Latest News

വിവാഹത്തിന് മുമ്പ് ബീനയെ പറ്റി അപവാദങ്ങള്‍; അടുത്തറിഞ്ഞപ്പോള്‍ മനസിലാക്കിയ സത്യം; പേരിലെ പുലിവാല്‍; ബീന ആന്റണിയെ പറ്റി മനോജ്

Malayalilife
വിവാഹത്തിന് മുമ്പ് ബീനയെ പറ്റി അപവാദങ്ങള്‍; അടുത്തറിഞ്ഞപ്പോള്‍ മനസിലാക്കിയ സത്യം; പേരിലെ പുലിവാല്‍; ബീന ആന്റണിയെ പറ്റി മനോജ്

ലയാളിക്ക് മുഖവുര ആവശ്യമില്ലാത്ത ദമ്പതികളാണ് മനോജും ബീന ആന്റണിയും. ഇവരുടെ 17വാം വിവാഹവാര്‍ഷിക ഇക്കഴിഞ്ഞ 27 ായിരുന്നു. ഭാര്യക്ക് സമ്മാനമായി ചക്കയാണ് നല്‍കിയതെന്ന് മനോജ് സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇവരുടെ പ്രണയകഥയാണ് വൈറലായി മാറുന്നത്. മുംബൈയില്‍ ഒരു ഷോയ്ക്കിടയൊണ് ഇവരുവും ആദ്യമായി കാണുന്നത്. പിന്നെ അത് സൗഹൃദവും പ്രണയവുമായി മാറി. എങ്കിലും വീട്ടുകാരുടെ ആശീര്‍വാദത്തോടെ തന്നെ വിവാഹം കഴിക്കാനുള്ള ഭാഗ്യം ബീനയ്ക്ക് മനോജിനും ഉണ്ടായി. ആദ്യം മനോജ് കരുതിയത് ബീന ഭയങ്കട ജാഡയാണ് എന്നായിരുന്നു. എന്നാല്‍ പിന്നീട് അടുത്തറിഞ്ഞപ്പോഴാണ് ബീന പാവമാണെന്ന് മനോജിന് മനസിലായത്.

എന്നാല്‍ വിവാഹത്തിന് മുമ്പ്് ബീന ആന്റണിക്ക് ഒരുപാട് അപവാദകഥകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് വേദനയോട് മനോജ് പറയുന്നു. അച്ഛനോ അമ്മയോ ഇല്ലാതെ വീടിനു പുറത്തിറങ്ങാത്ത ബീനയെ പറ്റി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നത് അവള്‍ക്കും വേദനയായിരുന്നു. ഒരുദിവസം ഗള്‍ഫിലെ ഒരു പരിചയക്കാരന്‍ വിളിച്ച് ബീന ഷാര്‍ജയിലുണ്ടെന്ന് ഒരാള്‍ തന്നോട് പറഞ്ഞതായി മനോജിനോട് പറഞ്ഞു. എന്നാല്‍ ബീന വീട്ടിലുണ്ടെന്ന് മനോജും പറഞ്ഞു. തുടര്‍ന്ന് ബീനയുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ നല്‍കിയാണ് ബീനയോട് സംസാരിക്കാന്‍ അയാളോട് ആവശ്യപ്പെട്ടത്. ബീന ആന്റണിയെന്ന പേരാണ് തെറ്റിധാരണകള്‍ക്ക് കാരണമാകുന്നത് എന്നും മനോജ് പറയുന്നു. മറ്റൊരാളെ വേദനിപ്പിക്കുന്നത് ഇഷ്ടമില്ലാത്തതിനാലാണ് ഇതിനെ പറ്റി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താത്തത്. എനിക്കും കുടുംബത്തിനും ബീനയെ അറിയാമെന്നും മനോജ് പറയുന്നു.

ആരോമലെന്ന ഒരു മകനാണ് മനോജ് ബീന ദമ്പതികള്‍ക്കുള്ളത്. പറവൂരിലെ കുടുംബവീട്ടിലാണ് ലോക്ഡൗണില്‍ ഇവര്‍ ഉള്ളത്. ചെറുപ്പകാലം മുതല്‍ സിനിമയില്‍ അഭിനയിക്കുന്ന ബീന ആന്റണി ഇന്നും മലയാള സീരിയല്‍ രംഗത്ത് ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ തിളങ്ങുകയാണ്. മനോജാകട്ടെ പല സിനിമകളിലും സീരിയലിലും അഭിനയിച്ച് ഇപ്പോള്‍ ഡബ്ബിഗ് രംഗത്തും ശ്രദ്ധിക്കപ്പെടുകയാണ്.
 

Actor Manoj said about her wife beena antony

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക