Latest News

ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നു; അവൾ വന്നതോടെ ആ ആഗ്രഹവും സഫലമായി; വെളിപ്പെടുത്തലുമായി നടി മേഘ്ന

Malayalilife
ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നു;  അവൾ വന്നതോടെ ആ ആഗ്രഹവും സഫലമായി; വെളിപ്പെടുത്തലുമായി നടി മേഘ്ന

ന്ദന മഴയിലൂടെ അമൃതയായി എത്തി പ്രേക്ഷ മനസ്സ് കീഴടക്കിയ താരമാണ് മേഘ്‌ന വിൻസെന്റ്. തനി നാടൻ പെൺകുട്ടിയായി ചന്ദനമഴയിൽ എത്തിയ മേഘ്ന വിവാഹത്തോടെയാണ് പരമ്പരയിൽ നിന്നും വിട്ട് നിന്നിരുന്നത്. അഭിനയത്തിന് പുറമെ നൃത്തത്തിലും മേഘ്‌ന തന്റെതായ കഴിവ് തെളിയിച്ചിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ചു കൊണ്ടും പ്രേക്ഷകർ മുന്നിൽ ഏറെ സജീവയായിരുന്നു.  ഇപ്പോഴും താരം തമിഴിലെ മിക്ക ഷോകളിലും നിറയുന്നുണ്ട്.  അമ്മയ്‌ക്കൊപ്പം ചെന്നൈയിലാണ് കേരളത്തിൽ നിന്നും ഇപ്പോൾ മേഘ്‌ന സ്ഥിര താമസമാക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ ജീവിതത്തിലെ ഒരു വലിയ ആഗ്രഹം ആയിരുന്നു ഒരു കുഞ്ഞിനെ വേണം എന്നതെന്ന് തുറന്നു പറ‍ഞ്ഞ് മേഘ്ന വിൻസന്റ്. 

 മേഘ്ന ഇക്കാര്യം സ്വന്തം യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെയാണ് വെളിപ്പെടുത്തിയത്, പെട്ടെന്നായിരുന്നു ആ ഒരു തീരുമാനം ഉണ്ടായത്. അവൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയതോടെ ജീവിതത്തിൽ മാറ്റം ഉണ്ടായി തുടങ്ങി. വീട്ടിൽ മൊത്തത്തിൽ സന്തോഷം ഉണ്ടായി. ഹാപ്പി എന്നാണ് അവളുടെ പേര്. കൂടാതെ ഞങ്ങൾ ഉറങ്ങുന്ന സമയത്തിൽ വരെ മാറ്റം ഉണ്ടായി. രാവിലെ ഉണരുന്ന സമയം മാറി. തന്റെ യുട്യൂബ് ചാനൽ വഴി താരം   പുതുതായി വാങ്ങിയ നായകുട്ടിയുടെ വിശേഷണങ്ങളാണ്  ആരാധകർക്കായി പങ്ക് വെച്ചത്. നായകുട്ടിക്ക് ഹാപ്പി എന്ന് പേരിടാൻ കാരണമായത് ജീവിതത്തിൽ അവൾ വന്നപ്പോൾ നല്ല ഹാപ്പി ആണ് വീട്ടിലെല്ലാവരും എന്നത് കൊണ്ടാണെന്നും താരം പറയുന്നു.

നിലവിൽ താരം പ്രേക്ഷകർക്ക് ഇടയിൽ സജീവമാകുന്നത് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിൽ ജ്യോതി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്. നടൻ ഷാനവാസ് ആണ് നായകൻ. നിരവധി സ്റ്റേജ് ഷോകളിൽ  മികച്ച നർത്തകി കൂടിയായ മേഘ്‌ന നൃത്തം അവതരിപ്പിച്ചുകൊണ്ടും രംഗത്ത് വന്നിരുന്നു. തമിഴിലെ മിക്ക ഷോകളിലും ഇപ്പോഴും താരം സജീവമാണ്.

Read more topics: # Actress meghna vincent ,# wish,# happy
Actress meghna vincent words about her wish

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക