Latest News

ജാതിയും മതവുമൊന്നും ഇല്ലാതെ തന്നെ വളരട്ടെ; മകനെ കുറിച്ച് വാചാലനായി ജിഷിന്‍ മോഹൻ

Malayalilife
ജാതിയും മതവുമൊന്നും ഇല്ലാതെ തന്നെ വളരട്ടെ; മകനെ കുറിച്ച് വാചാലനായി ജിഷിന്‍  മോഹൻ

ലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരായി മാറിയ താരദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് കുടുംബപ്രേക്ഷകർക്ക് മുന്നിൽ ഇവർ കാഴ്ചവയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇവർ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ മകന്റെ ഒരു ചിത്രം പങ്കുവെച്ച്‌ താരം കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ജിഷിന്‍ മോഹന്റെ വാക്കുകളിലേക്ക്‌..

പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോരോ കാരണങ്ങള്‍ കാണും. ഇവനെന്താണോ എന്തോ പ്രാര്‍ത്ഥിക്കുന്നത്??. അംബലത്തില്‍ പോകുമ്ബോള്‍, കൃഷ്ണാ.. ഭഗവാനേ.. രച്ചിച്ചനേ.. വാവക്ക് ഉവ്വാവു ഒന്നും വരുത്തല്ലേ.. വാവ നല്ല കുട്ടിയാണേ.. കുരുത്തക്കേട് ഒന്നും കാട്ടൂലേ.. എന്നും, പള്ളിയില്‍ പോകുമ്ബോള്‍, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും( ഈ വാക്ക് വായില്‍ കൊള്ളാത്തത് കൊണ്ട് അവന്റെ രീതിയില്‍ 'പച്ചിച്ചുച്ചനും') ആമേന്‍..എന്നും പ്രാര്‍ത്ഥിക്കണം എന്നാ പറഞ്ഞു കൊടുത്തിരിക്കുന്നത്.

പക്ഷെ, അംബലത്തില്‍ ചെല്ലുമ്ബോള്‍ പിതാവിനും പുത്രനും..എന്നും, പള്ളിയില്‍ ചെല്ലുമ്ബോള്‍ യേശുവിനെ കേറി കൃഷ്ണാ.. എന്നും വിളിക്കുന്ന വിത്താണിവന്‍.. എന്ത് പേരിട്ടു വിളിച്ചാലും, ദൈവങ്ങളെല്ലാം ഒന്ന് തന്നെ. അല്ലേ? പ്രാര്‍ത്ഥനകള്‍ കേട്ടാല്‍ മാത്രം മതി. ജാതിയും മതവുമൊന്നും ഇല്ലാതെ തന്നെ വളരട്ടെ, നമ്മുടെ അടുത്ത തലമുറയെങ്കിലും, ജിഷിന്‍ മോഹന്‍ കുറിച്ചു.

Actor jishin mohan words about her son

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക