Latest News

ആദ്യത്തെ കണ്മണിയെത്തി; സന്തോഷം പങ്കുവച്ച് മൃദുല വിജയ്

Malayalilife
ആദ്യത്തെ കണ്മണിയെത്തി; സന്തോഷം പങ്കുവച്ച് മൃദുല വിജയ്

ലയാള കടുംബ പേക്ഷർക്ക് ഏറെ പ്രിയങ്കരായ താരങ്ങളാണ് യുവയും മൃദുലയും. സോഷ്യൽ മീഡിയയിൽ അതിവേഗം തന്നെ യുവയുടെയും മൃദുലയുടെയും വിശേഷങ്ങൾ  വൈറലാകാറുണ്ട്.  ഇരുവരുടെയും യൂട്യൂബ് ചാനലിന്റെ പേര് മൃദ്‌വ വ്ലോഗ്സ് എന്നാണ്.  നിരവധി ആരാധകരാണ് ഇരുവരുടെയും വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ അറിയുന്നത്.

എന്നാൽ ഇപ്പോൾ താൻ അമ്മ ആയിരിക്കുകയാണ് എന്ന വിശേഷമാണ് മൃദുല അറിയിക്കുന്നത്. ഒരു പെൺകുഞ്ഞിന് ആണ് ജന്മം നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി താരം തന്നെയാണ് ഈ വാർത്ത  ആരാധകരെ അറിയിച്ചത്.  താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.

ബേബി ഷവർ ചടങ്ങിൽ മൃദുലയോടും യുവയോടും ഏത് കുഞ്ഞ് വേണം എന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ യുവ ആദ്യം പറഞ്ഞത് ആൺകുഞ്ഞ് എന്നായിരുന്നു. എന്നാൽ പിന്നീട് അത് തിരുത്തി, ആണായാലും പെണ്ണ് ആയാലും ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടിയാൽ മതി എന്നായി. മൃദുലയ്ക്കും അതേ ആഗ്രഹമാണ്.

 മൃദുല അവസാനം അഭിനയിച്ചത് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ്. സീരിയൽ തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ ഗർഭിണിയായതോടെ നടി പിന്മാറുകയായിരുന്നു. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷമാവും തിരിച്ചെത്തുക എന്ന് നടി വെളിപ്പെടുത്തിയിരുന്നു.
 

Actress Mridula vijay blessed with a baby girl

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക