വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. സംസാര ശേഷി ഇല്ലാത്ത ഒരു പെൺകുട്ടിയുടെ ജീവിത കഥ പറയുന്ന പരമ്പര വളരെ പെട്ടന്ന് ആയിരുന്നു പ്രേക്ഷകരെ കയ്യിൽ എടുത്തത്. പാവപെട്ട നായികമാരെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് വല്യ ഇഷ്ടമാണ്. അവരെ വേഗം തന്നെ പ്രേക്ഷകർ മനസ്സിൽ ഏറ്റെടുക്കും. മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. കല്യാണി ആയി വേഷം ഇടുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസായി ആണ്. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് കഥ മുൻപോട്ട് പോകുന്നത്. മിണ്ടാപ്പെണ്ണായ കല്യാണിക്ക് കുടുംബത്തില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ കിരണില്‍ നിന്നുമാണ് കല്യാണിക്ക് സ്‌നേഹവും കരുകലും ലഭിക്കുന്നത്. കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം കഴിച്ചത് കല്യാണിയുടെ സഹോദരനാണ്. ഇവരെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പരയുടെ ഇതിവൃത്തം. ഒപ്പം കല്യാണിയുടെ പുത്തൻ ഭാവമാറ്റവും പരമ്പരക്ക് മോഡി കൂട്ടുന്നുണ്ട്. പരമ്പരയിലൂടെ എത്തി പ്രേക്ഷകർക്ക് പ്രിയങ്കരർ ആയ ജോഡികൾ ആണ് നലീഫും ഐശ്വര്യയും. കിരൺ ആയി വേഷം ഇടുന്നതും അന്യഭാഷ നടൻ തന്നെയാണ്. നലീഫ് ആണ് കിരൺ ആയെത്തുന്നത്. ഇരുവരുടെയും സ്ക്രീനിലെ കെമിസ്ട്രികൊണ്ടുതന്നെ ഇവർ ഇരുവരും ജീവിതത്തിലും പ്രണയത്തിൽ ആണോ എന്നാ സംശയം ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ ഐശ്വര്യ തന്റെ ഉറ്റ സുഹൃത്ത് ആണെന്ന് അടുത്തിടെ നലീഫ് തുറന്നുപറയുകയും ചെയ്തിരുന്നു.
തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തിയ നടി തമിഴിൽ പാരമ്പരയിലാണ് വേഷമിട്ടത്. തമിഴിലാണ് താരം തിളങ്ങിയത് എങ്കിലും നടി ഒരു ചാലക്കുടിക്കാരിയാണ്. ഐഷു എന്നാണ് താരത്തെ സഹതാരങ്ങളും ആരാധകരും വിളിക്കുന്നത്. മോഡലിംഗും അഭിനയവുമാണ് താരത്തിന്റെ പാഷൻ എങ്കിൽ ഷെഫ് ആവണമെന്നാണ് താരത്തിന്റെ ആഗ്രഹം. ചാലക്കുടിയിൽ സ്കൂളിൽ പഠിക്കുന്ന സമയം തൊട്ടു തന്നെ താരം അഭിനയം തുടങ്ങിയതായിരുന്നു. ഐശ്വര്യയുടെ കുടുംബം മുഴുവനും പ്രേക്ഷകരുടെ പ്രിയരാണ് എന്ന് പറയാം. നടിയുടെ മറ്റു രണ്ടു സഹോദരിമാരും അഭിനയ രംഗത്ത് തന്നെയാണ്. കോളേജ് വിദ്യാഭാസം കഴിഞ്ഞ നടി ഡാൻസിനോടും മോഡലിംഗിനോടുമുള്ള ആഗ്രഹം കാരണമാണ് തമിഴ്‌നാട്ടിലേക്ക് പോയത്. എന്നാൽ യാദൃശ്ചികമായി മൗനരാഗത്തിലേക്ക് എത്തുകയായിരുന്നു. മലയാളം ഒട്ടു വശമില്ലാത്ത നടി സീരിയലിൽ ഊമയായ്യി വരുന്നതുകൊണ്ട് അതിനും ബുദ്ധിമുട്ടില്ല. അതുപോലെ തന്നെ പ്രേക്ഷകർക്ക് ഇത് കാണുമ്പോഴും ഒരു വ്യത്യാസം തോന്നില്ല. പക്ഷേ നടി മലയാളം പഠിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. പ്രണയിക്കാൻ നല്ല താല്പര്യമുള്ള നടി ഇതുവരെ പ്രണയിച്ചിട്ടില്ല എന്നും പറഞ്ഞിട്ടുണ്ടായിരുന്നു. ഐശ്വര്യയുടെ കുഞ്ഞ് നാൾമുതൽ അമ്മയാണ് എല്ലാത്തിനും കൂട്ടുപോകുന്നതും പിന്തുണയും. സഹോദരിമാർക്കും അമ്മയാണ് എല്ലാമെന്നും മൂന്നാളുടെയും കാര്യങ്ങൾ നന്നായി കൊണ്ട് പോകാൻ അമ്മയ്‌ക്കെ സാധിക്കുകയുള്ളു എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
2020 കല്യാണി എന്ന കഥാപാത്രത്തിന് ബേസ്ഡ് ആക്ടര്സ് അവാർഡും ഐശ്വര്യ സ്വന്തമാക്കി. അത്ര മികച്ചതാണ് ഇതിലെ കഥാപത്രവും കഥയും. പാവം കല്യാണിക്ക് സ്വന്തം കുടുംബത്തിൽ യാതൊരു പരിഗണനയും ഇല്ല. ആരും ഒരു വിലയും കല്യാണിക്ക് നൽകുന്നതും ഇല്ല. എന്നാൽ കല്യാണി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയെ കിരണിൽ നിന്നും ആണ് കല്യാണിക്ക് സ്നേഹവും കരുതലും എല്ലാം ലഭിക്കുന്നത്. കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം കഴിക്കുന്നത് കല്യാണിയുടെ സഹോദരൻ ആണ്. തുടർന്ന് ഇരുവരും ബന്ധുക്കൾ കൂടി ആകുക ആണ്. ഇവരെ ചുറ്റിപറ്റി ആണ് കഥകൾ മുന്നേറുന്നത്.