സാന്ത്വനത്തിലെ ശിവന്‍ കഴിഞ്ഞാല്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റൊരു നായകനുണ്ടോ എന്നു ചോദിച്ചാല്‍ അതിനൊരു ഉത്തരമുണ്ട്. ചെമ്പനീര്‍പ്പൂവിലെ സച്ചി. കോഴിക്കോട് ബാലുശ്ശേരിക്കാരന്‍ അരുണ്‍ ഒളിമ്പ്യന്‍. ഏറെക്കാലത്തെ കഷ്ടപ്പാടുകള്‍ക്കും അധ്വാനത്തിനും ഒടുവില്‍ ലഭിച്ച സച്ചിയെന്ന വേഷം അഭിനയിച്ചു തകര്‍ക്കുന്ന ചെറുപ്പക്കാരനാണ് അരുണ്‍ ഒളിമ്പ്യന്‍. എല്ലാ ചെറുപ്പക്കാരെയും പോലെ ജീവിക്കാന്‍ വേണ്ടി അരുണും നിരവധി ജോലികള്‍ ചെയ്തിട്ടുണ്ട്. അതിനെല്ലാം ഒടുവിലാണ് ചെമ്പനീര്‍പ്പൂവിന്റെ നിര്‍മ്മാതാവും നടനുമായ ഡോ. ഷാജുവില്‍ നിന്നും ഫോണ്‍ കോള്‍ എത്തുന്നതും സച്ചിയായി അരുണ്‍ ഒളിമ്പ്യന്‍ എത്തുന്നതും.
കോഴിക്കോട് ബാലുശ്ശേരിയിലാണ് അരുണ്‍ ജനിച്ചതും വളര്‍ന്നതും എല്ലാം. അച്ഛന്‍, അമ്മ, ചേട്ടന്‍ എന്നിവര്‍ അടങ്ങുന്ന കൊച്ചു കുടുംബമാണ് നടന്റേത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആര്‍ക്കിടെക്ടായി ജോലി ചെയ്യുകയാണ് അരുണ്‍. അതിനിടയിലാണ് ബാലുശ്ശേരിയില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒളിമ്പ്യന്‍ എന്ന ജിം തുടങ്ങിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്ന ജിമ്മിന്റെ പേരാണ് അരുണ്‍ തന്റെ പേരിനൊപ്പം കൂട്ടിച്ചേര്‍ത്തത്. അതോടെ സമയം മാറിയെന്നു തന്നെ വേണമെങ്കില്‍ പറയാം. ഫോട്ടോഷൂട്ടിലൂടെയും മോഡലിംഗിലൂടെയുമായിരുന്നു അരുണിന്റെ കരിയറിന് തുടക്കം കുറിച്ചത്.
അതെല്ലാം കണ്ടാണ് സിനിമയിലേക്ക് എത്തിയത്. സിബിഐ ഫൈവ്, 2018, വെള്ളരിപട്ടണം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ടൊവീനോ തോമസ് ചിത്രത്തില്‍ ടൊവീനോയുടെ ഡ്യൂപ്പായും അരുണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ സീരിയലില്‍ ലഭിച്ച അവസരങ്ങളൊന്നും തന്നെ അരുണ്‍ വിട്ടുകളഞ്ഞില്ല. സൂര്യാ ടിവിയിലെ സ്വന്തം സുജാതയെന്ന പരമ്പരയില്‍ ഒരു പോലീസ് വേഷവും ചെയ്തിട്ടുണ്ട്. തന്നെ തേടിവരുന്ന കഥാപാത്രങ്ങള്‍ എത്ര ചെറുതായാലും തന്നെക്കൊണ്ട് പറ്റും പോലെ അതീവ ഭംഗിയായി അവതരിപ്പിക്കുക എന്നതായിരുന്നു അരുണിന്റെ രീതി.
മികച്ചൊരു ഗായകന്‍ കൂടിയായ അരുണിനെ തേടി പിന്നാലെയാണ് ചെമ്പനീര്‍പ്പൂവില്‍ നിന്നും ഡോ. ഷാജുവിന്റെ ഫോണ്‍ കോള്‍ എത്തിയത്. തന്റെ കരിയര്‍ തന്നെ മാറ്റിമറിയ്ക്കുന്ന വേഷമായിരിക്കും ചെമ്പനീര്‍പ്പൂവിലേത് എന്ന ഷാജുവിന്റെ വാക്കുകളിലൂടെയാണ് ചെമ്പനീര്‍പ്പൂവിലേക്ക് സച്ചിയായി എത്തിയത്. ആ വാക്കുകള്‍ സത്യമായി ഭവിക്കുകയായിരുന്നു പിന്നീട്. ഇന്ന് കേരളത്തിലെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയെല്ലാം പ്രിയപ്പെട്ട സച്ചിയാണ് അരുണ്‍. അമ്മമാര്‍ക്ക് മകനായും അമ്മൂമ്മമാര്‍ക്ക് കൊച്ചുമകനായും കുട്ടികള്‍ക്ക് ചേട്ടനായും എല്ലാം സച്ചി നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോള്‍ ഏറെ ആളുകള്‍ തിരിച്ചറിയുകയും ഒപ്പം ചേര്‍ക്കുകയും ചെയ്യുന്നുണ്ട്. അതാണ് അരുണിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം.
മാത്രമല്ല, സച്ചിയായി ഞാന്‍ ജീവിക്കുക തന്നെയാണ് ചെയ്യുന്നത് എന്നാണ് അരുണിന്റെ വാക്കുകള്‍. കാരണം, അരുണിന്റെ യഥാര്‍ത്ഥ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന കഥാപാത്രമാണ് സച്ചി. സച്ചിയെ പോലെ തന്നെ കുടുംബത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ആളാണ് സ്വന്തം ജീവിതത്തിലും അരുണും. പ്രണയിച്ചു വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എങ്കിലും അതിനൊപ്പം തന്നെ കുടുംബത്തിന്റെ ഇഷ്ടവും കൂടി നോക്കിയുള്ള ബന്ധത്തിലേക്കായിരിക്കും എത്തുകയെന്ന് അരുണ്‍ തുറന്നു പറഞ്ഞിട്ടുണ്ട്. സിഗറടിക്ക ആസൈ എന്ന തമിഴ് സീരിയലിന്റെ റീമേക്ക് ആണ് ചെമ്പനീര്‍പ്പൂവ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് സ്വന്തമാക്കുന്ന പരമ്പരയും കൂടിയാണ് ചെമ്പനീര്‍പ്പൂവ്.