Latest News

നാല് കല്യാണം കഴിച്ചെന്നുവരെ കഥകൾ; വിവാദം നിറഞ്ഞ ജീവിത കഥയുമായി നടൻ ആദിത്യൻ ജയൻ

Malayalilife
നാല് കല്യാണം കഴിച്ചെന്നുവരെ കഥകൾ; വിവാദം നിറഞ്ഞ ജീവിത കഥയുമായി നടൻ ആദിത്യൻ ജയൻ

ലയാള സീരിയലുകളിൽ വില്ലനായും നായകനായുമൊക്കെ തിളങ്ങി നിന്ന നടനാണ് ആദിത്യൻ ജയൻ. കഥാപാത്രത്തിൽ തന്റേതായ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. നിരവധി സീരിയലുകളിൽ തിളങ്ങാൻ താരത്തിന് സാധിച്ചു എന്ന് തന്നെ പറയാം. വേണുഗോപാൽ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ജൂനിയർ ജയൻ എന്നൊക്കെ ഇദ്ദേഹത്തെ വിളിക്കാറുണ്ട്. മിനിസ്ക്രീനിൽ ആണ് കൂടുതലും തിളങ്ങിയത് എങ്കിലും  സിനിമയിലും താരം കഴിവ്വ് തെളിയിച്ചിട്ടുണ്ട്. എല്ലാ പ്രേക്ഷകരുടെയും പ്രിയങ്കരനാണ് ആദിത്യൻ ജയൻ.  മിനിസ്‌ക്രീനിലെ സിനിമയിലും ഒരുപോലെ പ്രേക്ഷകരുടെ മനസ്സ് കീഴ്പെടുത്താൻ ആദിത്യന് സാധിച്ചു. ഏതു കഥാപത്രം ആണെങ്കിലും അത് നന്നായി തന്നെ അഭിനയിച്ച് ഫലിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.

1982 ൽ കൊല്ലത്താണ് താരം ജനിച്ചത്. അനശ്വര നടന്‍ ജയന്‌റെ സഹോദരന്‍ സോമന്‍ നായരുടെ മകനാണ് ആദിത്യന്‍. അടുത്തിടെ സോഷ്യല്‍ മീഡിയയിലെ തന്‌റെ പേര് ആദിത്യന്‍ മാറ്റിയിരുന്നു. ജയന്‍ എസ് എസ് എന്നാണ് നടന്‍ ഇപ്പോള്‍ തന്റെ ഫേസ്ബുക്ക് പേജിന് പേര് നല്‍കിയിരിക്കുന്നത്. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും അഭിനയിച്ചിരുന്നു നടന്‍. എന്നാല്‍ മിനിസ്‌ക്രീന്‍ രംഗത്തുകൂടിയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി ആദിത്യന്‍ മാറിയത്. കരിയറിന്റെ തുടക്കത്തില്‍ ദൂരദര്‍ശന്‍ സീരിയലുകളിലൂടെയായിരുന്നു ആദിത്യനും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി പരമ്പരകളില്‍ നായകനായും സഹനടനായുമൊക്കെ ആദിത്യന്‍ ജയന്‍ അഭിനയിച്ചു. 2005 ൽ മണിയറകള്ളൻ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. കൂടുതലും വില്ലൻ കഥാപാത്രങ്ങളിലാണ് താരം സീരിയലിൽ തിളങ്ങിയത്.

ആദിത്യനും അമ്പിളിയും ഏതാനും ചില സീരിയലുകളിൽ അഭിനയിച്ചിട്ടുമുണ്ട്. അങ്ങനെ സീത എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ ആയിരുന്നു ഇരുവരും ഇഷ്ടപ്പെടുന്നതും കല്യാണം കഴിക്കാൻ ഒക്കെ തീരുമാനിക്കുന്നത്. ആദിത്യൻ അമ്പിളിയുടെ വീട്ടിൽ പോയി കാര്യം പറഞ്ഞു. മകനെ സ്വന്തം മകനായാണ് കാണുന്നത് എന്നും അങ്ങനെ തന്നെ നോക്കിക്കോളാം എന്നൊക്കെ ആദിത്യൻ അമ്പിളിയോടും വീട്ടുകാരോടും പറഞ്ഞു. ആദിത്യനും മുൻപ് ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതിലൊരു കുഞ്ഞ് ഉണ്ടെന്നൊക്കെ വാർത്തകൾ ഉണ്ടയായിരുന്നു. 2019 ജനുവരി ഇരുപത്തഞ്ചിനാണ് അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായത്. വിവാഹ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് ഇവര്‍ ജീവിതത്തിലും ഒന്നിച്ച കാര്യം എല്ലാവരും അറിഞ്ഞത്. 2019 നവംബർ 20 ന് ഈ ദമ്പതികൾ ഒരു ആൺകുഞ്ഞ് ജനിച്ചു.

ഇടയ്ക്ക് ആദിത്യന്റെ ചിത്രങ്ങൾ ഒന്നും കാണുന്നില്ലാലോ പിരിഞ്ഞോ എന്നൊക്കെ ചോദ്യങ്ങൾ വരുന്നുണ്ടായിരുന്നു. ഒന്നുമില്ല കൂടുതല്‍ എന്ത് പറയണം എന്നാണ് ആദിത്യൻ ഈ വിവാദങ്ങൾക്ക് നൽകിയ മറുപടി. ഇത്തരത്തില്‍ പണ്ട് മുതലേ പഴി കേള്‍ക്കുന്ന ആളായതിനാല്‍ വലിയ ഫീല്‍ ഒന്നും ഇല്ലഎന്നും തനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ലെന്നുമായിരുന്നു ആദിത്യന്റെ മറുപടി. ഒരുപാട് ബുദ്ധിമുട്ടിലാണ് ജീവിതം പോയി കൊണ്ടിരിക്കുന്നത്. അതിനിടെ ഇത്തരം അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുന്നില്ല. സംസാരിക്കാനും താല്‍പര്യമില്ല എന്നുമാണ് ആദ്യം വാർത്തകൾ പ്രചരിച്ചപ്പോൾ ആദിത്യൻ പറഞ്ഞത്. അപ്പോഴും അമ്പിളി ദേവി ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ മുന്നോട്ട് പോവുകയായിരുന്നു ഇവരുടെ കഥയും ജീവിതവും വിവാദങ്ങളുമൊക്കെ. ആ സമയത്തായിരുന്നു ഭാര്യ അമ്പിളി നടത്തിയ തുറന്ന് പറച്ചിൽ വിവാദം ആയത്.

ഇപ്പോൾ നടൻ ഈ വിവാദത്തിനു പ്രതികരണവുമായി വന്നരുന്നു. ആ സ്ത്രീയുമായി തനിക്ക് നല്ല സുഹൃത്ത് ബന്ധമാണ് എന്നും തെളിവ് കാണിക്കാൻ താനും തയാർ ആണെന്നുമാണ് നടൻ പറയുന്നത്. പറയുന്ന ഗർഭമോ മറ്റൊരു ബന്ധമോ അബോർഷനോ ഒന്നും നടന്നിട്ടില്ല മറിച്ച് നടി ആദിത്യനെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ നോക്കുന്നതാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരം ഒരു സ്ത്രീയുടെ കൂടെ താൻ എങ്ങനെയാണ് ജീവിക്കുക എന്നാണ് നടൻ ചോദിക്കുന്നത്. അമ്പിളി ആദ്യം വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ താനുമായി പ്രണയത്തിലായിരുന്നു എന്നും പിന്നീട് പിണങ്ങി പോയതാണെന്നും എന്നൊക്കെ നടൻ പറയുന്നുണ്ട്. പണ്ട് മുതലേ താരം നാല് കല്യാണം കഴിച്ചതാണ് എന്നൊക്കെ എല്ലാവരും പറയുന്നുണ്ടായിരുന്നു. ലിവിങ് ടുഗെതർ ബന്ധം വരെ ഉണ്ടായിരുന്നതായും പറഞ്ഞു കേൾക്കുന്നുണ്ടായിരുന്നു. മുൻപുള്ള ബന്ധത്തിൽ ഒരു കുഞ്ഞും ഉണ്ടെന്നാണ് പലരും പറഞ്ഞതൊക്കെ.. ഇതൊക്കെ ആന്നെ നടൻ ഇല്ല എന്ന് തീർത്തും പറഞ്ഞതാണ്.

adithyan jayan ambili devi malayalam life story family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക