സാന്ത്വനത്തിലെ അപ്പു വിവാഹിതയായി; ആശംസകളുമായി ആരാധകരും താരങ്ങളും

Malayalilife
സാന്ത്വനത്തിലെ അപ്പു വിവാഹിതയായി; ആശംസകളുമായി  ആരാധകരും താരങ്ങളും

സാന്ത്വനം  പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ   താരം രക്ഷ രാജ് വിവാഹിതയായി. സോഫ്‌റ്റ്വെയർ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അർക്കജ് ആണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്. ഇൻസ്റ്റഗ്രാം വഴി താൻ വിവാഹിതയാവാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമായിരുന്നു  അറിയിച്ചത്. പിന്നാലെ സേവ് ദ ഡേറ്റ് ഫോട്ടോ പങ്കുവെച്ചും രക്ഷ എത്തിയിരുന്നു. നിരവധിപ്പേരാണ് ഇരുവർക്കും ആശംസകൾ നേർന്നെത്തുന്നത്.

നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലെ നായികയായി രക്ഷ തിളങ്ങുകയും ചെയ്തു. കോഴിക്കോട് സ്വദേശി കൂടിയാണ് രക്ഷ രാജ്. തമിഴിൽ കൂടി അഭിനയം തുടങ്ങിയ രക്ഷ പിന്നീട് മലയാളത്തിൽ കലാഭവൻ മണി ചിത്രം മലയാളിയിലും അഭിനയിച്ചു. എന്നാൽ  താരം ശ്രദ്ധ നേടുന്നത് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന ചിത്രത്തിൽ സോഫി എന്ന വേഷത്തിൽ എത്തിയതോടെ ആണ്. 

തന്റെ പ്രേക്ഷരുടെ ഇഷ്ടം നേടാൻ v രക്ഷക്ക് കഴിഞ്ഞു. ആ പരമ്പരയിൽ സോളമൻ എന്ന കേന്ദ്ര കഥാപാത്രം ആയി എത്തിയത്  ജയകൃഷ്ണൻ ആയിരുന്നു.  സാന്ത്വനം സീരിയലിൽ കൂടുതൽ ശിവനും അഞ്ജലിയും ആണ് ശ്രദ്ധ നേടുന്നത് എങ്കിൽ കൂടിയും രക്ഷ അവതരിപ്പിക്കുന്ന അപർണ്ണ എന്ന കഥാപാത്രം ഒരേ സമയം നെഗറ്റീവ് പോസിറ്റിവ് ഭാവങ്ങൾ മാറിമറിയുന്ന കഥാപാത്രം കൂടി ആണ്.

Read more topics: # Actress reksha raj married
Actress reksha raj married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES