Latest News

എലീനയുടെ അമ്മ ആളൊരു പുലി തന്നെ; ആരായിരുന്നു എന്നറിഞ്ഞ് കണ്ണുതള്ളി ആരാധകര്‍; സംഭവം വൈറലാകുന്നു

Malayalilife
എലീനയുടെ അമ്മ ആളൊരു പുലി തന്നെ; ആരായിരുന്നു എന്നറിഞ്ഞ് കണ്ണുതള്ളി ആരാധകര്‍; സംഭവം വൈറലാകുന്നു

 

ബിഗ്ബോസ് സീസണ്‍ ടൂവില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമായിരുന്നു എലീന പടിക്കല്‍. നടിയും അവതാരകയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരത്തെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത് ബിഗ്ബോസില്‍ വന്നതിന് പിന്നാലെയാണ്. ഫേക്ക് മത്സരാര്‍ത്ഥി എന്നാണ് ആദ്യമെല്ലാം താരത്തെ കുറിച്ച് മറ്റ് മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടെ കരുതിയിരുന്നത്. എന്നാല്‍ ഫേക്ക് എന്ന് വിളിപ്പിച്ച ഫുക്രുവിനെ വരെ തന്റെ ആരാധകനാക്കി മാറ്റിയായിരുന്നു താരം ബിഗ്ബോസ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇപ്പോള്‍ മാതൃദിനത്തില്‍ തന്റെ അമ്മയെ പറ്റിയും അമ്മ ആരാണ് എന്നതിനെയും എലീന കുറിച്ചതാണ് വൈറലായി മാറുന്നത്.

ഫിലിപോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഒറ്റ മകളാണ് എലീന പടിക്കല്‍. എനീലയുടെ അച്ഛന് ബിസിനസും അമ്മ സൈക്കോളജിസ്റ്റുമാണ്. ബിഗ് ബോസില്‍ എലീന ഫേക്ക് ഗെയിം ആണ് കളിക്കുന്നതെന്നു എല്ലാവരും ആരോപിച്ചപ്പോള്‍ ആണ് എലീനയുടെ അമ്മ ഒരു തുറന്നു പറച്ചിലുമായി രംഗത്ത് വന്നത്. എലീന ഒരിക്കലും ഫേക്ക് അല്ല, അവള്‍ വീട്ടിലും അങ്ങിനെ തന്നെയെന്ന് എലീനയുടെ അമ്മ ബിന്ദു പറഞ്ഞിരുന്നു. ഇതോടെയാണ് ബിന്ദുവിനെയും മലയാളികള്‍ ശ്രദ്ധിച്ചുതുടങ്ങിയത്.

ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കയാണ് എലീന. എന്റെ അമ്മ' മാത്രമല്ല 'എല്ലാ അമ്മമാരും' ഒരു തിരിഞ്ഞു നോട്ടം എന്ന ക്യാപ്ഷന്‍ നല്‍കിയാണ് എലീന ചില ചിത്രങ്ങള്‍ പങ്ക് വച്ചത്. ചെറുപ്പത്തില്‍ എന്റെ അമ്മയും എന്നേക്കാള്‍ എത്രയോ വലിയ കലാകാരി, ഡാന്‍സര്‍, മോഡല്‍, ടെലിവിഷന്‍ പ്രോഗ്രാമര്‍ ഒക്കെ ആയിരുന്നുവെന്നാണ് എലീന പറയുന്നത്. അമ്മയാണ് എന്റെ റോള്‍ മോഡല്‍ എന്നു ഞാന്‍ എപ്പോഴും പറയാറുണ്ട് എന്നും എലീന പറയുന്നു.

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് എന്റെ അമ്മയുടെ ഉപരിപഠനം പോലും കംപ്ലീറ്റ് ചെയ്തത്. ഇതിനിടയില്‍ എനിക്കോ എന്റെ അച്ഛനോ ഒരു കാര്യങ്ങളിലും ഒരു കുറവും വരുത്തിയിട്ടില്ല. ലോകത്തിലെ എല്ലാ അമ്മമാരും ഇതുപോലെ തങ്ങളുടെ കഴിവുകളെയും ഇഷ്ടങ്ങളെയും മാറ്റി വച്ചു സ്വന്തം കുടുംബത്തിനായി സന്തോഷത്തോടെ കത്തുന്ന തിരിനാളമായി ജീവിക്കുന്നുവെന്നും അമ്മയെ കുറിച്ച് എലീന പറഞ്ഞു.

ഇന്നത്തെ ഈ മദേഴ്സ് ഡേയില്‍ നമുക്ക് അവരെ ആശംസിക്കാം. ഞാന്‍ എന്റെ അമ്മയില്‍ ഇത്രയും ഇന്‍സ്‌പെര്‍ഡ് ആവാന്‍ കാരണം ഇവിടെ പോസ്റ്റ് ചെയ്ത അമ്മയുടെ പല ഘട്ടങ്ങളിലെ ഏതാനും ചില ഫോട്ടോസില്‍ നിന്നും നിങ്ങള്‍ക്കു മനസ്സിലാവും. എന്നെ വളര്‍ത്താന്‍ ഇത്രയും കഷ്ടപ്പെട്ട എന്റെ അമ്മക്ക്.. ഹാപ്പി മദേഴ്‌സ് ഡേ എന്റെ സൂപ്പര്‍ ലേഡി എന്നും എലീന കുറിച്ചു. ഇതോടൊപ്പം തന്നെ അമ്മയുടെ മോഡലിങ്ങ് ചിത്രങ്ങളും എലീന പങ്കുവച്ചിട്ടുണ്ട്.

Elina padikkal mom old photos viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക