ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ചന്ദനമഴ സീരിയലിലെ അമൃതയെ പ്രേക്ഷകര്‍ക്ക് ഇന്നും ഓര്‍മ്മയുണ്ട്. ദേശായി കുടുംബത്തിന്റെ മരുമകളായി അത്രമേല്‍ മികച്ച പ്രകടനം കാഴ്ച വച്ച അമൃതയെപോലൊരു പെണ്‍കുട്ടിയെ പല അമ്മമാരും മരുമകളായി വരണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ മേഘ്‌നയുടെ ദാമ്പത്യം ഒരു പരാജയമായി മാറിയെന്നും നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയില്‍ നിന്നും താരം വിവാഹമോചനം നേടിയെന്ന വാര്‍ത്തയും ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇവരുടെ വിവാഹ മോചനത്തെക്കുറിച്ച് നടിയായ ജീജ സുരേന്ദ്രന്‍ പ്രതികരിച്ചത് വാർത്തയായിരുന്നു.
'അബദ്ധം എന്നോ മനസാക്ഷിയുണ്ടോ കുട്ടിക്ക്, നിന്റെ ഭര്‍ത്താവിനെ എനിക്കറിയാം, ഫാമിലി അറിയാം.. നാണമില്ലേ അങ്ങിനെ പറയാന്‍ നല്ല കുടുംബക്കാര്‍ ആണ് എന്നായിരുന്നു ജീജ അന്ന് നൽകിയിരുന്ന പ്രതികരണം. എന്നാൽ ഇപ്പോൾ ഡോണ്‍- മേഘന വിവാഹ മോചന വാര്‍ത്തയില്‍ ജീജ ഡോണിന്റെ കുടുംബത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തത്തിലൂടെ വെളിപ്പെടുത്തുകയാണ്. ഡോണിന്റെ അമ്മ ദൈവ തുല്യയായ സ്ത്രീ തന്നെ ആണെന്നാണ് ഇപ്പോൾ ജീജ വെളിപ്പെടുത്തുന്നത്.
'വര്ഷങ്ങളായി എനിക്ക് ആ കുടുംബവുമായി ബന്ധമുണ്ട്. ഒരിക്കലും അവര്‍ മേഘനക്കെതിരെ മോശമായി പെരുമാറില്ല കാരണം. അവര്‍ കണ്ട് ഇഷ്ടപെട്ടുകൊണ്ടാണ് അവരുടെ വിവാഹം നടത്തുന്നത്. സാമ്ബത്തികമായി അത്ര മുന്‍നിരയില്‍ അല്ലാതിരുന്നിട്ടും ഇരു കൈയും നീട്ടിയാണ് ഡോണിന്റെ വീട്ടുകാര്‍ മേഘ്‌നയെ സ്വീകരിച്ചത്. മേഘനയെ ഞാന്‍ കുറ്റം പറയില്ല. പക്ഷേ ആരാണ് അവരെ തമ്മില്‍ അകറ്റിയത് എങ്കിലും, ആരെങ്കിലും ഉണ്ടാവുമല്ലോ. ആ ആളെ ഞാന്‍ കുറ്റം പറയും.
ഡിംപിളിനെയും, ഡോണിനെയും ചെറുപ്പം മുതല്‍ തന്നെ എനിക്ക് അറിയാവുന്നതാണ്. ഞങ്ങളുടെ കണ്മുന്‍പില്‍ വളര്‍ന്ന കുട്ടികളാണ് അവര്‍. ഡോണ്‍ നല്ല മോനാണ്. അവന്‍ പഠനത്തിന് ശേഷം ദുബായില്‍ പോയപ്പോഴും തിരികെയെത്തി ബിസിനസ്സില്‍ സജീവമായപ്പോഴും,ഈ വിവാഹത്തിലേക്ക് എത്തിയപ്പോഴും ഞാന്‍ ഉണ്ടായിരുന്നു. വെറും അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്യാതെ വരുമ്ബോളാണ് ബന്ധങ്ങള്‍ തകരുന്നത്. അഡ്ജസ്റ്മെന്റുകള്‍ ചെയ്‌താല്‍ തന്നെ പല ബന്ധങ്ങളും തകരാതെ തന്നെ മുന്‍പോട്ട് പോകും. ഇനി മേഘ്‌ന ആരെ വിവാഹം കഴിച്ചാലും ഡോണിനെ പോലെ ഒരാളെ കിട്ടില്ല. കാരണം അത്ര നല്ലൊരു വ്യക്തിയാണ് അവന്‍. അവനെ പോലൊരു വ്യക്തിയെ കിട്ടിയാല്‍ തന്നെ അത് അവളുടെ ഭാഗ്യം. കിട്ടിയാല്‍ അവള്‍ക്ക് കിട്ടട്ടെ. അവളും എനിക്ക് എന്റെ മോളെപോലെയാണ്. ജീവിതം അഡ്ജസ്റ്റ്മെന്റാണ്. ഈ കുടുംബവുമായി അഡ്ജസ്റ്റ്ചെയ്യാന്‍ പറ്റാത്ത ഒരാള്‍ക്ക് എവിടെ പോയാലും അഡ്ജസ്റ്റ് ചെയ്യാന്‍ ആകില്ല എന്നും ഞാന്‍ പറയും. ഇത് എന്റെ പേഴ്സണല്‍ അഭിപ്രായം ആണ്.' ജീജ പറഞ്ഞു.
തന്റെ കമന്റ്റ് ഇത്രയും വൈറല്‍ ആകും എന്ന് അറിയില്ലായിരുന്നുവെന്നു പറഞ്ഞ ജീജ. ന്യായം അല്ലാത്ത കാര്യം കണ്ടപ്പോള്‍ വിഷമം ആയതുകൊണ്ടുതന്നെയാണ് അന്ന് കമന്റു ചെയ്തതെന്നും ഇപ്പോഴും താന്‍ പറഞ്ഞതില്‍ ഒക്കെ ഉറച്ചു തന്നെ നില്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.