മിനിസ്‌ക്രിന്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന പരിപാടിയാണ് മനോരമ ചാനലിലെ തട്ടീം മുട്ടീം. സാധാരണ സീരിയലുകളുടെ അവതരണ രീതിയില്‍ നിന്നും വ്യത്യസ്തമായ സീരിയല്‍ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. കണ്ണീരും ശത്രുതയും ഒന്നുമില്ലാതെ രണ്ടു മക്കള്‍ അടങ്ങിയ ഒരു സാധാരണ കുടുംബത്തെയാണ് സീരിയലില്‍ കാണുന്നത്. കെപിഎസി ലളിത, മഞ്ജുപിള്ള, ജയകുമാര്‍, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാര്‍ഥ് പ്രഭു എന്നിവരാണ് തട്ടീംമുട്ടീം കുടുംബത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. തട്ടീം മുട്ടിമിലെ അര്‍ജ്ജുനനായി പ്രശസ്തനായ താരമാണ് പയ്യന്‍സ് ജയകുമാര്‍.
ടെലിവിഷന്‍ സീരിയലുകള്‍ക്ക് പുറമെ ഷോര്‍ട്ട് ഫിലിമുകളിലും ബിഗ് സ്‌ക്രീനിലും കഴിവ് തെളിയിച്ച താരം, ശാസ്താകോട്ട സ്വദേശിയാണ്. പലരും കരുതുംപോലെ വെറും ഹാസ്യതാരം മാത്രമല്ല ജയകുമാര്‍. കുട്ടിക്കാലം മുതല്‍ നാടകങ്ങളില്‍ സജീവമാണ് ജയകുമാര്‍. കോളേജിലും താരമായിരുന്നു ജയകുമാര്‍. ഇതിനിടെ ബി.എഡ് കഴിഞ്ഞു. ഒരു എയ്ഡഡ് സ്‌കൂളില്‍ കണക്ക് അധ്യാപകനായി ജോലിക്കു കയറിയെങ്കിലും ആറു മാസം തികയും മുമ്പ് സര്‍വെ ഡിപ്പാര്‍ട്ട്‌മെന്റില്‍ സെലക്ഷന്‍ ലഭിച്ചു. സര്‍വേ ഡിപ്പാര്‍ട്ട്മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ശേഷമാണ് ജയകുമാര്‍ സിനിമാ സീരിയല്‍ ലോകത്ത് ശ്രദ്ധകേന്ദീകരിച്ചത്.
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത മാലാഖമാര്‍ എന്ന സീരിയലിലെ കുഞ്ഞാപ്പി എന്ന കഥാപാത്രമാണ് ജയകുമാറിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്. കുഞ്ഞാപ്പി ക്ലിക്ക് ആയതാണുതട്ടീം മുട്ടീം സീരിയലില്‍ അവസരം കിട്ടാന്‍ കാരണമായത്. ജോലിയൊന്നും ചെയ്യാത്ത മടിയനായ, കവിത എഴുതുന്ന, അബദ്ധങ്ങളില്‍ ചെന്നു ചാടുന്ന കഥാപാത്രമാണ് ഇതിലെ അര്‍ജ്ജുനന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘ഏടാകൂടം’ എന്നൊരു നാടകത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം കലാരംഗത്തേക്ക് ചുവട് വച്ചത്. എന്നാൽ താരം അഭിനയിച്ച ഒരു അമച്വർ നാടകത്തിലെ കഥാപാത്രത്തിന്റെ പേരാണ് പയ്യൻസ് . ആ പേരാണ് പിന്നീട് താരത്തെ തേടി എത്തിയതും .
ജയകുമാറിന്റെ ആദ്യ സീരിയൽ 2009ൽ സംപ്രേഷണം ചെയ്ത ‘ഓട്ടോഗ്രാഫ്’ ആയിരുന്നു. പിന്നീട്, ചന്ദ്രലേഖ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മാലാഖമാർ പരിണയം anganae നിരവധി kathapathrangal ആയിരുന്നു. tharathuntae അഭിനയ ജീവിതത്തിn വഴിത്തിരിവ് സമ്മാനിച്ചത് മലാഖമാർ എന്ന സീരിയലിലെ ‘കുഞ്ഞാപ്പി’ എന്ന കഥാപാത്രമാണ്. കുഞ്ഞാപ്പി എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഇടയിൽ ക്ലിക്ക് ആയതാണു ‘തട്ടീം മുട്ടീം’ സീരിയലിൽ താരത്തെ തേടി അവസരം എത്തിയതും. താരത്തിന്റെ കുടുമ്പം എന്ന് പറയുന്നത് ഭാര്യയായും രണ്ട് മക്കളും അടങ്ങുന്നതാണ്. രണ്ടു പേരും വിവാഹിതനാണ്. നിലവിൽ സർവെ ഡിപാർട്ട്മെന്റിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച താരം നിലവിൽ പൂർണമായും അഭിനയമേഖലയിൽ സമയം ചിലവിടുകയാണ്. ഇതിനോടകം തന്നെ സിനിമയിലും താരത്തെ തേടി അവസരങ്ങൾ എത്തിയിരുന്നു. നിത്യഹരിത നായകൻ, നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ്, ‘ചില ന്യൂജെൻ നാട്ടുവിശേഷം എന്നിവ താരത്തെ തേടി എത്തിയ ചിത്രങ്ങളാണ്.