നാല് വിവാഹങ്ങൾ കഴിഞ്ഞിട്ടും എല്ലാം കണ്ണുനീരിൽ മാത്ര അവസാനിപ്പിച്ച ദാമ്പത്യത്തിന്റെ കഥയാണ് മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായ രേഖ രതീഷിനുള്ളത്. മഞ്ഞിൽ വിരിഞ്ഞ പൂവ്, സസ്നേഹം, പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളിൽ ഒക്കെ തന്നെ രേഖ തകർത്ത് അഭിനയിക്കുകയാണ്. രേഖയുടെ പേര് പ്രേക്ഷകർ കൂടുതൽ ഓർക്കുന്നത് 4 ദാമ്പത്യ ജീവിതങ്ങളും കണ്ണുനീരിൽ അവസാനിച്ച ഒരു നടിയുടെ ജീവിതം കൂടി ഓർത്തുകൊണ്ടാണ്. തന്നെ വിവാഹം കഴിക്കാൻ വന്നവരെല്ലാം നോട്ടമിട്ടത് തന്റെ പണമാണെന്നും ആരും സ്നേഹിച്ചില്ലെന്നും രേഖ പറഞ്ഞിട്ടുണ്ട്. തന്റെ ആദ്യ വിവാഹം നടക്കുന്നത് വെറും പതിനെട്ടാം വയസ്സിലാണ്. യൂസഫ് എന്ന വ്യക്തിയെ വിവാഹ കഴിച്ചതിന് ശേഷം ആ ബന്ധം വേർപിരിഞ്ഞു. അതിന് ശേഷമുള്ള രേഖയുടെ വിവാഹമാണ് രേഖയെ കൂടുതലായി തളർത്തിയത്.
നടൻ നിർമൽ പ്രകാശുമായുള്ള വിവാഹം രേഖയ്ക്ക് ആശ്വാസമായിരുന്നു. മലയാള സിനിമാ-ടെലിവിഷൻ അഭിനേതാവും ഡബ്ബിംഗ് കലാകാരനുമായിരുന്നു നിർമൽ പ്രകാശ്. കിരീടം സിനിമയിൽ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിനു ശബ്ദം നൽകിക്കൊണ്ടാണ് നിർമൽ പ്രകാശ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. വേഷം എന്ന സിനിമയിൽ പോലീസ് കമ്മീഷണറായി വേഷമിട്ടത് നിർമൽ ആണ്. വൃക്ക സംബന്ധമായ തകരാറുകൾ മൂലം 2010 ഓഗസ്റ്റ് 5-ന് തന്റെ 50-ആം വയസ്സിൽ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു നിർമലിന്റെ മരണം സംഭവിച്ചത്. തന്റെ രണ്ടാം ഭർത്താവിന്റെ മരണം രേഖയെ മാനസികമായി തളർത്തി കളഞ്ഞു.
നിർമലിന്റെ മരണത്തോടെ ആ ബന്ധവും അവസാനിച്ചു. ഇതിന് ശേഷം കമൽ റോയ് എന്ന വ്യക്തിയെ വിവാഹം കഴിച്ചെങ്കിലും അതും കണ്ണുനീരിൽ മാത്രമാണ് അവസാനിച്ചത്. ഇതിന് ശേഷമാണ് അഭിഷേകിനെ രേഖ വിവാഹം കഴിക്കുന്നതും ആ ബന്ധത്തിൽ രേഖയ്ക്ക് ഒരു മകൻ ജനിക്കുന്നതും. തന്റെ ഈ വിവാഹ ബന്ധങ്ങളൊക്കെ തന്നെ തന്റെ മകനെ ബാധിക്കുമോ എന്ന ഭയം രേഖയ്ക്ക് ഇപ്പോഴും ഉണ്ട്. തന്റെ മകന് പക്വത എത്തുന്നതുവരെ അതുകൊണ്ട് തന്നെ രേഖ അഭിമുഖങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുകയാണ് പതിവ്. ഇങ്ങനെയുള്ള വാർത്തകൾ ഒക്കെയായി താൻ പൊരുത്തപ്പെട്ടെങ്കിലും തന്റെ മകന്റെ കാര്യം അങ്ങനെയല്ല എന്നും രേഖ പറയുന്നു. തനിക്ക് സംഭവിച്ച പ്രണയതകർച്ചയും വിവാഹമോചനങ്ങളിൽ നിന്നൊക്കെ ശരിയാകാൻ കുറച്ച് വർഷങ്ങൾ രേഖ അഭിനയ രംഗത്ത് നിന്ന് മാറി നിന്നിട്ടുണ്ട്.