Latest News

ദയയെ ഇഷ്ടമല്ല; രജിത്തിനെതിരെ കേസ് കൊടുക്കുമായിരുന്നു; ധപ്പട് സിനിമ കണ്ട് കൈയടിച്ചവര്‍ എന്തുകൊണ്ടാണ് രേഷ്മയെ തെറിവിളിക്കുന്നത്

Malayalilife
ദയയെ ഇഷ്ടമല്ല; രജിത്തിനെതിരെ കേസ് കൊടുക്കുമായിരുന്നു; ധപ്പട് സിനിമ കണ്ട് കൈയടിച്ചവര്‍ എന്തുകൊണ്ടാണ് രേഷ്മയെ തെറിവിളിക്കുന്നത്

പ്രേക്ഷകപിന്തുണയില്‍ ബിഗ്‌ബോസ് സീസണ്‍ 1ന്റെ അത്രയും എത്തിയില്ലെങ്കിലും സീസണ്‍ 2 പ്രേക്ഷകമനസില്‍ ഇടംപിടിച്ചത് രജിത്ത് എന്ന വ്യക്തിയിലൂടെയാണ്. രജിത്തിന്റെ വിജയം എല്ലാവരും ഉറപ്പിച്ച സാഹചര്യത്തിലായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹത്തിന് പുറത്താകേണ്ടിവന്നത്. പിന്നാലെ 74ാം ദിവസം കൊറോണയുടെ പശ്ചാത്തലത്തില്‍ ഷോ നിര്‍ത്തി വയ്‌ക്കേണ്ടിയും വന്നു. രജിത്തിനെ ഷോയില്‍ നിന്നും പുറത്താക്കിയത് രേഷമയുമായുമായി അദ്ദേഹത്തിനുണ്ടായ പ്രശ്‌നം കാരണമായിരുന്നു.

ഒരു ടാസ്‌കിനിടയില്‍ രജിത്ത് രേഷ്മയുടെ കണ്ണില്‍ മുളകുതേയ്ക്കുകയായിരുന്നു. ഇത് വലിയ കോലാഹലങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. രജിത്ത് മാപ്പ് പറഞ്ഞെങ്കിലും രേഷ്മ രജിത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ബിഗ്‌ബോസില്‍ നിന്നും രജിത്ത് ഔട്ടായത്. രേഷ്മയുടെ ഭാഗത്താണ് ശരിയെങ്കിലും നിരവധി സൈബര്‍ അറ്റാക്കുകള്‍ രേഷ്മ നേരിടേണ്ടിവന്നു. ഇപ്പോള്‍ രേഷ്മയുടെ ചില തുറന്നുപറച്ചിലുകളാണ് വൈറലാകുന്നത്.

മോഡലിംഗ് രംഗത്തും കൈവച്ച രേഷ്മ ഒരു ഇംഗ്ലീഷ് അധ്യാപിക കൂടിയാണ്. വിവാഹം കഴിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരം അറിയിച്ചത്. ആരോപണങ്ങളില്‍ തനിക്ക് ഭയമില്ലെന്ന് പ്രതികരിക്കുന്ന രേഷ്മ, സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ആളാണ് എന്നും വ്യക്തമാക്കി. സ്വന്തമായ കാഴ്ചപ്പാടുകളും, അഭിപ്രായങ്ങളിലും താന്‍ ഉറച്ചു നില്‍ക്കാറുണ്ട് എന്നും, താന്‍ ഒരു ഫെമിനിസ്റ്റ് ആണെന്ന് തുറന്നുപറയുകയും ചെയ്തു!

ബിഗ് ബോസിലെ ദയയെ ഇഷ്ടമാണോ എന്ന ആരാധകരുടെ ചോദ്യത്തിന്, തനിക്ക് ഇഷ്ടം അല്ലെന്നാണ് രേഷ്മ പ്രതികരിച്ചത്. ബിഗ് ബോസില്‍ വച്ചും ദയയുമായി സമ്പര്ക്കം പുലര്‍ത്താതിരുന്ന രേഷ്മ അഭിപ്രായ വ്യത്യാസങ്ങളും നടത്തിയിരുന്നു. ബിഗ് ബോസിലെ മുളക് വിവാദത്തില്‍ രജിത് കുമാര്‍ മാപ്പ് പറഞ്ഞിരുന്നില്ലെങ്കില്‍ താന്‍ നിയമനടപടികളുമായി പോയേനെ എന്നാണ് ഇപ്പോള്‍ രേഷ്മ സൂചിപ്പിക്കുന്നത്. മാത്രമല്ല, നല്ല അധ്യാപകന്‍ എന്ന ബോര്‍ഡ് നെറ്റിയില്‍ വച്ചുകെട്ടി നടക്കുന്ന നല്ല അധ്യാപഹയനെ അറിയുമോ എന്ന ചോദ്യത്തിന് അറിയാം എന്ന മറുപടിയും രേഷ്മ നല്‍കി. ഇതിന് പിന്നാലെ മറ്റൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറി കൂടി രേഷ്മ പങ്കുവച്ചിട്ടുണ്ട്. ധപ്പട് എന്ന ഹിന്ദി സിനിമയും ബിഗ്‌ബോസ് ഹൗസിലെ സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞുള്ള ഒരാളുടെ കുറിപ്പാണ് അത്. ധപ്പട് സിനിമ കണ്ട് നായികയ്ക്ക് കൈയിടിച്ചവര്‍ സമാനമായ അവസ്ഥയിലൂടെ കടന്നുപോയ രേഷ്മയെ സൈബര്‍ അറ്റാക്കിങ്ങിന് വിധേയമാക്കിയതിനെകുറിച്ചായിരുന്നു അത്. ഇതോടൊപ്പം തന്നെ അലസാന്ദ്രയുടെ ഒരു കുറിപ്പും രേഷ്മ പങ്കുവച്ചിട്ടുണ്ട്. ധപ്പട് കണ്ടെന്നും രേഷ്മയെ ആണ് ഓര്‍മ്മ വന്നതെന്നും നിന്നെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും നിന്റെ അവകാശങ്ങളും സ്വാതന്ത്രവും വിലതരാത്ത ആര്‍ക്കും നിന്നെ മനസിലായെന്ന് വരില്ല പറഞ്ഞുള്ള അലസാന്ദ്രയുടെ കുറിപ്പാണ് ഇത്.

The case could be filed against rajith said reshma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക