Latest News

സ്വകാര്യ ജീവിതത്തിലും കന്യ ഇങ്ങനെ തന്നെ; ആഗ്രഹിച്ചത് പോലീസുകാരിയാകാൻ; ആദ്യ വേഷത്തിന് തന്നെ സ്റ്റേറ്റ് അവാർഡ്; ഇപ്പോൾ പ്രൊഡക്ഷൻ കമ്പനി ഉടമയും; നടി കന്യ ഭാരതിയുടെ ജീവിതത്തിലൂടെ

Malayalilife
സ്വകാര്യ ജീവിതത്തിലും കന്യ ഇങ്ങനെ തന്നെ; ആഗ്രഹിച്ചത് പോലീസുകാരിയാകാൻ; ആദ്യ വേഷത്തിന് തന്നെ സ്റ്റേറ്റ് അവാർഡ്; ഇപ്പോൾ പ്രൊഡക്ഷൻ കമ്പനി ഉടമയും; നടി കന്യ ഭാരതിയുടെ ജീവിതത്തിലൂടെ

 

സിനിമാ സീരിയൽ മേഖലയിലുടെ ഏവർക്കും സുപരിചിതയായ താരമാണ് കന്യാ ഭാരതി. ചന്ദനമഴ എന്ന പരമ്പരയിലൂടെ വർഷയുടെ അമ്മയായി എത്തിയാണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. പരമ്പരയിൽ കുശുമ്പും കുന്നായ്മയും നിറഞ്ഞ വില്ലത്തി വേഷമായിരുന്നു താരം ചെയ്തത്. താരത്തിന്റെ മായാവതി എന്നൊരു കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. സിനിമയേക്കാൾ താരത്തെ പ്രേക്ഷകരെ കൂടുതൽ അടുപ്പിച്ചത് സീരിയലിലൂടെയാണ്. ഇതിലൂടെയായിരുന്നു താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതും. വര്ഷങ്ങളായി അഭിനയ മേഖലയിൽ സജീവമായ താരം  ബിഗ് സ്ക്രീനിലും മുൻ നിര നായകന്മാർക്കൊപ്പവും  തന്റെ അഭിനയമികവ് കാഴ്ചവച്ചിട്ടുണ്ട്. നിരവധി വില്ലത്തി വേഷങ്ങളിൽ ആയിരുന്നു കന്യ അധികവും മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്

താരത്തിന്റെ സ്വദേശം പത്തനംതിട്ടയാണെങ്കിലും കഴിഞ 21  വർഷ കാലമായി താരം ചെന്നൈയിലാണ് താമസമാക്കിയിരിക്കുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ കലാപരിപാടികളിൽ എല്ലാം തന്നെ കന്യ സജീവമായിരുന്നു.  പത്താം ക്‌ളാസ് കഴിഞ്ഞ് നിന്നിരുന്ന സമയം ഒരു നാടകത്തിലേക്ക് അഭിനയിക്കാനുള്ള അവസരം അടൂർ പങ്കജം വഴി കന്യക്ക്  കിട്ടിയിരുന്നത്. ആ നാടകത്തിലെ അഭിനയത്തിന് താരത്തിന് ബെസ്റ്റ് സഹനടിയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് നേടുകയും ചെയ്തു. ഒരു സോഫ്റ്റ് കഥാപാത്രമായിരുന്നു താരത്തെ തേടി നാടകത്തിൽ അഭിനയിച്ചത്.  അതിന് ശേഷമായിരുന്നു താരം ദൂരദർശനിലെ  ഒരു  ടെലിഫിലിമിലേക്ക്  എത്തപ്പെടുന്നത്. അതിന് പിന്നാലെയായിരുന്നു  ഒരു സിനിമയിലേക്കുള്ള എൻട്രിയും താരത്തെ തേടി എത്തിയതും. അതേസമയം കുടുംബപരമായ രീതിയിൽ നോക്കുമ്പോൾ ഫാമിലിയിൽ ആർക്കും കന്യ ഇഷ്ടം ആയിരുന്നില്ല അഭിനയിക്കാൻ പോകുന്നതിനോട്. പക്ഷേ അമ്മയ്ക്ക് കുഴപ്പം ഉണ്ടായിരുന്നില്ല. എനിക്ക് പറ്റാതെ പോയ ഒരു കാര്യം മകൾക്ക് ലക്ക് ഉണ്ടെങ്കിൽ നടക്കട്ടെയെന്നും കന്യ ഒരുവേള തുറന്ന് പറഞ്ഞ് കൊണ്ട് താരം രംഗത്ത് എത്തിയിരുന്നു.

സൂര്യ പുത്രി എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്. അഭിനയത്തോട് അത്ര താല്പര്യം പണ്ട് ഇല്ലായിരുന്നു എങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥയാകണം എന്നായിരുന്നു താരം ആഗ്രഹിച്ചത്. എന്റെ സൂര്യപുത്രിക്ക്, ഭാര്യ, തിങ്കൾ മുതൽ വെള്ളിവരെ , കാഞ്ചനം , 'അമ്മ അമ്മായിഅമ്മ, പോക്കിരിരാജ, കല്യാണ കച്ചേരി, തന്നോന്നി തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ താരത്തിന് ഭാഗമാകാൻ ഉള്ള അവസരവും ലഭിച്ചിട്ടുണ്ട്. ചന്ദനമഴ , 'അമ്മ , വള്ളി, അഴഗിനി , തന്ത വീട് , നന്ദിനി , എന്ന് സ്വന്തം ജാനി തുടങ്ങിയ പാരമ്പരലിലൂടെ ശ്രദ്ധേയമായ കാറ്റപത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. തെന്നിന്ത്യൻ പാരമ്പരകളിലും താരം സജീവമാണ്. താരത്തിന് അഭിനയ മേഖലയിൽ ഏറെ സപ്പോർട് നൽകുന്നത് കന്യയുടെ ഭർത്താവ് തന്നെയാണ്. കവിതാവ് ഭാരതി എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. ഒരു വഴക്കിലൂടെയാണ് ഇരുവരും പരസ്പരം അടുത്തതും. കവിതാവ് ആയിരുന്നു കന്യയെ ആദ്യം പ്രൊപ്പോസ് ചെയ്തും. ഇവർക്ക് ഒരു മകൾ കൂടിയാണ് ഉണ്ട്. നില ഭാരതി എന്നാണ് മകളുടെ പേര്. ഇവർക്ക് ഒരു പ്രൊഡക്ഷൻ കമ്പനി തന്നെ ഉണ്ട്.

ഒരു സ്റ്റേറ്റ് അവാർഡോ നാഷണൽ അവാർഡോ മകൾ നേടണം എന്ന ആഗ്രഹമാണ് കന്യക്ക് ഉള്ളത്.  മലയാളത്തിലെ സീരിയല്‍ ആര്‍ട്ടിസ്റ്റുകളെ കേരളത്തിലെ സിനിമാക്കാര്‍ക്ക് വേണ്ടല്ലോ. കേരളത്തിന് പുറത്തുള്ള സീരിയല്‍ താരങ്ങളെ അഭിനയിപ്പിച്ചാലും ഇവിടെയുള്ള സീരിയല്‍ താരങ്ങളോട് അവര്‍ക്ക് പുഛമാണ്. എത്രയോ കഴിവുള്ള താരങ്ങളുണ്ടെങ്കിലും അവര്‍ ശ്രദ്ധിക്കില്ല. നടിമാരാണ് ഈ പ്രശ്‌നം കൂടുതല്‍ അനുഭവിക്കുന്നത് എന്ന് താരം ഒരുവേള തുറന്ന് പറഞ്ഞതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Actress kanya bharathi realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക