Latest News

മനീഷയും കണ്‍മണിയും തീര്‍ത്തും വ്യത്യസ്തരായ രണ്ട് വ്യക്തികളാണ്; ആര്‍ക്കും എന്റെ പേരറിയില്ല; മനസ് തുറന്ന് പാടാത്ത പൈങ്കിളി നായിക

Malayalilife
മനീഷയും കണ്‍മണിയും തീര്‍ത്തും വ്യത്യസ്തരായ രണ്ട് വ്യക്തികളാണ്; ആര്‍ക്കും എന്റെ പേരറിയില്ല; മനസ് തുറന്ന് പാടാത്ത പൈങ്കിളി നായിക

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു പരമ്പരയാണ് പാടാത്ത പൈങ്കിളി. നിരവധി താരങ്ങൾ അണിനിരക്കുന്ന പരമ്പരയിൽ ഇവരെ ആകർഷിച്ച ഒരു കഥാപാത്രമാണ് കണ്മണി. പ്രേക്ഷകർക്ക് മുന്നിലേക്ക് കൺമണിയെ അവതരിപ്പിക്കുന്നത്  മനീഷയാണ്. താരം അഭിനയ മേഖലയിലേക്ക് എത്തുന്നത് ചെറുപ്പം മുതലേ അഭിനയ മോഹം ഉള്ളില്‍ കൊണ്ടു നടന്നിരുന്നുവെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായാണ്. എന്നാൽ ഇപ്പോൾ തന്റെ അഭിനയത്തിലേക്കുള്ള വരവിനെ കുറിച്ചും പാടാത്ത പൈങ്കിളിയെ കുറിച്ചും മനീഷ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ   മനസ് തുറക്കുകയാണ്.

അഭിനയത്തില്‍ യാതൊരു മുന്‍പരിചയമുണ്ടായിരുന്നില്ല. ടിക് ടോക്ക് വീഡിയോകള്‍ വഴിയാണ് പാടാത്ത പൈങ്കിളിയുടെ ഓഡിഷനിലേക്ക് മനീഷ എത്തുന്നത്. പക്ഷെ ഭാഗ്യം തുണച്ചു. കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ ആദ്യം ടെന്‍ഷനുണ്ടായിരുന്നുവെന്ന് മനീഷ പറയുന്നു. താനുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രമായിരുന്നു കണ്‍മണി. നിഷ്‌കളങ്കയായ പെണ്‍കുട്ടി. ആദ്യം മുതലേ തനിക്കിത് പറ്റുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ സുധീഷ് സാര്‍ െൈധര്യം തന്നുവെന്നും പതിയെ താന്‍ കണ്‍മണിയെ അറിഞ്ഞു തുടങ്ങി.

മനീഷയും കണ്‍മണിയും തീര്‍ത്തും വ്യത്യസ്തരായ രണ്ട് വ്യക്തികളാണെന്നാണ് മനീഷ പറയുന്നത്. ജീവിതത്തില്‍ താന്‍ ബോള്‍ഡാണെന്ന് മനീഷ പറയുന്നു. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്ന, പുരോഗമന ചിന്തയുള്ള പെണ്‍കുട്ടിയാണെന്നും അഭിപ്രായങ്ങള്‍ തുറന്നു പറയാറുണ്ടെന്നും അതിന് ഒരു മടിയുമില്ലെന്നും മനീഷ വ്യക്തമാക്കുന്നു. പാടാത്ത പൈങ്കിളിയുടെ ഷൂട്ടിങ് ലൊക്കേഷന്‍ തനിക്കൊരു ലേണിംഗ് സ്‌കൂളാണെന്നാണ് താരം പറയുന്നത്.

കാണുന്നവരെല്ലാം സംസാരിക്കുന്നത് കണ്‍മണി-ദേവ കെമിസ്ട്രിയെ കുറിച്ചാണെന്നും മനീഷ പറയുന്നു. താനും സൂരജും തമ്മില്‍ നല്ല സൗഹൃദമാണെന്നും അതാണ് നല്ല കെമിസ്ട്രി വര്‍ക്ക് ഔട്ട് ആകാനുള്ള കാരണമെന്നും മനീഷ പറയുന്നു. ഷൂട്ടിന് മുമ്പ് തന്നെ തങ്ങള്‍ പ്ലാന്‍ ചെയ്യുമെന്നും അതുമൊരു കാരണമാകാമെന്നും മനീഷ അഭിപ്രായപ്പെടുന്നു. പുറത്തു പോകുമ്പോള്‍ തന്നോട്ട് എല്ലാവരും ചോദിക്കുന്നത് ദേവ എവിടെ ആണെന്നാണ്. സൂരജിനോട് ചോദിക്കുന്നത് കണ്‍മണി എവിടെ എന്നാണെന്നും താരം പറയുന്നു.

''ഞങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡും അത് തന്നെയാണ്. കഥാപാത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിച്ചുവെന്നതിന്റെ തെളിവാണല്ലോ ആ അന്വേഷണങ്ങള്‍. പ്രേക്ഷകര്‍ക്ക് ആര്‍ക്കും എന്റെ പേര് അറിയില്ല. എല്ലാവരും കണ്‍മണി എന്നാണ് വിളിക്കുന്നത്. പേര് പറഞ്ഞാലും അവര് പറയുക, കണ്‍മണിയെന്ന് വിളിക്കാനാണ് ഞങ്ങള്‍ക്കിഷ്ടമെന്നാണ്. എനിക്കും ഇപ്പോള്‍ ആ പേരിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്''.

ചെറുപ്പം മുതലേ അഭിനയം ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷെ പുറത്താര്‍ക്കും അറിയില്ലായിരുന്നു. സ്‌കൂളില്‍ പോലും ഒരു മത്സരത്തില്‍ പങ്കെടുത്തിട്ടില്ല. നാലാള് തിരിച്ചറിയുന്ന നടിയാകണമെന്ന് സ്വപ്‌നം കണ്ടിട്ടുണ്ട്. ഇന്ന് ആരെങ്കിലും സെല്‍ഫിയെടുക്കാന്‍ വരുമ്പോള്‍ താന്‍ അതൊക്കെ ആലോചിക്കാറുണ്ടെന്നും താരം പറയുന്നു. താന്‍ ഏറെ ഭാഗ്യവതിയാണെന്നും മനീഷ പറയുന്നു.

Actress Maneesh words about kanmani character

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക