Latest News

ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്; അശ്വതിക്ക് അശ്ലീല കമന്റിട്ടയാള്‍ മാപ്പ് പറഞ്ഞു

Malayalilife
ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്; അശ്വതിക്ക് അശ്ലീല കമന്റിട്ടയാള്‍ മാപ്പ് പറഞ്ഞു

ര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ശ്രീകാന്താണ് അശ്വതിയുടെ ഭര്‍ത്താവ്. ഇവരുടെത് പ്രണയവിവാഹമായിരുന്നു. തന്റെ കൊച്ച് കൊച്ച് വിശേഷങ്ങളും കുറിപ്പുകളുമൊക്കെ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്ക് മുമ്പില്‍ അശ്വതി എത്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ  അശ്വതി തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയൊരാള്‍ക്ക്  നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്.  അശ്ലീല കമന്റ് അശ്വതി പങ്കുവച്ച തന്റെ ചിത്രത്തിനായിരുന്നു ലഭിച്ചത്. ഇയാള്‍ കമന്റില്‍  മാറിടത്തെയായിരുന്നു പരാമര്‍ശിച്ചത്. എന്നാല്‍ ഉടനെ തന്നെ അശ്വതി കമന്റിന് കിടിലം  മറുപടിയുമായി എത്തിയത്. എന്നാൽ ഇപ്പോൾ ഇതിനെല്ലാം മാപ്പ് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകാണ് യുവാവ്.

 'ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്' എന്നാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. പിന്നീട് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.  യുവാവിന്റെ ചിത്രങ്ങളും കമന്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആള്‍ക്ക് അശ്വതി കൊടുത്ത മറുപടിയ്ക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായിരുന്നു. 

സൂപ്പര്‍ ആവണമല്ലോ, ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്. ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടേയും സൂപ്പര്‍ തന്നെയാണ്. എന്നായിരുന്നു അശ്വതി യുവാവിന്റെ മോശം കമന്റിന്  നല്‍കിയ മറുപടി. ഇതിന് പിന്തുണയുമായി നിരവധി പേര്‍ ആയിരുന്നു എത്തിയിരുന്നത്.

Man apologizes to aswathy sreekanth for vulger comment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക