ബിഗ്‌ബോസ് ഷോയിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനമുറപ്പിച്ച ആളാണ് രജിത്ത് കുമാര്‍. അത്രയേറെ ജനപിന്തുണയാണ് ബിഗ്‌ബോസ് രജിത്തിന് നേടികൊടുത്തത്. അധ്യാപകനും എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ രജിത് കുമാര്‍ കൊറോണ കാലത്ത് ആറ്റിങ്ങലിലെ സ്വന്തം വീട്ടിലാണ് ഉള്ളത്. കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് ആരാധകരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ അയല്‍പ്പക്കത്തെ പ്ലാവ് കടപുഴകി തന്റെ വീടിന് മേല്‍ പതിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രങ്ങളും ഇതൊടൊപ്പം താരം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി ഫോണ്‍ കോളുകളാണ് അദ്ദേഹത്തെ തേടിയെത്തിയത്. താന്‍ സുരക്ഷിതനാണെന്നാണ് അദ്ദേഹം പറയുന്നത്. ഓടിട്ട ഒരു പഴയ വീടാണ് രജിത്തിനുള്ളത്. അടുക്കളവശത്തേക്ക് മരം വീണതിനാല്‍ കാര്യമായ അപകടമുണ്ടായില്ല. അറ്റക്കുറ്റപണികള്‍ ചെയ്യുന്നുണ്ട്. എന്തിനാണീ പഴയ വീട് പുതിയൊരു വീട് വച്ചുകൂടെ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരമിതാണ്. രജിത്തിന്റെ അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചിരുന്നു. ആശുപത്രിയിലെ ചെറിയ ഒരു ജോലി കൊണ്ടാണ് അമ്മ രജിത്തിനെ വളര്‍ത്തിയത്. 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ പണിത വീടാണ് ഇത്. അത് കൊണ്ട് ഇവിടം വിട്ട് എങ്ങോട്ടേക്കും പോകാന്‍ തോന്നില്ല. താനൊരിക്കലും വീട് വയ്ക്കില്ലെന്ന് ഇവിടെ തന്നെ ജീവിച്ച് മരിക്കണമെന്നുമാണ് ആഗ്രഹമെന്നും താരം പറയുന്നു.
ലോക്ഡൗണ്‍ കാലം വീട്ടില്‍ ഒറ്റയ്ക്കാണ് രജിത്ത്. ബിഗ്‌ബോസ് ഹൗസില്‍ നിന്നും ഇറങ്ങിയ ശേഷം ഇവിടെയാണ്. നിരവധി പേര്‍ സാറിനെ കാണാനെത്തുന്നുണ്ട്. ലോക്ഡൗണില്‍ എഴുത്തും വായനയുമാണ് പ്രധാനം. പിന്നെ സോഷ്യല്‍മീഡിയയില്‍ ആക്ടീവാണ്. യൂട്യൂബില്‍ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്. ഫേസ്ബുക്കിലും ആരാധകരുമായി ഇടപെടുന്നുണ്ട്. ഇതൊടൊപ്പം തന്നെ സാമൂഹ്യസേവനത്തിനും രജിത്ത് സമയം കണ്ടെത്തുന്നുണ്ട്. ഒരു ആത്മകഥ എഴുതാനുള്ള പദ്ധതിയും രജിത്ത് പങ്കുവയ്ക്കുന്നു.
ഇതൊടൊപ്പം തന്നെ മരിച്ചുപോയ അമ്മയുടെ ഒരു ആഗ്രഹം താന്‍ അധികം വൈകാതെ സാധിക്കുമെന്നും താരം വെളിപ്പെടുത്തി. ഒരു കാര്‍ ആണ് അത്. 15 വര്‍ഷം മുമ്പ് വാങ്ങിയ ഒരു സാന്‍ട്രോ കാറാണ് രജിത്തിനുള്ളത്. പഴയ കാര്‍ മാറ്റി പുതിയത് ഒന്ന് വാങ്ങണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. മരിക്കുംമുമ്പ് അമ്മ രജിത്തിന്റെ കൈയില്‍ കുറച്ച് കാശ് നല്‍കിയ ശേഷം കാര്‍ ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും രജിത്ത് അത് ചെയ്തില്ല. അതിനാല്‍ തന്നെ അമ്മയുടെ ആഗ്രഹം പോലെ ഒരു വലിയ കാര്‍ വാങ്ങുമെന്നും താരം പറയുന്നു.