Latest News

പാറുക്കുട്ടിയുടെ വീട്ടിലെ പുതിയ വിശേഷം അറിഞ്ഞോ; തുള്ളിച്ചാടി ബേബി അമേയ; ആശംസകളുമായി ആരാധകരും

Malayalilife
പാറുക്കുട്ടിയുടെ വീട്ടിലെ പുതിയ വിശേഷം അറിഞ്ഞോ; തുള്ളിച്ചാടി ബേബി അമേയ; ആശംസകളുമായി ആരാധകരും

ടെലിവിഷനില്‍ ഏറ്റവുമധികം ആരാധകരുളള താരമാണ് ഉപ്പും മുളകിലെ പാറുകുട്ടി. അമേയ എന്നാണ് പേരെങ്കിലും പ്രേക്ഷകര്‍ക്ക് അവള്‍ പ്രിയപ്പെട്ട പാറുകുട്ടിയാണ്. മിനിസ്‌ക്രീനിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വിശേഷണമുള്ള പാറുക്കുട്ടി ഓച്ചിറ പ്രയാര്‍ സ്വദേശിയാണ്. സീരിയലില്‍ നീലുവിന്റെയും ബാലചന്ദ്രന്‍ തമ്പിയുടേയും അഞ്ചമത്തെ മകളായ പാര്‍വ്വതി ബാലചന്ദ്രന്‍ ആയിട്ടാണ് പാറുകുട്ടി എത്തിയത്. കുസൃതിയും ചിരിയുമൊക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. പാറുക്കുട്ടി എത്തിയതോടെയാണ് റേറ്റിങ്ങില്‍ പോലും ഉപ്പുംമുളകും മുന്നേറിയത്.

നാലാം മാസത്തിലാണ് പാറുക്കുട്ടി സീരിയലിലേക്ക് എത്തിയത്. ഓഡീഷനൊക്കെ കഴിഞ്ഞാണ് പാറുക്കുട്ടി അഭിനയം തുടങ്ങിയത്. അമേയ എന്നാണ് പാറുക്കുട്ടിയുടെ യഥാര്‍ഥ പേര്. പെട്ടെന്ന് തന്നെ എല്ലാവരുമായി ഇണങ്ങുന്ന സ്വഭാവമാണ് പാറുക്കുട്ടിക്ക്. അതിനാല്‍ തന്നെ സീരിയലിലെ അഭിനയവും എളുപ്പപണിയായി മാറി. പാറുക്കുട്ടിക്കായി സ്‌ക്രിപ്റ്റ് ഒന്നുമില്ല. പാറു അഭിനയിക്കുന്നത് ഒപ്പിയെടുക്കുന്നുവെന്ന് മാത്രം. മാസത്തില്‍ 15 ദിവസം എറണാകുളത്ത് ഷൂട്ടുങ്ങ്. അച്ഛന് പച്ചക്കറിയുടെ ബിസിനസായതിനാല്‍ അമ്മ ഗംഗയാണ് പാറുവിന് ഒപ്പം ഷൂട്ടിന് പോകുന്നത്.

പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ്. ഒന്നാം ക്ലാസുകാരി അനിഖയാണ് പാറുക്കുട്ടിയുടെ ചേച്ചി. അതേസമയം ഇപ്പോള്‍ കുടുംബത്തിലെ പുതിയ വിശേഷത്തില്‍ സന്തോഷിക്കുകയാണ് പാറുക്കുട്ടിയുടെ കുടുംബാംഗങ്ങള്‍. പാറുക്കുട്ടിയുടെ അമ്മ ഗംഗാലക്ഷ്മി മൂന്നാമതും ഗര്‍ഭിണിയാണ് ഇപ്പോള്‍. അടുത്ത മാസമാണ് കുടുംബത്തിലേക്ക് പുതിയ അതിഥിയെ ഇവര്‍ പ്രതീക്ഷിക്കുന്നത്. ലോക്ഡൗണ്‍ ആയതിനാല്‍ ഇപ്പോള്‍ ഷൂട്ടിങ്ങ് ഇല്ല. ലോക്ഡൗണ്‍ കഴിഞ്ഞ് പാറുവിന്റെ ഷൂട്ടിങ്ങിനായി എറണാകുളത്തേക്ക് താമസം മാറ്റാനും ആലോചനയുണ്ടെന്ന് ഗംഗ സമയത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. രണ്ടുവയസേ ഉള്ളൂവെങ്കിലും ചേച്ചിയാകാന്‍ പോകുന്ന സന്തോഷത്തിലാണ് പാറുക്കുട്ടി ഇപ്പോള്‍.
 

Baby ameya is so happy to welcome a little one

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക