ടെലിവിഷന്‍ പ്രേക്ഷകര്‍ സ്ഥിരമായി കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഉപ്പും മുളകിലും ഏറെ ആരാധകരുള്ള താരമായിരുന്നു ലക്ഷ്മി എന്ന ലച്ചു. നടി ജൂഹി രുസ്തഗിയാണ് ലച്ചുവായി എത്തിയത്. ലച്ചുവിന്റെ വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. രാജസ്ഥാനിയായ രഘുവീര്‍ ശരണ്‍ രുസ്തോഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ജൂഹി രുസ്തഗി. തനിക്ക് ഏറെ പ്രശസ്തി നല്കിയ ഉപ്പും മുളകും സീരിയലില്‍ നിന്നും പിന്മാറിയെന്ന് ജൂഹി വെളിപ്പെടുത്തിയത് ആരാധകരെ ഞെട്ടിച്ചിരുന്നു..
ഇതിന് പിന്നാലെ നിരവധി സംശയങ്ങള്‍ ആരാധകര്‍ ഉയര്‍ത്തിയിരുന്നു. മോഡലായ റോവിന് ജോര്‍ജ്ജുമായി താരം പ്രണയത്തിലാണെന്ന സൂചനകളും ഇതിനിടെ പുറത്തുവന്നു. തനിക്ക് പഠനത്തില്‍ തുടരണം എന്നും യാത്രകള്‍ ചെയ്യണം എന്നുമായിരുന്നു സീരിയല്‍ പിന്മാറ്റത്തിന് കാരണമായി ജൂഹി വ്യക്തമാക്കിയിരുന്നത്. പിന്നീട് റോവിനുമായി ചേര്‍ന്ന് ഒരു യൂ ട്യൂബ് ചാനല്‍ ജൂഹി തുടങ്ങിയിരുന്നു. ഇതിനിടയില്‍ ഇവര്‍ പ്രണയം പിരിഞ്ഞെന്ന തരത്തില്‍ ഗോസിപ്പുകളുമെത്തിയിരുന്നു. എന്നാലിപ്പോള്‍ വിവാഹവേഷത്തിന് സമാനമായ വസ്ത്രം ധരിച്ച് ഇരുവരും നില്ക്കുന്ന ഒരു ചിത്രമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
ജൂഹിയുടെ സാമ്രാജ്യം' എന്ന ബയോയില്‍ ഉള്ള ഒരു ഇന്‍സ്റ്റ അകൗണ്ടില്‍ നിന്നുള്ള ചിത്രത്തിന് പിന്നാലെയാണ് ഇപ്പോള്‍ ലച്ചു ആരാധകര്‍. ചിത്രം കണ്ട് വിവാഹം കഴിഞ്ഞോ എന്നാണ് ഒട്ടുമിക്ക ആളുകള്‍ക്കും അറിയേണ്ടത്. വിവാഹത്തിന് ഒരുങ്ങുന്ന പോലെയുള്ള വേഷത്തിലാണ് പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ ചിത്രത്തില്‍ ഉള്ളത്.അതേസമയം ചിലര്‍ക്കുള്ള മറുപടിയാണ് അല്ലെ? ഈ ചിത്രമെന്നും ആരാധകര്‍ സംശയം പങ്ക് വയ്ക്കുന്നുണ്ട്.
നറുമുഖി എന്ന കവര്‍ഷൂട്ടിന് വേണ്ടി പോയപ്പോഴാണ് റോവിനും ജൂഹിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഓണ്‍ലൈന്‍ വഴി നേരത്തെ പരിചയമുണ്ടായിരുന്നു. പിന്നീട് ഒരു വര്‍ക്ക് ഒരുമിച്ച് വന്നു. ഷൂട്ട് കഴിഞ്ഞ് പിരിയാന്‍ നേരമായിരുന്നു പ്രണയമാണെന്ന് മനസ്സിലാക്കിയതെന്ന് ഇരുവരും മുന്‍പേ പറഞ്ഞിരുന്നു.
ലോക്ഡൗണില്‍ ആരുമറിയാതെ ഇവര്‍ വിവാഹം കഴിച്ചോ എന്ന സംശയവും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളിയെന്ന വാര്‍ത്തകള്‍ മുമ്പ് പുറത്തുവന്നിരുന്നു.