മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നായിരുന്നു വൃന്ദാവനം. മൂന്ന് ആത്മാർഥ സുഹൃത്തുക്കളായ മീര, ഓറഞ്ച് , പാർവതി എന്നിവരുടെ കഥ പറഞ്ഞ പരമ്പര പ്രേക്ഷകർ ഏറ്റെടുത്തതുമാണ്. പരമ്പരയിൽ പുതുമുഖമായ എത്തിയിരുന്നത് ഓറഞ്ചായി അഭിനയിച്ച ഷെമി മാർട്ടിൻ ആയിരുന്നു. കൂട്ടത്തിൽ ബോൾഡ് കഥാപാത്രമായി എത്തിയതും ഷെമി ആയിരുന്നു. ഇന്നും പ്രേക്ഷകർക്ക് ഷെമി ഓറഞ്ചാണ്.
വൃന്ദാവനത്തിന് പിന്നാലെ അധികം മിനിസ്ക്രീൻ പരമ്പരയിൽ പ്രത്യക്ഷപെടാത്ത താരം വർഷങ്ങൾക്ക് ശേഷം വീണ്ടും തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ട് തിരികെ എത്തിയിരിക്കുകയാണ്. താരം ഇപ്പോൾ തന്റെ നീണ്ട ഇടവലികളെ കുറിച്ച് ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയുമാണ്.
എയർ ഹോസ്റ്റ് ജീവിതം അവസാനിപ്പിച്ച് എത്തിയ ഷെമിയുടെ ജീവിതത്തിന് വഴിത്തിരിവായത് മഴവിൽ മനോരമയാണ്. ‘തനി നാടൻ' എന്നൊരു പ്രോഗ്രാം അവതരിപ്പിക്കാൻ ഒരു അവസരവും വന്ന് എത്തുകയും ചെയ്തു. അതു കണ്ടിട്ടായിരുന്നു വൃന്ദാവനത്തിലേക്ക് അവസരം എത്തിയിരുന്നത്.ആ സമയത്ത് എന്റെ രീതിയും ഓറഞ്ചിനെ പോലെയായിരുന്നെന്ന് തോന്നുന്നു. അതുവരെ കണ്ട് ശീലിച്ചതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഓറഞ്ച്. ആദ്യം എന്നെ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്റെ ശരീര പ്രകൃതിയോ മുഖമോ ഒന്നും സീരിയലിനോ സിനിമയ്ക്കോ യോജിച്ചതാണ് എന്ന് ഒരിക്കലും തോന്നിയിരുന്നില്ല. അതുപോലത്തെ കഥാപാത്രങ്ങൾ അതുവരെ സീരിയലുകളിൽ ഉണ്ടായിരുന്നുമില്ല. എന്തായാലും ആ സീരിയൽ ശ്രദ്ധിക്കപ്പെട്ടു. വർഷങ്ങൾ കഴിഞ്ഞിട്ടും അതേ കഥാപാത്രത്തിന്റെ പേരിൽ എന്നെ തിരിച്ചറിയുന്നവരുണ്ട്.
വൃന്ദവത്തിന് ശേഷം കരിയറിൽ ഒരി ബ്രേക്ക് എടുക്കുകയായിരുന്നു, വിവാഹവും കുട്ടികളുമായി ജീവിതം മറ്റൊരു വഴിയിലായിരുന്നു. ഇനി അഭിനയിക്കേണ്ട എന്നായിരുന്നു തീരുമാനം. മനസ്സിൽ ഇപ്പോഴും അഭിനയ മോഹമുണ്ടെന്ന് ഒന്നര വർഷം മുൻപായിരുന്നു തിരിച്ചറിഞ്ഞത്. തുടർന്ന് വീണ്ടും തിരികെ എത്തുകയായിരുന്നു. തുടർന്ന് മക്കൾ, അരയന്നങ്ങളുടെ വീട് എന്നീവയുടെ ഭാഗമായി. ഇപ്പോൾ പൗർണമി തിങ്കൾ ചെയ്യുന്നു. ഓറഞ്ചിനെ പോലെയുള്ള ശക്തമായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്ന ആളാണ് ഞാൻ.
ജീവിതത്തിലെ ഒരു ഘട്ടത്തിൽ ഡിപ്രഷനിലേയ്ക്ക് പോയിരുന്നു . ഒന്നിലും സന്തോഷം തോന്നാത്ത അവസ്ഥയായിരുന്നു അത്. അല്ലെങ്കിൽ ഡിപ്രഷൻ സുഖമായി ആസ്വദിക്കുമായിരുന്നു.സ്വയം തോൽവിയാണ്, ഒന്നിനും കൊള്ളില്ല എന്നെല്ലാമുള്ള ചിന്തകൾ. അതിൽ നിന്നെല്ലാം പുറത്തു വരാനായി ഞാൻ മെഡിറ്റേഷനിലേയ്ക്കും ആത്മീയകാര്യങ്ങളിലേയ്ക്കും നീങ്ങി. ഇപ്പോൾ ഇത്തരം കാര്യങ്ങൾ കണ്ടെത്തുന്നതാണ് ഹോബി.തുമായി ബന്ധപ്പെട്ട വിഡിയോകൾ കാണാന്‍ സമയം കണ്ടെത്തുന്നു.
17 മുതൽ വീട്ടിനകത്ത് തന്നെയാണ്. ചേർത്തലയിലാണ് വീട്. വീട് വൃത്തിയാക്കലാണ് പ്രധാന പണി. എന്നാൽ പൊടിയുടെ അലർജി എനിയ്ക്ക് തുമ്മൽ സമ്മാനിച്ചു. തൊട്ട് അടുത്ത ദിവസം പാൽ വാങ്ങാനായി അടുത്തുള്ള കടയിൽ പോയി. ചേട്ട ഒരു പായ്ക്കറ്റ് പാൽ എനന് പറഞ്ഞു തീർന്നില്ല അതിനും മുൻപ് നാല് തുമ്മൽ.തുകണ്ട് എനിക്ക് കൊറോണയാണോ എന്നായി കടയിലെ ചേട്ടന്റെ സംശയം.കുറച്ചു ദിവസം ആ ചേട്ടന്റെ നിരീക്ഷണത്തിലായിരുന്നു ഞാൻ. ഈ അനുഭവം ഞാൻ മനോരമ പത്രത്തിലൂടെ പങ്കുവച്ചിരുന്നു,ഇതു വായിച്ച് എനിക്ക് കൊറോണ ആണെന്നു വരെ വിചാരിച്ചവരുണ്ട്. അങ്ങനെയൊക്കെ ചില അനുഭവങ്ങളുണ്ടായി ഷെമി വെളിപ്പെടുത്തുന്നു.