ടെലിവിഷനില്‍ ഏറ്റവുമധികം ആരാധകരുളള താരമാണ് ഉപ്പും മുളകിലെ പാറുകുട്ടി. അമേയ എന്നാണ് പേരെങ്കിലും പ്രേക്ഷകര്‍ക്ക് അവള്‍ പ്രിയപ്പെട്ട പാറുകുട്ടിയാണ്. മിനിസ്‌ക്രീനിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വിശേഷണമുള്ള പാറുക്കുട്ടി ഓച്ചിറ പ്രയാര്‍ സ്വദേശിയാണ്. സീരിയലില്‍ നീലുവിന്റെയും ബാലചന്ദ്രന്‍ തമ്പിയുടേയും അഞ്ചമത്തെ മകളായ പാര്‍വ്വതി ബാലചന്ദ്രന്‍ ആയിട്ടാണ് പാറുകുട്ടി എത്തിയത്. കുസൃതിയും ചിരിയുമൊക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. പാറുക്കുട്ടി എത്തിയതോടെയാണ് റേറ്റിങ്ങില്‍ പോലും ഉപ്പുംമുളകും മുന്നേറിയത്. പാറുക്കുട്ടിക്ക് കൂട്ടായി ഇപ്പോള്‍ കുഞ്ഞനുജനെത്തിയ സന്തോഷവാര്‍ത്തയാണ് വൈറലായി മാറുന്നത്.
അമേയ എന്നാണ് പാറുക്കുട്ടിയുടെ യഥാര്‍ഥ പേര്. ഓഡീഷനൊക്കെ കഴിഞ്ഞ് നാലാം മാസത്തിലാണ് പാറുക്കുട്ടി സീരിയലിലേക്ക് എത്തിയത്. പെട്ടെന്ന് തന്നെ എല്ലാവരുമായി ഇണങ്ങുന്ന സ്വഭാവമാണ് പാറുക്കുട്ടിക്ക്. അതിനാല്‍ തന്നെ സീരിയലിലെ അഭിനയവും എളുപ്പമായി മാറി. പാറുക്കുട്ടിക്കായി സ്‌ക്രിപ്റ്റ് ഒന്നുമില്ല. പാറു അഭിനയിക്കുന്നത് ഒപ്പിയെടുക്കുന്നുവെന്ന് മാത്രം. മാസത്തില്‍ 15 ദിവസം എറണാകുളത്ത് ഷൂട്ടുങ്ങ്. അച്ഛന് പച്ചക്കറിയുടെ ബിസിനസായതിനാല്‍ അമ്മ ഗംഗയാണ് പാറുവിന് ഒപ്പം ഷൂട്ടിന് പോകുന്നത്.
പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ്. ഒന്നാം ക്ലാസുകാരി അനിഖയാണ് പാറുക്കുട്ടിയുടെ ചേച്ചി. ഗംഗാലക്ഷ്മി മൂന്നാമതും അമ്മയാകാന്‍ ഒരുങ്ങുന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. രണ്ടരവയസേ ഉള്ളൂവെങ്കിലും ചേച്ചിയാകാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു പാറുക്കുട്ടി. അതേസമയം ഇപ്പോള്‍ കുടുംബത്തിലെക്ക് പുതിയ അതിഥി എത്തിയിരിക്കയാണ്. രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ശേഷം ആഗ്രഹം പോലെ ഒരു മകനാണ് ഗംഗാലക്ഷ്മിക്കും അനിലിനും പിറന്നിരിക്കുന്നത്. അനിലിന്റേയും ഗംഗയുടെയും വിവാഹ വാര്‍ഷിക ദിവസം ആണ് പാറുകുട്ടിയുടെ വീട്ടിലേക്ക് പുതിയ അതിഥി എത്തിയത്. അമ്മയും മകനും സുഖമായി ഇരിക്കുന്നതായി അനില്‍ അറിയിച്ചു.
ലോക്ഡൗണ്‍ ആയതിനാല്‍ ഇപ്പോള്‍ ഉപ്പുംമുളകും ഷൂട്ടിങ്ങ് ഇല്ല. ലോക്ഡൗണ്‍ കഴിഞ്ഞ് പാറുവിന്റെ ഷൂട്ടിങ്ങിനായി എറണാകുളത്തേക്ക് താമസം മാറ്റാനും ആലോചനയുണ്ടെന്ന് ഗംഗ നേരത്തെ വ്യക്തമാക്കിയിരുന്നു. സാധാരണ 15 ദിവസം എറണാകുളത്ത് പോയിനിന്ന ശേഷമായിരുന്നു പ്രയാറിലേക്ക് തിരിച്ചുവരുന്നത്. കുഞ്ഞുവാവ കൂടി എത്തുന്നതിനാലാണ് താമസം അങ്ങോട്ടേക്ക് മാറ്റാന്‍ തീരുമാനിച്ചത്.