ബിഗ്‌ബോസ് മലയാളം സീസണ്‍ നാല് ട്വിസ്റ്റുകളിലൂടെ മുന്നോട്ട് പോവുകയാണ്. രണ്ടാം എലിമിനേഷന്‍ കഴിഞ്ഞ ദിവസമായിരുന്നു അരങ്ങേറിയത്. നിമിഷയായിരുന്നു ഇത്തവണ ഹൗസിൽ നിന്ന് പുറത്തായത്. എന്നാല്‍ ഇപ്പോൾ ലക്ഷ്മി പ്രിയയുടെ ബിഗ് ബോസിലെ ഇടപെടലിനെ കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കുറിപ്പില്‍ കൂടി ആദ്യ നോമിനേഷനില്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് ഒറ്റയടിക്ക് പുറത്തേക്ക് പറഞ്ഞയക്കണ്ട മത്സരാര്‍ത്ഥിയായിരുന്നു ലക്ഷ്മി പ്രിയയെന്ന് പറയുന്നു. എല്ലാവരെയും മോനെ മോളെ വിളിച്ച് അമ്മ കളിക്കാന്‍ നോക്കിയതാണു. ശരിക്കും ഒരു ഇറിറ്റേറ്റിംഗ് ആറ്റിറ്റിയൂഡാണ് ലക്ഷ്മി പ്രിയയുടെതെന്ന് കുറിപ്പില്‍ പറയുന്നു.
കുറിപ്പ് ഇങ്ങനെ,
ലക്ഷ്മി പ്രിയ അഥവാ ബിഗ്ഗ്ബോസ്സിലെ എതിരാളികളില്ലാത്ത പോരാളി. എങ്ങനെ എതിരാളികള്‍ ഉണ്ടാവും ? ഇവര്‍ ബിഗ്ഗ്ബോസ്സില്‍ വന്നിരിക്കുന്നത് ഭക്ഷണം ഉണ്ടാക്കാനും മറ്റ് വീട്ട് പണികളും ചെയ്യാനുമാണു. ഏറ്റവും കൂടുതല്‍ പണി എടുക്കുന്നവര്‍ക്കാണു ബിഗ്ഗ്ബോസ്സ് കപ്പ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് തോന്നുന്നു. വന്ന ദിവസം മുതല്‍ എല്ലാവരെയും മോനെ മോളെ വിളിച്ച് അമ്മ കളിക്കാന്‍ നോക്കിയതാണു.
ശരിക്കും ഒരു ഇറിറ്റേറ്റിംഗ് ആറ്റിറ്റിയൂഡ്. ആ സ്വഭാവം നിര്‍ത്തിച്ചതാണു ജാസ്മിന്‍ ആ വിട്ടില്‍ ചെയ്ത ഒരു നല്ല കാര്യം . അടുക്കളയിലും മറ്റും പണിയെടുത്തിട്ട് മറ്റുള്ളവരെ ആത്മഗതം പോലെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കാണുമ്‌ബോഴെ ഇവര്‍ടെ നിലവാരം മനസ്സിലാവും. ഒരു റിയല്‍ ലൈഫ് ലോ ലെവല്‍ അമ്മായിയമ്മ ലെവല്‍ ക്യാരക്ടര്‍ .
ബിഗ്ഗ്ബോസ്സില്‍ നടന്നിട്ടുള്ള ഒരു ടാസ്‌കിലും കണ്‍വിന്‍സിംഗ് ആയിട്ടുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല. ഇഷ്ടം പോലെ ടാസ്‌ക് ഗേംസ് ഉള്ള സ്റ്റാര്‍ മാജിക് പരിപാടിയില്‍ സ്ഥിരമായി ഉണ്ടായിരുന്ന ഒരാളാണിവര്‍. എന്നിട്ടും ടാസ്‌കുകളില്‍ സമ്ബൂര്‍ണ്ണ പരാജയം. ഇവരുടെ സംസാരം ടീച്ചര്‍മ്മാര്‍ കുട്ടികളോട് സംസാരിക്കുന്ന പോലെ ആണു. കണ്ടിടത്തോളം ബിഗ്ഗ്ബോസ്സിലെ ഭൂരിഭാഗം ആളുകള്‍ക്കും അവിടെ എന്താണു സംഭവിക്കുന്നത് എന്ന് അറിയാം. അപ്പോഴാണു അത് പോലും മനസ്സിലാവാത്ത ഈ സ്ത്രീ വന്ന് മറ്റുള്ളവര്‍ക്ക് ക്ലാസ്സ് എടുക്കുന്നത്.
പിന്നെ എണ്ണിപ്പറക്കി കരയുന്നതും അരോചകം തന്നെ. അവിടെ കൂടുതല്‍ സമയം നില്‍ക്കുകയാണെങ്കില്‍ ഡബിള്‍ സ്റ്റാന്റ്, നുണകള്‍, ഗോസിപ്, കള്ളക്കരച്ചില്‍ തുടങ്ങിയ ഐറ്റങ്ങള്‍ കാഴ്ച വച്ച് ഇവര്‍ ബിബി കളര്‍ഫുള്‍ ആക്കും. യഥാര്‍ത്ഥത്തില്‍ ആദ്യ നോമിനേഷനില്‍ ഒറ്റയടിക്ക് പറപ്പിക്കേണ്ട കണ്ടസ്റ്റന്റ് ആണു എല്‍ പി. ബിഗ് ബോസ് ഗ്രൂപ്പില്‍ സനല്‍ കുമാര്‍ എന്ന പ്രേക്ഷകനാണ് ഈ കുറിപ്പ് പങ്കുവച്ചത്.