എല്ലാ ദുരിതങ്ങള്‍ക്കും മേലെ ഈ പുഞ്ചിരി; രേവിത മോളുടെ പിറന്നാള്‍ അടിപൊളിയാക്കി നിഷ; താരമായി റയാനും

Malayalilife
എല്ലാ ദുരിതങ്ങള്‍ക്കും മേലെ ഈ പുഞ്ചിരി; രേവിത മോളുടെ പിറന്നാള്‍ അടിപൊളിയാക്കി നിഷ; താരമായി റയാനും

സിനിമയിലും സീരിയലിലും നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഉപ്പും മുളകിലെ നീലുവായിട്ടാണ് നിഷാ സാരംഗിനെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. നിരവധി കഷ്ടപ്പാടിലൂടെ കടന്നുപോയ നിഷ എല്ലാത്തിനെയും ധൈര്യപൂര്‍വ്വം പിന്നിട്ട് ആഗ്രഹിച്ച ജീവിതം നയിക്കുകയാണിപ്പോള്‍. രണ്ടു പെണ്‍മക്കളാണ് നിഷയ്ക്ക് ഉളളത്.  രേവതി, രേവിത എന്നീ രണ്ടു പെണ്‍മക്കളാണ് നിഷയ്ക്കുള്ളത്. പത്താം ക്ലാസു കഴിഞ്ഞ് അധികം വൈകാതെ തന്നെ നിഷ വിവാഹിതയായെങ്കിലും താരം അധികം വൈകാതെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. ഭര്‍ത്താവുമായി പിരിഞ്ഞപ്പോള്‍ നിഷയെ അച്ഛന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. പിന്നീട് വളരെ കഷ്ടപെട്ടാണ് രണ്ടു പെണ്‍മക്കള്‍ക്കൊപ്പം നിഷ ജീവിതം കരുപിടിപ്പിച്ചത്.

നിഷയുടെ മൂത്ത മകള്‍ രേവതി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. തന്റെ രണ്ടു മക്കളെയും നന്നായിട്ട് പഠിപ്പിക്കുക എന്നതായിരുന്നു ദുരിതങ്ങള്‍ക്കിടയിലും ലക്ഷ്യമെന്നും നിഷ പറഞ്ഞിരുന്നു. മൂത്ത മകളെ പിജി വരെ പഠിപ്പിച്ച ശേഷം വിവാഹം കഴിപ്പിച്ചു. ഇളയമകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി വിവാഹം ചെയ്ത് വിടണമെന്നതാണ് തന്റെ ആഗ്രഹമെന്നും നിഷ പറയുന്നു. നിഷയുടെ ഇളയമകളുടെ ഗ്രാജുവേഷന്‍ സെറിമണി ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ നിഷയുടെ ഇളയ മകളുടെ പിറന്നാളാഘോഷമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ചിന്നുവെന്ന് വിളിക്കുന്ന രേവിതയുടെ പിറന്നാള്‍ ലോക്ഡൗണിലും കുടുംബം മനോഹരമാക്കുകയായിരുന്നു

ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍തന്നെ മക്കളെല്ലാം വീട്ടില്‍ ഒത്തുകൂടിയ സന്തോഷവും താരം പങ്കുവച്ചിരുന്നു. എന്നാല്‍ നിലവിലെ വൈറസ് അവസ്ഥയെ അറിഞ്ഞുകൊണ്ടുതന്നെ വിഷു അടക്കമുള്ള ആഘോഷങ്ങളില്‍നിന്നും താരം വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ചിന്നുവിന്റെ പിറന്നാള്‍ കുടുംബം ആഘോഷിച്ചു, അമ്മയും മക്കളും പേരക്കുട്ടിയും കേക്കുംപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് നിഷ പങ്കുവച്ചിരിക്കുന്നത്. പേരക്കുട്ടി റയാന്‍ കേക്കെല്ലാം തീര്‍ക്കും സൂക്ഷിച്ചോളണേ എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും നിഷാ സാരംഗും കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇനിയെപ്പോളാണ് നീലുവായി കാണാന്‍ കഴിയുകയെന്നാണ് ആരാധകര്‍ നിഷയോട് ചോദിക്കുന്നത്. ഒരുപാടുപേരാണ് മകള്‍ക്ക് പിറന്നാളാശംസകളുമായെത്തിയിരിക്കുന്നത്. കൂടാതെ റയാന്റെ വിശേഷങ്ങളും ആരാധകര്‍ തിരക്കുന്നുണ്ട്.
 

Nisha sarang daughter birthday celebration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES