Latest News

മഞ്ച് സ്റ്റാര്‍ സിംഗര്‍ താരം ആതിര മുരളി വിവാഹിതയായി; ചിത്രം വൈറൽ

Malayalilife
മഞ്ച് സ്റ്റാര്‍ സിംഗര്‍ താരം ആതിര മുരളി വിവാഹിതയായി; ചിത്രം വൈറൽ

രു കാലത്ത് മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍. അതില്‍ പങ്കെടുത്ത ഒരോ കുട്ടികളും മലയാളികളുടെ മനസില്‍ ഇടം നേടിയവരാണ്. അത്തരത്തില്‍ മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് ഗായിക ആതിര മുരളിയുടേത്. ഇപ്പോഴിതാ, ചെറുപ്രായത്തില്‍ തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത മിടുക്കി ഇന്ന് വിവാഹിതയായിരിക്കുകയാണ്.  

എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ആതിര സംഗീതോപകരണങ്ങളില്‍ വിദഗ്ധനായ ജയേഷിനെ വിവാഹം കഴിച്ചിരിക്കുന്നത്. വീണയും ഗിറ്റാറുമെല്ലാം അനായാസം വായിക്കുന്ന ജയേഷും ആതിരയും സംഗീതത്തിലൂടെ തന്നെയാണ് പ്രണയിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. സോഷ്യല്‍ മീഡിയ വഴി തന്റെ വിവാഹനിശ്ചയ ചിത്രങ്ങളും ആതിര പങ്കുവച്ചിരുന്നു. ഒരുമിച്ചായിട്ട് ഏഴുവര്‍ഷം എന്ന ക്യാപ്ഷനിലൂടെയാണ് ഭാവി വരന്‍ ജയേഷിന് ഒപ്പമുള്ള വിവാഹ നിശ്ചയചടങ്ങിന്റെ വീഡിയോ ആതിര ഷെയര്‍ ചെയ്തത്. സരിഗമപ താരങ്ങളും പഴയ മഞ്ച് സ്റ്റാര്‍സിംഗേഴ്‌സും ആതിരക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്ത് എത്തുകയും ചെയ്തിരുന്നു.

അതേസമയം ഈ കുട്ടി ഇത്രവലുതായോ എന്ന അതിശയമാണ് വിവാഹ ചിത്രങ്ങള്‍ പുറത്തു വരുമ്പോള്‍ ആരാധകര്‍ പങ്കിടുന്നത്. അഞ്ചാം വയസ്സു മുതല്‍ സംഗീതം ആതിരയുടെ ജീവിതത്തിന്റെ ഭാഗമാണ്. ചെറുപ്പത്തില്‍ തന്നെ ലഭിച്ച റിയാലിറ്റി ഷോ സ്റ്റാര്‍ഡം കാരണം ഇപ്പോഴും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ആതിര. ലൈറ്റ് മ്യൂസിക്, ഗസല്‍, കഥാപ്രസംഗം, വൃന്ദവാധ്യം തുടങ്ങിയ ഇനങ്ങളില്‍ കലോത്സവവേദികളിലും ആതിര സജീവമായിരുന്നു.

ആതിരയുടെ കുടുംബം മുഴുവനും സംഗീതം പിന്തുടരുന്നവരാണ്. ആതിരയുടെ സഹോദരനും, അച്ഛനും സംഗീതജ്ഞര്‍ ആയതുകൊണ്ടുതന്നെ കുടുംബം മുഴുവനും സംഗീതത്തില്‍ പരിജ്ഞാനമുള്ളവരാണ്. ആകാശവാണി പുരസ്‌കാരം, ഉണ്ണി മേനോന്‍ യുവ ഗായക പുരസ്‌കരം തുടങ്ങി നിരവധി അവാര്‍ഡുകളും ആതിര നേടിയിട്ടുണ്ട്.

പിന്നണി ഗായികയായും ആതിര അരങ്ങേറ്റം കുറിച്ചിരുനനു. ജിബിന്‍ എടവണ്ണക്കാട് സംവിധാനം ചെയ്ത 'വള്ളിക്കെട്ട്' എന്ന മലയാള സിനിമയിലൂടെയായിരുന്നു ആതിരയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തില്‍ അച്ഛന്‍ പുനലൂര്‍ മുരളിയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. എന്തായാലും വിവാഹവാര്‍ത്ത അറിഞ്ഞപ്പോള്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുകയാണ് ആരാധകര്‍.

Read more topics: # munch star singer athira married
munch star singer athira married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക