Latest News

ഞാന്‍ കരയുന്നതൊക്കെ അവന്‍ കാണാറുണ്ട്; മകനേക്കാള്‍ അവന്‍ എനിക്ക് ഒരു പാര്‍ട്ണര്‍ ആണ്: ലക്ഷ്മി ജയൻ

Malayalilife
ഞാന്‍ കരയുന്നതൊക്കെ അവന്‍ കാണാറുണ്ട്;  മകനേക്കാള്‍ അവന്‍ എനിക്ക് ഒരു പാര്‍ട്ണര്‍ ആണ്: ലക്ഷ്മി ജയൻ

നിരവധി പുതുമയാർന്ന ട്വിസ്റ്റുകളുമായിട്ടാണ് ബിഗ് ബോസ് മുന്നോട്ട് പോകുന്നത്. ബിഗ് ബോസ് ഹൗസിലെ കരുത്തുറ്റ മത്സരാർഥികളിൽ ഒരാളാണ് ലക്ഷ്മി ജയൻ. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരി കൂടിയായി മാറിയ താരമാണ് ലക്ഷ്മി ജയൻ. എന്നാൽ ഇപ്പോൾ തന്റെ മകനെ കുറിച്ച്  കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്‍കിയ ടാസ്‌കില്‍ തുറന്ന് പറയുകയാണ് താരം.

ഗര്‍ഭിണിയായ സമയത്ത് അവന് പാട്ടുപാടികൊടുക്കാന്‍ വേണ്ടി കുറെ ഗാനങ്ങള്‍ പഠിച്ചിരുന്നു. കുട്ടികളെ കുളിപ്പിക്കുന്നതും മറ്റുമൊക്കെ ആദ്യം വലിയ അറപ്പ് ഉളളതായിരുന്നു തനിക്കെന്നും ലക്ഷ്മി പറയുന്നു. പിന്നീട് പ്രസവം കഴിയുമ്പോള്‍ അതൊക്കെ മാറുമോ എന്നായിരുന്നു കണ്‍ഫ്യൂഷന്‍. പക്ഷേ അവനെ ആദ്യമായി കണ്ട നിമിഷം മുതല്‍ എന്നില്‍ അമ്മ എന്നുളള വികാരം വരികയായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. അങ്ങനെ ഞങ്ങള്‍ തമ്മിലുളള യാത്ര തുടങ്ങുകയായിരുന്നു. ഞാന്‍ കരയുന്നതൊക്കെ അവന്‍ കാണാറുണ്ട്. സംസാരിച്ച് തുടങ്ങിയപ്പോഴാണ് അവനുമായി കൂടുതല്‍ അറ്റാച്ച്മെന്റ് ആയത്. കോവിഡ് സമയത്താണ് ഞങ്ങള്‍ കൂടുതല്‍ അടുത്തത്. മകനേക്കാള്‍ അവന്‍ എനിക്ക് ഒരു പാര്‍ട്ണര്‍ ആണ്, ലക്ഷ്മി പറഞ്ഞു.

രാവിലെ അവന്‍ എന്നെ കെട്ടിപ്പിടിക്കാനായി നില്‍ക്കാറുണ്ട്. കണ്ണ് നിറയും മുന്‍പ് എന്നെ വിളിച്ച് വേറെ എന്തെങ്കിലുമൊക്കൈ പറഞ്ഞ് റൂട്ട് മാറ്റും. അബ്ബാ എന്ന് വിളിച്ച് വരും. ഞാനാണ് അവന് അച്ഛന്‍, എന്റെ അമ്മയാണ് അവന് അമ്മ. എനിക്ക് എന്റെ മകന്‍ സമാധാനത്തിന് വേണ്ടി വന്നവനാണ്. എന്നെ സ്‌ട്രോങ് ആക്കാന്‍. കണ്‍ട്രോള്‍ ചെയ്യിക്കാന്‍. അവന്റെ അച്ഛന്‍ കൂടെയില്ല. എന്റെ അച്ഛന് എന്റെ മകനെ കാണാന്‍ കഴിഞ്ഞില്ല അതാണ് വലിയ വിഷമം. ലക്ഷ്മി ജയന്‍ പറഞ്ഞു.

BIgg boss fame lekshmi jayan words about her son

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക