Latest News

ബീനയുടെ ആ ആഗ്രഹം മനോജ് നിറവേറ്റി; ലോകചരിത്രത്തില്‍ തന്നെ ഇങ്ങനെ ഒരു സമ്മാനം ആദ്യമായിട്ടായിരിക്കും; താരദമ്പതികളുടെ വിവാഹവാര്‍ഷികം കണ്ടോ

Malayalilife
ബീനയുടെ ആ ആഗ്രഹം മനോജ് നിറവേറ്റി; ലോകചരിത്രത്തില്‍ തന്നെ ഇങ്ങനെ ഒരു സമ്മാനം ആദ്യമായിട്ടായിരിക്കും; താരദമ്പതികളുടെ വിവാഹവാര്‍ഷികം കണ്ടോ

ലയാളം സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയ അഭിനയം കാഴ്ചവച്ച നടിയാണ് ബീന ആന്റണി. ചെറുപ്പം മുതല്‍ തന്നെ അഭിനയമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബീന ആന്റണിയുടെ ഭര്‍ത്താവും നടനാണ്. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മനോജാണ് ബീനയുടെ ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടെത്. ഒന്നിച്ചഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ ദമ്പതികള്‍ കൂടിയാണ് ഇവര്‍. ആരോമലെന്ന മകനാണ് ദമ്പതികള്‍ക്കുള്ളത്. കവിഞ്ഞ ദിവസമായിരുന്നു ബീനയുടെയും മനോജിന്റെയും വിവാഹവാര്‍ഷികം. ഇപ്പോള്‍ ബീനയ്ക്ക് താന്‍ നല്‍കിയ സമ്മാനത്തെകുറിച്ചുള്ള മനോജിന്റെ വെളിപ്പെടുത്തലുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

പ്രണയിച്ച് വിവാഹിതരായവരാണ് ഇതരമതസ്ഥരായ ബീനയും മനോജും. 2003 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ വാര്‍ഷികം ഇത്തവണ ലോക് ഡൗണില്‍ ആയത് കൊണ്ടുതന്നെ വിശേഷങ്ങള്‍ അധികമൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാല്‍ ലോക ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാകും ഭാര്യയ്ക്ക് ഇത്തരമൊരു സമ്മാനം കൊടുത്തതെന്ന് പറയുകയാണ് മനോജ് കുമാര്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ...

ഞങ്ങളുടെ മനസ്സും ശരീരവും പരസ്പരം 'ലോക് ഡൗണ്‍' ആയിട്ട് ഇന്നേക്ക് 17 വര്‍ഷം പൂര്‍ത്തിയാവുന്നു എന്നാണ് മനോജ് ഫേസ്ബുക്കില്‍ കുറിച്ചത്. വേലയും കൂലിയും പൈസയുമില്ലാത്ത മേലോട്ട് നോക്കിയിരിക്കുന്ന ഈ വേളയില്‍ എന്റെ സഹധര്‍മ്മിണിക്ക് വിവാഹ വാര്‍ഷിക സമ്മാനം എന്തുകൊടുക്കും എന്ന് ആലോചിച്ച് തല പുണ്ണാക്കിയപ്പോള്‍ പെട്ടെന്ന് തലയില്‍ ഒരു 'ബള്‍ബ് ' മിന്നി..രണ്ടു ദിവസം മുമ്പ് അവള്‍ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു'

ചക്കവറുത്തത് തിന്നാന്‍ കൊതിയാവുന്നു എന്നാണ് അവള്‍ ആഗ്രഹം പറഞ്ഞതെന്ന് മനോജ് എഫ് ബി പോസ്റ്റിലൂടെ പറയുന്നു. ' ഒന്നും ആലോചിച്ചില്ല.. വണ്ടിയുമെടുത്ത് വിട്ടു.. മാസ്‌കിട്ട് ഹെല്‍മറ്റിട്ട് സാമൂഹ്യ അകലം പാലിച്ച് നല്ല ഒന്നാംന്തരം നാടന്‍ പച്ച ചക്ക വാങ്ങിച്ചു. നിറഞ്ഞ സന്തോഷത്തോടെ അവള്‍ക്കത് വിവാഹ വാര്‍ഷിക സമ്മാനമായി നല്കി'

അവള് ഹാപ്പി.ഞാനതിലേറേ ഹാപ്പി ആകെ ചിലവ് 160 രൂപ മാത്രം. ലോക ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഭര്‍ത്താവ് ഭാര്യയ്ക്ക് 'പച്ച ചക്ക ' വിവാഹ വാര്‍ഷിക സമ്മാനമായി നല്കിയിരിക്കുന്നത്.എന്താല്ലേ? എന്റെ 'ലോക് ഡൗണ്‍ പരമ്പര ദൈവങ്ങളേ ' എല്ലാം കാണുന്നുണ്ടല്ലോ അല്ലേ.എന്തായാലും ഇന്ന് തന്നെ 'ഗിഫ്റ്റ്' വറുക്കും..അപ്പോള്‍ ശരി എല്ലാവരും സേഫ് ആയി ഇരിക്കൂ . സ്റ്റേ ഹോം സ്‌റ്റേ സേഫ്, എന്നും മനോജ് കുറിച്ചു. എന്നാല്‍ ചക്ക വറുത്തോ എന്ന് ചോദിച്ച് നിരവധിപേര്‍ പിന്നീട് രംഗത്തെത്തി. തുടര്‍ന്ന് ലൈവിലെത്തിയ മനോജ് ചക്ക വറുക്കാനായില്ലെന്ന സങ്കടമാണ് പങ്കുവച്ചത്. ചക്ക പിഞ്ചായിപ്പോയെന്നും വറുക്കാനാവില്ലെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. അത് മാറ്റിവെച്ചിട്ടുണ്ടെന്നും വേറെ ലഭിക്കുമോയെന്ന് നോക്കുന്നുണ്ടെന്നുമാണ് മനോജ് പറഞ്ഞത്.

 

ഞങ്ങളുടെ മനസ്സും ശരീരവും പരസ്പരം "ലോക് ഡൗൺ" ആയിട്ട് ഇന്നേക്ക് 17 വർഷം പൂർത്തിയാവുന്നു... വേലയും കൂലിയും പൈസയുമില്ലാത്ത...

Posted by Manoj Kumar on Friday, April 24, 2020

 

Manoj gave a gift for beena antony for her wedding anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക