ബിഗ് ബോസിലെ നീണ്ട 100 ദിവസങ്ങള്‍ ഓരോ മത്സരാര്‍ഥികളിലും മാറ്റങ്ങള്‍ വരുത്തിയാണ് അവസാനിച്ചത്. ഒറ്റ നോട്ടത്തില്‍ മാറ്റങ്ങള്‍ ആര്‍ക്കും കണ്ടെത്താനാവില്ലെങ്കിലും പേളിക്ക് വന്ന മാറ്റമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ബിഗ്ബോസ് ഹൗസിന്റെ അവസാന നാളുകളില്‍ മേയ്ക്കപ്പ് ഇല്ലാതെയായിരുന്നു പേളി പ്രത്യക്ഷപ്പെട്ടത്. എന്നാലും പ്രേക്ഷകര്‍ക്ക് അതൊന്നും ഒരു പ്രശ്നമല്ലായിരുന്നു. എന്നാല്‍ ഇന്നു രാവിലെ പേളി ഫേസ്ബുക്കില്‍ ലൈവ് വന്നത് കണ്ടതാണ് ആരാധകരെ ഞെട്ടിച്ചത്. മുഖമൊക്കെ മെലിഞ്ഞ് കണ്ണുകള്‍ കുഴിയില്‍ വീണ് കണ്ണിന് ചുറ്റും കറുപ്പ് നിറമായിരുന്നു പേളിക്ക് ഉണ്ടായിരുന്നത്.
അതേസമയം ഷോയില്‍ എത്തുന്നതിന് തലേ ദിവസം പേളി തന്നെ പോസ്റ്റ് ചെയത വീഡിയോയും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. അതില്‍ വെളുത്ത് തുടുത്ത് സുന്ദരിയായ പേളിയാണ് ഉള്ളത്. ബിഗ്ബോസ് ഹൗസിലെ സമ്മര്‍ദ്ദങ്ങളും ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതുമൊക്കയായത് കൊണ്ടാണ് പേളി ഇങ്ങനെ മാറിയതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വീഡിയോയ്ക്ക് അടിയില്‍ പേളിക്ക് സുഖമില്ലാത്തതാണോ, ഏതാണ് ഈ പേക്കോലം തുടങ്ങി കമന്റുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ശ്രീനിയോട് പാതിരാത്രി ഇരുന്ന് സംസാരിച്ചത് കൊണ്ടും ടാസ്‌കിന്റെ ഭാഗമായി ഉറക്കമൊഴിച്ചതുകൊണ്ടുമൊക്കയെയാണ് ഗ്ലാമര്‍ പോയതെന്നും ആരാധകര്‍ പറയുന്നുണ്ട്.
എന്നാല്‍ പേളിക്ക് മാത്രമല്ല മറ്റ് പലര്‍ക്കും ഈ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഷോയിലെത്തിയപ്പോള്‍ വണ്ണം വച്ചിരുന്ന സാബുവും ഷിയാസുമൊക്കെ ഇപ്പോള്‍ മെലിഞ്ഞാണ് ഷോയില്‍ നിന്നും പുറത്തേക്ക് പോയിരിക്കുന്നത്. അതേസമയം ശാരീരികമായ മാറ്റങ്ങള്‍ മാത്രമല്ല മാനസികമായും പല മാറ്റങ്ങളും മത്സരാര്‍ഥികള്‍ക്ക് വന്നിട്ടുണ്ട്. പലരുടെയും നിലപാടുകള്‍ മാറുന്നതിനും ബിഗ്ബോസ് വേദിയായതിന് പ്രേക്ഷകര്‍ സാക്ഷികളായിട്ടുണ്ട്. എന്തായാലും ഒട്ടിയ കവിളും ഒട്ടും തേജസില്ലാത്ത പേളിയുടെ മുഖവുമെല്ലാം ആരാധകര്‍ക്ക് വേദനയായിരിക്കുകയാണ്. പേളി ലൈവില്‍ പറഞ്ഞപോലെ ഒരു ബ്രേക്ക് എടുത്ത ശേഷം എനര്‍ജറ്റിക്കായി തിരികേ വരാന്‍ ആരാധകര്‍ പേളിക്ക് ആശംസകര്‍ നല്‍കുന്നുണ്ട്.