Latest News

നീലക്കുയിലിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നായിക; റാണി എന്ന കഥാപാത്രമായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കി; മറുനാട്ടുകാരി പവനി റെഡ്ഡി തെലുങ്കിലെ പ്രശസ്ത നായിക; വിവാഹശേഷം നാലുമാസം മാത്രം നീണ്ടുനിന്ന പവനിയുടെ ദാമ്പത്യ ജീവിതം ഇങ്ങനെ!

Malayalilife
നീലക്കുയിലിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നായിക; റാണി എന്ന കഥാപാത്രമായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കി; മറുനാട്ടുകാരി പവനി റെഡ്ഡി തെലുങ്കിലെ പ്രശസ്ത നായിക; വിവാഹശേഷം നാലുമാസം മാത്രം നീണ്ടുനിന്ന പവനിയുടെ ദാമ്പത്യ ജീവിതം ഇങ്ങനെ!

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന നീലക്കുയില്‍ സീരിയലിലെ നായികമാരില്‍ ഒരാളാണ് പവനി റെഡ്ഡി. സീരിയലിലെ നായകന്‍ ആദിത്യന്റെ ഭാര്യയായ റാണി എന്ന കഥാപാത്രത്തെയാണ് തെലുങ്ക്- തമിഴ് സീരിയല്‍ രംഗത്തെ മികച്ച നടിമാരില്‍ ഒരാളായ പവനി അവതരിപ്പിക്കുന്നത്. മികച്ച അഭിനയത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ പവനിക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം പവനിയെ പറ്റി പ്രേക്ഷകര്‍ക്ക് അറിയാത്ത ചില കാര്യങ്ങളുമുണ്ട്. 

സ്വതസിദ്ധമായ അഭിനയവും ശാലീന സൗന്ദര്യവുമുള്ള ആദിത്യന്റെ ഭാര്യയായ റാണിയെ പലരും മലയാളിയായിട്ടാണ് കരുതുന്നത്. എന്നാല്‍ ആന്ധ്രാപ്രദേശ് സ്വദേശിനിയാണ് പവനി. പവനിയുടെ മുഴുവന്‍ പേര് പവനി റെഡ്ഡി എന്നാണെങ്കിലും മലയാളി വീട്ടമ്മമാര്‍ക്ക് പവനി ആദിയുടെ സ്വന്തം റാണിയാണ്.

പല പ്രേക്ഷകരും കരുതുംപോലെ പവനി അത്ര ചെറുപ്പക്കാരിയോ കോളേജ് സ്റ്റുഡന്റോ ഒന്നുമല്ല. കണ്ടാല്‍ പറയില്ലെങ്കിലും 31 വയസുണ്ട് നീലക്കുയിലിലെ റാണി മോള്‍ക്ക്.  മലയാളികള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും തെന്നിന്ത്യന്‍ സീരിയല്‍ രംഗത്തെ മികച്ച നടിയാണ് പവനി റെഡ്ഡി. സീരിയലില്‍ മാത്രമല്ല സിനിമകളിലും പവനി വേഷമിട്ടിട്ടുണ്ട്. പവനി അഭിനയിച്ച അഗ്‌നിപൂവലു, രട്ടെ വാല്‍ കുരുവി തുടങ്ങിയവ സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോള്‍ വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചിന്ന തമ്പി എന്ന സീരിയലിലും നായിക പവനിയാണ്. സിനിമകളിലൂടെയാണ് പവനി അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും സീരിയലുകളാണ് പവനിയെ പ്രശസ്തയാക്കിയത്. മോഡലിങ്ങും നൃത്തവുമൊക്കെ പവനിക്ക് ഏറെ ഇഷ്ടമുളള മോഖലകളാണ്. തമിഴും തെലുങ്കുമൊക്കെ കീഴടക്കിയ ശേഷമാണ് പവനി മലയാളത്തിലേക്ക് എത്തി പ്രേക്ഷകരുടെ മനസ് കീഴടക്കിയത്. 

എന്നാല്‍ നാലു മാസം മാത്രം നീണ്ടു നിന്ന ഒരു ദാമ്പത്യത്തിന്റെ കഥ കൂടി ഉണ്ട് പവനിക്ക്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പവനി തന്റെ സീരിയയില്‍ ഒപ്പം അഭിനയിച്ച പ്രദീപ് കുമാര്‍ എന്ന നടനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ നാലുമാസം തികയുംമുമ്പ് മേയില്‍ പ്രദീപ് തൂങ്ങി മരിച്ചു. താനുമായി വഴക്കിട്ടാണ് പ്രദീപ് തൂങ്ങി മരിച്ചതെന്ന് പവനി പോലീസിനോട് പറഞ്ഞിരുന്നു. വഴക്കിട്ട ശേഷം മറ്റൊരു മുറിയില്‍ ഉറങ്ങാന്‍ പോയ പവനി പിറ്റേന്ന് രാവിലെയാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിസാര കാര്യത്തിനാണ് വഴക്കിട്ടതെന്നും ആത്മഹത്യചെയ്യാന്‍ തക്ക കാരണമൊന്നുമില്ലെന്നുമാണ് അന്ന് പവനി പറഞ്ഞത്. അന്വേഷണത്തില്‍ പോലീസിനും കൂടുതല്‍ ഒന്നും കണ്ടുപിടിക്കാന്‍ സാധിച്ചില്ല. അതിനാല്‍ തന്നെ പ്രദീപിന്റെ മരണകാരണം ഇന്നും ദുരൂഹമാണ്. പ്രദീപിന്റെ മരണത്തിന് പിന്നാലെയാണ് പവനി നീലക്കുയിലിലൂടെ മലയാളത്തിലേക്ക് അഭിനയിക്കാന്‍ എത്തുന്നത്. വളരെ കുറച്ചു എപ്പിസോഡുകള്‍ കൊണ്ടു തന്നെ നീലക്കുയിലിലെ റാണിയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. 


 

Read more topics: # Pavani Reddy,# Neelakuyil
Real life of Neelakuyil serial fame Pavani reddy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക