Latest News

രണ്ട് കണ്മണികളെ വേണം; അഞ്ച് മാസം ​ഗർഭിണിയാണ്; വിശേഷങ്ങൾ പങ്കുവച്ച് നീലക്കുയിലിലെ റാണി.

Malayalilife
രണ്ട് കണ്മണികളെ  വേണം; അഞ്ച് മാസം ​ഗർഭിണിയാണ്; വിശേഷങ്ങൾ പങ്കുവച്ച്  നീലക്കുയിലിലെ റാണി.

സിനിമാനടിമാരെക്കാളും സീരിയലിലെ കഥാപാത്രങ്ങളെയാണ് പലപ്പോഴും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നത്. സീരിയിലിലെ കണ്ണീര്‍ നായികമാരെക്കാളും ഇഷടം വില്ലത്തിയോടും ആകാറുണ്ട്. മലയാള സീരിയലുകളില്‍ അഭിനയിക്കുന്നവരില്‍ മിക്കവരും അന്യഭാഷാ നായികമാരാണ്. ഇവരെ മലയാളം ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുളളത്.  ഏഷ്യാനെറ്റിലെ നീലക്കുയില്‍ സീരിയലിലെ നായികമാരില്‍ ഒരാളായ റാണിയെ അവതരിപ്പിച്ചിരുന്നത്. തെലുങ്ക് സീരിയല്‍ താരമായ ലത സംഗരാജുവാണ്. തെലുങ്ക് താരമായ പവനി റെഡ്ഡി അവതരിപ്പിച്ചിരുന്ന കഥാപാത്രം സീരിയലില്‍ നിന്നും ഒഴിവായതിനെതുടര്‍ന്നാണ് ലത സംഗരാജു സീരിയലിലേക്ക് എത്തിയത്.  തെലുങ്ക് നായികയാണെങ്കിലും മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. തന്റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു നടി അമ്മയാകാൻ പോകുന്ന വിവരം പങ്കുവച്ച് എത്തിയത്. എന്നാൽ ഇപ്പോൾ  ​ഗർഭകാലത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും തുറന്നുസംസാരിക്കുകയാണ് താരം. 

വാക്കുകൾ ഇങ്ങനെ, 

അഞ്ച് മാസം ഗർഭിണിയാണ് താനിപ്പോൾ. കേരളത്തിൽ നിന്നും ഇനിയും നല്ല സീരിയൽ പ്രൊജക്‌ട് കിട്ടിയാൽ എന്റെ പ്രസവശേഷം തിരികെ വരുമെന്നാണ് ലത പറയുന്നത്. എത്ര കുട്ടികളെ വേണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് രണ്ട് പേരെങ്കിലും ഉണ്ടാവണം എന്നാണ് ലതയുടെ ആഗ്രഹം. താനിപ്പോൾ ആരോഗ്യവതിയാണെന്നും കുഴപ്പങ്ങളൊന്നുമില്ലെന്നും നടി പറയുന്നു.

 ഇനിയാണ് വയറിനുള്ളിൽ നിന്നും കുഞ്ഞ് ചലിക്കാൻ തുടങ്ങുന്നത്. ഗർഭകാലത്തെ ഏറ്റവും മനോഹര നിമിഷങ്ങളിലാന്നാണ്. അത് ആസ്വദിക്കാൻ തയ്യാറെടുത്തോളൂ എന്നാണ് ഒരു ആരാധിക ലതയോട് പറയുന്നത്. മലയാളത്തിലേക്ക് തിരികെ വരുമോ എന്നുള്ള ചോദ്യങ്ങളാണ്   കൂടുതൽ പേരും ഉന്നയിച്ചത്.  ലത എല്ലാവരോടും താൻ തീർച്ചയായും മടങ്ങി വരുമെന്ന് തന്നെയാണ് പറയുന്നത്. സീരിയലിൽ അഭിനയിച്ചതോടെ താൻ മലയാളം പഠിച്ചു. തന്നെ മനസിലാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഭർത്താവിൽ കാണുന്ന ഏറ്റവും മികച്ച ക്വാളിറ്റി എന്നാണ് ലത പറയുന്നത്.

Actress Latha Sangaraju words about pregnancy time

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക