Latest News

കുഞ്ഞിന് അനക്കമില്ലാത്ത അവസ്ഥയായിരുന്നു; രണ്ടര ദിവസമെടുത്താണ് പ്രസവം നടന്നത്; തുറന്ന് പറഞ്ഞ് പാർവതി വിജയ്

Malayalilife
കുഞ്ഞിന് അനക്കമില്ലാത്ത അവസ്ഥയായിരുന്നു; രണ്ടര ദിവസമെടുത്താണ് പ്രസവം നടന്നത്; തുറന്ന് പറഞ്ഞ്  പാർവതി വിജയ്

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പാർവതി വിജയ്. കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ആണ് താരം ശ്രദ്ധേയമായത് . വിവാഹത്തിനു പിന്നാലെ താര് സീരിയലിൽ നിന്നും പിന്മാറിയിരുന്നു. .  സോഷ്യൽ മീഡിയകളിലൂടെ താരം തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്. അഭിനയത്തിൽ സജീവം ആകുന്നതിന്റെ ഇടയിലായിരുന്നു പാർവതിയുടെ വിവാഹം. എന്നാൽ ഇപ്പോൾ  ​ഗർഭകാല കഥ പറയുകയാണ് പാർവതി, എന്റേത് പ്ലാൻഡ് പ്രഗ്നൻസിയായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ പിസിഒഡി പ്രശ്‌നങ്ങളുണ്ടായിരുന്നു. പെട്ടെന്ന് വണ്ണം വെക്കുന്നുണ്ടായിരുന്നു. മൈൽഡ് പിസിഒഡിയാണെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. ഒരു വർഷം കഴിഞ്ഞ് മതി കുഞ്ഞ് എന്ന പ്ലാനിലായിരുന്നു ഞങ്ങൾ. അതിന് മുന്നോടിയായി ഹോമിയോ ട്രീറ്റ്‌മെന്റ് എടുത്തിരുന്നു. 3 മാസം മരുന്നുകളൊക്കെ കഴിച്ചിരുന്നു.

ജൂൺ 2നായിരുന്നു ഗർഭിണിയാണെന്ന് അറിഞ്ഞത്. നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. ഛർദ്ദി തുടങ്ങിയപ്പോഴേ സംശയമുണ്ടായിരുന്നു. അങ്ങനെയാണ് ടെസ്റ്റ് ചെയ്ത് നോക്കിയത്. നോക്കിയപ്പോൾ ഡബിൾലൈൻ കാണിച്ചു. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. ഒരു ഫ്രണ്ടാണ് ബിന്ദു ഡോക്ടറിനെ കാണാനായി പറഞ്ഞത്.

കുഞ്ഞിന് ഹാർട്ട് ബീറ്റില്ലെന്നായിരുന്നു ആദ്യത്തെ സ്‌കാനിംഗിൽ പറഞ്ഞത്. അതറിഞ്ഞപ്പോൾ ഒരുപാട് വിഷമിച്ചിരുന്നു. രണ്ടാഴ്ചത്തെ സ്‌കാനിംഗിൽ ഹാർട്ട്ബീറ്റുണ്ടെന്ന് പറഞ്ഞതോടെയാണ് ആശ്വാസമായത്. ഛർദ്ദി കാരണം ആദ്യം വെയ്റ്റ് കുറഞ്ഞിരുന്നു. ഡോക്ടർ ടാബ്ലെറ്റ് തന്നിരുന്നുവെങ്കിലും അത് കഴിക്കുമ്പോൾ വലിയ ക്ഷീണമായിരുന്നു. അതോടെ അത് കഴിക്കുന്നത് നിർത്തി. എന്ത് കഴിച്ചാലും ഛർദ്ദിക്കുന്ന അവസ്ഥയായിരുന്നു.

ഗർഭിണിയായിരുന്ന സമയത്ത് ഇടയ്ക്കിടയ്ക്ക് വയറുവേദന വരാറുണ്ടായിരുന്നു. അത് സാധാരണമാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. സഹിക്കാൻ പറ്റാത്ത വേദന വന്നപ്പോഴാണ് ആശുപത്രിയിലേക്ക് പോയത്. സ്‌കാനിംഗിൽ ലോ ലൈൻ പ്ലാസന്റയായിരുന്നു. പണി കിട്ടിയെന്ന് മനസിലായിരുന്നു അപ്പോൾ. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ എല്ലാകാര്യങ്ങളും ഗൂഗിളിൽ നോക്കാറുണ്ടായിരുന്നു. ബേബി മൂണും കുറേ ഫോട്ടോഷൂട്ടുമൊക്കെ ചെയ്യണമെന്ന് കരുതിയിരുന്നു. ബെഡ് റെസ്റ്റ് പറഞ്ഞതോടെ എല്ലാം പോയെന്ന് മനസിലാക്കിയിരുന്നു.

പന്നിയിറച്ചിയായിരുന്നു പ്രഗ്നൻസി സമയത്ത് കൂടുതലും കഴിച്ചത്. 32ാമത്തെ ആഴ്ചയിലായിരുന്നു വയറ് ടൈറ്റാവുന്ന പോലെ തോന്നിയത്. ഡോക്ടറെ വിളിച്ചപ്പോൾ ചിലപ്പോൾ അഡ്മിറ്റാവേണ്ടി വന്നേക്കുമെന്ന് പറഞ്ഞിരുന്നു. അന്ന് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഫെബ്രുവരി ഒന്നിന് പോയാണ് അഡ്മിറ്റായത്. കുഞ്ഞിന് അനക്കമില്ലാത്ത അവസ്ഥയായിരുന്നു. രണ്ടാം തീയതി ഡെലിവറി നടക്കുമെന്നായിരുന്നു കരുതിയത്. രണ്ടര ദിവസമെടുത്താണ് പ്രസവം നടന്നത്.

പാർവതിയുടെ ചേച്ചി മൃദുലയും മൃദുലയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. അടുത്തിടെയാണ് മൃദുലയും ഭർത്താവ് യുവയും ചേർന്ന് തങ്ങൾക്കിടയിലേക്ക് വൈകാതെ ഒരു കുഞ്ഞ് കൂടി വരുമെന്ന് അറിയിച്ചത്. അടുത്തിടെ നിറവയറിൽ നിൽക്കുന്ന പാർവതിക്കൊപ്പം നൃത്തം ചെയ്യുന്ന മൃദുലയുടെ വീഡിയോ വൈറലായിരുന്നു. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താരജോഡിയാണ് മൃദുലയും യുവ കൃഷ്ണയും. 

Actress parvathy vijay words about pregnancy story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക