ബിഗ്ബോസ് ഷോയിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനമുറപ്പിച്ച ആളാണ് രജിത്ത് കുമാര്‍. അത്രയേറെ ജനപിന്തുണയാണ് ബിഗ്ബോസ് രജിത്തിന് നേടികൊടുത്തത്. അധ്യാപകനും എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ രജിത്തിന് നിരവധി പ്രമുഖരാണ് സുഹൃത്തുക്കളായിട്ടുള്ളത്. ഇപ്പോള്‍ പെരുന്നാളില്‍ എംഎ യൂസഫലി സമ്മാനം തന്നയച്ചതിലുള്ള സന്തോഷം പങ്കിട്ടിരിക്കയാണ് രജിത്ത്
ബിഗ്ബോസില്‍ നിന്നും അപ്രതീക്ഷിതമായുള്ള രജിത്തിന്റെ പുറത്താകല്‍ ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്ഡൗണിലെ തുടര്‍ന്ന് ഷോ മുഴുവനായും നിര്‍ത്തി വയ്ക്കേണ്ടിയും വന്നത്. രജിത് കുമാര്‍ കൊറോണ കാലത്ത് ആറ്റിങ്ങലിലെ സ്വന്തം വീട്ടിലാണ് ഉള്ളത്. ഇവിടെ ഒറ്റയ്ക്കാണ് അദ്ദേഹം കഴിയുന്നത്. നിരവധി പേര് സാറിനെ കാണാനെത്തുന്നുണ്ട്. ലോക്ഡൗണില്‍ എഴുത്തും വായനയുമാണ് പ്രധാനം. പിന്നെ സോഷ്യല്‍മീഡിയയില്‍ ആക്ടീവാണ്. യൂട്യൂബില്‍ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്. ഫേസ്ബുക്കിലും ആരാധകരുമായി ഇടപെടുന്നുണ്ട്. ഇതൊടൊപ്പം തന്നെ സാമൂഹ്യസേവനത്തിനും രജിത്ത് സമയം കണ്ടെത്തുന്നുണ്ട്. ഒരു ആത്മകഥ എഴുതാനുള്ള പദ്ധതിയും രജിത്ത് പങ്കുവച്ചിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ചെറിയ പെരുന്നാള്‍. പെരുന്നാള്‍ ദിനത്തില്‍ വ്യവസായിയായ എംഎ യൂസഫലി രജിത്തിന് പെരുന്നാള്‍ സമ്മാനം കൊടുത്തയച്ചിരിക്കയാണ്. രജിത് കുമാറാണ് തനിക്ക് പെരുനാള് സമ്മാനം ലഭിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. എല്ലാവര്‍ഷവും തനിക്ക് ഈ സമ്മാനം യൂസഫലിയുടെ അടുത്ത് നിന്നും ലഭിക്കാറുണ്ട് എന്ന സൂചനയാണ് അദ്ദേഹം ചിത്രം പങ്ക് വെച്ചതില്‍ നിന്നും ലഭിക്കുന്നത്.
' പത്മശ്രീ ഡോ. എംഎ യൂസഫലി സാറിന്റെ പെരുന്നാള്‍ സമ്മാനവുമായി ഈ വര്‍ഷവും റാഫി എത്തിച്ചേര്‍ന്നു. നന്ദി 'എന്നുപറഞ്ഞുകൊണ്ടാണ് രജിത് ചിത്രവും വിശേഷവും പങ്ക് വച്ചത്. തങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി ഉള്ള ബന്ധമാണ് എന്ന് ഒരിക്കല്‍ രജിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. രജിത്തിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ കവര്‍ ഫോട്ടോ ആയി യൂസഫലിയുടെ പക്കല്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബിഗ് ബോസില്‍ ഉള്ള സമയത്ത് സമൂഹത്തിലെ പ്രമുഖരുമായി തനിക്ക് ഉള്ള സൗഹൃദത്തെപറ്റി രജിത് പറഞ്ഞിരുന്നു. യേശുദാസ് ഒരിക്കല്‍ തന്നെ ഫോണില്‍ വിളിച്ച കാര്യം ഷോയില്‍ വച്ചാണ് രജിത് പറഞ്ഞത്. ഷോ അവസാനിച്ച ശേഷം മോഹന്‍ലാല്‍ തന്റെ സുഖവിവരം അന്വേഷിച്ചു വിളിച്ചതായും താരം വ്യക്തമാക്കിയിരുന്നു.