ന സമയങ്ങളിലെല്ലാം ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ഓടിയെത്തുകയും ചെയ്യും. എന്നാല്‍ എംബിബിഎസ് അഡ്മിഷന്‍ നേടുന്ന മുറയ്ക്ക് പിന്നീട് പരമ്പരയില്‍ എത്താന്‍ സാധിച്ചെന്നു വരില്ല. കാരണം, അത്രത്തോളം പഠിക്കാനും അറിയാനും ഉള്ള ഒരു മേഖലയിലേക്കാണ് അക്ഷയ കടക്കാന്‍ പോകുന്നത്. കുട്ടിക്കാലം മുതല്‍ക്കെ ഈ ലൊക്കേഷനും ആളുകളേയും കണ്ടും അറിഞ്ഞും പരിചയമായതിനാല്‍ എല്ലാവരെയും മിസ്സ് ചെയ്യുന്നുണ്ട്.
അതിനിടെയാണ് അക്ഷയ തന്റെ നീളമുള്ള മുടി മുറിച്ചത്. മുടി വളരെയധികം ഇഷ്ടമാണെങ്കിലും അതു ശ്രദ്ധിക്കുകയെന്നത് അക്ഷയയെ സംബന്ധിച്ച് കുറച്ച് പാടുള്ള കാര്യമാണ്. അമ്മയുണ്ടെങ്കില്‍ എണ്ണ ഇടുകയും മസാജിംഗും ഒക്കെ ചെയ്യും. പക്ഷഎ, ഹോസ്റ്റലില്‍ ചെല്ലുമ്പോഴും ബാക്കി ഇടവേളകളില്‍ ഷൂട്ടിംഗിനായി പോകുമ്പോഴും മുടി നോക്കാന്‍ സമയം കിട്ടിയെന്നു വരില്ല. മാത്രമല്ല, തുടര്‍ച്ചയായി വ്യത്യസ്ത തരം വെള്ളവും തലയില്‍ ഉപയോഗിക്കേണ്ടി വരും. അതും ശരിയാകുന്നില്ലെന്ന് കണ്ടപ്പോഴാണ് മുടി മുറിച്ച് ഷോര്‍ട്ട് ഹെയറിലേക്ക് അക്ഷയ ഇപ്പോള്‍ എത്തിയിരിക്കുന്നത്.
മുടിയല്ലേ.. അത് വളര്‍ന്നോളും എന്നാണ് കരുതിയത്. അളിയന്‍സ് ടീമിനോട് ചോദിച്ചപ്പോള്‍ അവിടെ നിന്നും ഓക്കെ പറഞ്ഞു. അങ്ങനൊണ് മുടി വെട്ടാന്‍ തീരുമാനിച്ചത്. മാത്രമല്ല, മൈഗ്രെയിന്‍ പ്രശ്നവും. കുളിച്ചു കഴിഞ്ഞ് തല തുവര്‍ത്താനായി കുനിഞ്ഞാല്‍ പോലും തലവേദന വരുന്ന അവസ്ഥയാണ്. അമര്‍ത്തി തോര്‍ത്താന്‍ പോലും കഴിയുകയില്ല. സ്ട്രസുകാരണം മുടിയും കൊഴിയുന്നുണ്ട്. അതാണ് മുടി മുറിക്കുന്നതിന് പ്രധാന കാരണങ്ങളായതും.