Latest News

‘നിന്റെ അച്ഛനല്ല എനിക്ക് ചെലവിന് തരുന്നത്’ എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ മൈന്റ് ചെയ്യാതെ ഇരിക്കും: ഋഷി

Malayalilife
‘നിന്റെ അച്ഛനല്ല എനിക്ക് ചെലവിന് തരുന്നത്’ എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ മൈന്റ് ചെയ്യാതെ ഇരിക്കും: ഋഷി

ലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു ഉപ്പും മുളകും. എന്നാൽ ആ പരമ്പര അവസാനിച്ചപ്പോൾ ആരാധകർക്ക് ഏറെ നിരാശയാണ് സമ്മാനിച്ചത്. എന്നാൽ ഇപ്പോൾ അതിന് പരിഹാരമെന്നോണം  സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന എരിവും പുളിയും എന്ന പരമ്പരയിലാണ് പഴയ ഉപ്പും മുളകും ടീം അഭിനയിക്കുന്നത്. എന്നാൽ  ഇപ്പോൾ ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തില്‍ എരിവും പുളിയുടേയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഋഷി

‘ഉപ്പും മുളകും എന്നതില്‍ നിന്ന് മാറി, എരിവും പുളിയും എന്നതില്‍ എത്തുമ്പോള്‍ പെട്ടന്ന് ആളുകള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. പേര് കൊണ്ടും സാഹചര്യം കൊണ്ടും എല്ലാം വ്യത്യസ്തമാണ്. കൂടുതല്‍ പരിചയമായാല്‍ മാത്രമേ അത് അവര്‍ അംഗീകരിയ്ക്കൂ. പിന്നെ ഞങ്ങളുടെ ടീം ശരിക്കും ഒരു കുടുംബമായി ജനം അംഗീകരിച്ചതാണ്. അതുകൊണ്ട് ഈ ടീമിനൊപ്പം വീണ്ടും ജോലി ചെയ്യുന്നതില്‍ എനിക്ക് ചിന്തിക്കാനേ ഇല്ല.

 സെറ്റില്‍ എനിക്ക് ദേഷ്യം വരും. എല്ലാവര്‍ക്കും വരുന്നത് പോലെ. സെറ്റിലും ദേഷ്യപ്പെടാറൊക്കെയുണ്ട്. അഞ്ചാറ് വര്‍ഷമായി ഒരുമിച്ച് നില്‍ക്കുകയല്ലേ. ഇടയ്ക്കൊക്കെ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടാവാറുണ്ട്. ഇത്രയും കാലം ഒരു വഴക്കും ഇല്ലെങ്കില്‍ മാത്രമാണ് എന്തോ പ്രശ്നമുള്ളതായി സംശയിക്കേണ്ടത്.

മുടി എന്റെ ഡാന്‍സ് എന്ന പാഷന്റെ ഭാഗമാണ്, വെട്ടാന്‍ പ്രയാസമാണ് എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു. പ വീട്ടുകാര്‍ മുടിയുടെ കാര്യത്തില്‍ കുറ്റപ്പെടുത്തിയിട്ടില്ല. പക്ഷെ പണ്ടൊക്കെ ബസ്സില്‍ പോകുമ്പോള്‍ പലതരത്തിലുള്ള കമന്റുകളും കേട്ടിരുന്നു. നേരിട്ട് ആരും പറയില്ല, നമ്മള്‍ കേള്‍ക്കേ, തീപ്പെട്ടിയുണ്ടോടാ എന്നൊക്കെ ചോദിക്കും. ‘നിന്റെ അച്ഛനല്ല എനിക്ക് ചെലവിന് തരുന്നത്’ എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ മൈന്റ് ചെയ്യാതെ ഇരിക്കും. കൂടാതെ മുടി വളര്‍ത്തുന്നതും വളരെ പ്രയാസമാണ്’- ഋഷി പറഞ്ഞു.

 

Uppum mulakum fame rishi words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക