പാടാത്ത പൈങ്കിളിയിലെ വില്ലത്തി തനൂജ; സൗമ്യ യഥാർത്ഥത്തിൽ നർത്തകി; താരത്തിന്റെ വിശേഷങ്ങളിലൂടെ

Malayalilife
പാടാത്ത പൈങ്കിളിയിലെ വില്ലത്തി തനൂജ; സൗമ്യ യഥാർത്ഥത്തിൽ നർത്തകി; താരത്തിന്റെ വിശേഷങ്ങളിലൂടെ

ലയാളികളുടെ പൂമുഖത്ത് ഒട്ടനവധി ഹിറ്റ് സീരിയലുകൽ എത്തിച്ചിട്ടുള്ള ഏഷ്യാനെറ്റിൽ പുതിയതായി ആരംഭിച്ച ഒരു ജനപ്രിയ  പരമ്പരയാണ് പാടാത്ത പൈങ്കിളി. മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ സംപ്രേക്ഷണം ആരംഭിച്ച് വളരെ കുറച്ചു നാൾകൊണ്ടു തന്നെ  പാടാത്ത പൈങ്കിളി ഏറ്റെടുത്തു കഴിഞ്ഞു. കൺമണിയെന്ന പെൺകുട്ടിയുടെ കഥ പറയുന്ന പരമ്പരയ്ക്ക് പ്രേക്ഷകരും ഏറെയാണ്. ദിനേഷ് പളളത്തിന്റേതാണ് കഥ.  അതേ സമയം  പരമ്പരയിൽ എത്തിയിരിക്കുന്ന കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് അത്ര സുപരിചിതരുമല്ല. പരമ്പരയിലെ കഥാനായകനായ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്ന സൂരജ് ആകട്ടെ ഒരു ടിക്ടോക് താരം കൂടിയാണ്. മനീഷ എന്ന പെൺകുട്ടി യാണ്   നായിക കൺമണിയായി വേഷമിടുന്നതും.

അതുപോലെ തന്നെ പരമ്പരയിലെ നെഗറ്റീവ് കഥാപാത്രങ്ങളെയും പ്രേക്ഷകര് ഏറ്റെടുത്തിരിക്കുകയാണ്. സീരിയലിൽ ആകെ മൂന്ന് മൂന്ന് നെഗറ്റീവ് സ്ത്രീ കഥാപാത്രങ്ങളാണ് ഉള്ളതും. പരമ്പരയുടെ  തുടക്കം മുതൽ തന്നെ  തനൂജ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെങ്ങന്നൂർ സ്വദേശിയായ സൗമ്യ ശ്രീകുമാർ ആണ് സീരിയലിൽ തനൂജയായി എത്തുന്നത്. ഒരു ക്ലാസിക്കൽ നർത്തകി കൂടിയാണ് തനൂജ. എന്നാൽ താരം ഒരു പുതുമുഖ താരവുമല്ല. കബനി എന്ന  പരമ്പരയിലും ചില ഷോർട്ട് ഫിലിമുകളിലും തനൂജ ഇതിനോടകം  തന്നെ  അഭിനയിച്ചു കഴിഞ്ഞു.

എന്നാൽ ഒരു വേള സോഷ്യൽ മീഡിയ ലൈവിലൂടെ  തന്റെ മുഖത്തിന്റെ തിളക്കത്തിന് പിന്നിൽ ചിരിയാണ് ഗുട്ടൻസെന്നും താൻ ചിരിയുടെ ആളാണ് എന്നും, സൗമ്യ പറഞ്ഞിരുന്നു. പരമ്പരയിൽ തനിക്ക് ഏറെ  കൂട്ട് അഞ്ജിതയോടും അംബിക മോഹനോടും ആണെന്നും അതോടൊപ്പം തന്നെ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ സൗമ്യ  വിവാഹിതയും ഒരു മകന്റെ അമ്മയും കൂടിയാണ്.  അഭിനയത്തോട് ഏറെ തലര്യമുള്ള സൗമ്യക്ക്  ഏത് തരം വേഷം ചെയ്യാനും സന്നദ്ധ കൂടിയാണ്.

Actress Soumya sreekumar realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES