Latest News

പരസ്പരത്തിലെ മീനാക്ഷി ഇനി പൗര്‍ണമിതിങ്കളിലെ ശ്വേത; ഗംഭീര തിരിച്ചുവരവ് നടത്തിയ നടി സ്‌നേഹയുടെ വിശേഷങ്ങള്‍..!

Malayalilife
 പരസ്പരത്തിലെ മീനാക്ഷി ഇനി പൗര്‍ണമിതിങ്കളിലെ ശ്വേത; ഗംഭീര തിരിച്ചുവരവ്  നടത്തിയ നടി സ്‌നേഹയുടെ വിശേഷങ്ങള്‍..!

ലയാളികളുടെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു പരസ്പരം. ഈ സീരിലയിലെ നായിക ദീപ്തിയായിട്ടാണ് നടി ഗായത്രി അരുണ്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ദീപ്തിയെ പോലെ തന്നെ സീരിയലിലെ മീനാക്ഷി എന്ന നെഗറ്റീവ് കഥാപാത്രമായി സ്‌നേഹ ദിവാകന്‍ എന്ന നടിയും പേരെടുത്തു. അഞ്ചു വര്‍ഷം പിന്നിട്ട ശേഷം അവസാനിച്ച സീരിയലിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. പരസ്പരത്തിന് ശേഷം മഴവില്‍ മനോരമയിലെ പൊന്നമ്പിളി എന്ന സീരിയലിലും സ്‌നേഹ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മിനസ്‌ക്രീനില്‍ നിന്നും താരം അപ്രത്യക്ഷ ആകുകയായിരുന്നു.  എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം സ്‌നേഹ  ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലില്‍ ഒരു പ്രധാന വേഷത്തിലൂടെ തിരികേ എത്തിയിരിക്കയാണ്. 

മികച്ച അഭിനയമായിരുന്നു മീനാക്ഷിയായി നടി സ്‌നേഹ ദിവാകരന്‍ പരസ്പരത്തില്‍ കാഴ്ചവച്ചത്. പക്ഷേ സീരിയല്‍ തീര്‍ന്ന ശേഷം താരത്തെ പറ്റി അധികം ആരും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഏഷ്യാനെറ്റിലെ തന്നെ പൗര്‍ണമിതിങ്കള്‍ എന്ന സീരിയലിലൂടെ വീണ്ടും വില്ലത്തിയായിട്ടാണ് സ്‌നേഹ തിരിച്ചെത്തിയിരിക്കുന്നത്. ശ്വേത എന്ന കഥാപാത്രമായി ശക്തമായ കഥാപാത്രത്തെയാണ് സ്‌നേഹ അവതരിപ്പിക്കുന്നത്. അല്പം മോഡേണായ കഥാപാത്രമാണ് സീരിയലിലെ ശ്വേത.

കൊച്ചിയില്‍ നടന്ന ആര്‍ട്‌സ് ലാബ് എന്ന ആക്ടിങ്ങ് വര്‍ക് ഷോപ്പില്‍ ജോയിന്‍ ചെയ്തത് വഴിയാണ് സ്‌നേഹ അഭിനയരംഗത്തേക്ക് എത്തുന്നത്. ആ സമയത്താണ് പരസ്പരത്തിന്റെ ഓഡിഷന്‍ നടന്നത്. പരസ്പരം സീരിയലിന്റെ സംവിധായകന്‍ പുരുഷോത്തമന്‍ ഓഡിഷനിലൂടെ സെലക്ട് ചെയ്യുകയായിരുന്നു. ചെറുപ്പം മുതലേ ഡാന്‍സ് പഠിക്കുന്ന താരം മോണോ ആക്ടിലും തിളങ്ങിയിട്ടുണ്ട്.സ്‌നേഹയ്ക്ക് വലിയ ്ഭിനയ മോഹമില്ലെങ്കിലും അമ്മയ്ക്ക് സ്‌നേഹ അഭിനയിക്കുന്നതിനോട് താത്പര്യം ഉണ്ടായിരുന്നു. തുടര്‍ന്ന് സംവിധായകന്‍ കഥാപാത്രത്തെ പറ്റി വിശദീകരിച്ചപ്പോള്‍ സ്‌നേഹ സമ്മതം അറിയിക്കുകയായിരുന്നു. ഡിഗ്രി കഴിഞ്ഞ സമയത്താണ് സ്‌നേഹ സീരിയലിലേക്ക് എത്തുന്നത്.  

തൃശ്ശൂര്‍ സ്വദേശിനിയാണ് സ്‌നേഹ. നെല്ലുവായി മങ്ങാട് ആണ് സ്‌നേഹയുടെ വീട്. അച്ഛന്‍ അമ്മ അനുജന്‍ എന്നിവരാണ് ഉളളത്. തനി നാട്ടിന്‍ പുറത്തുകാരിയാണ് താനെന്ന് സ്‌നേഹ പറയുന്നു. അത്ര പാവവുമല്ല ബോള്‍ഡുമല്ല, ഒരു സാധാരണ പെണ്‍കുട്ടിയാണ് താനെന്നാണ് സ്‌നേഹ പറയുന്നത്. പക്ഷേ പരസ്പരത്തില്‍ വില്ലത്തിയായി കസറുമ്പോള്‍ പുറത്തിറങ്ങാന്‍ വരെ പേടിയായിരുന്നു എന്നാണ് സ്‌നേഹ പറയുന്നത്. ആള്‍ക്കാര്‍ വഴക്കുപറയുകയും പിച്ചുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോള്‍ പൗര്‍ണമിതിങ്കളിലൂടെ വീണ്ടും ഒരു വില്ലത്തിയായി കസറുകയാണ് സ്‌നേഹ.

Sneha divakaran come back through Pounami thinkal serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക