കറുപ്പും വെളുപ്പും യൂണിഫോം അണിഞ്ഞ് സുന്ദരിയായി കണ്‍മണി..! ആദ്യ സ്‌കൂള്‍ ദിനത്തില്‍ ആശംസകളുമായി റിമി കൊച്ചമ്മ

Malayalilife
കറുപ്പും വെളുപ്പും യൂണിഫോം അണിഞ്ഞ് സുന്ദരിയായി കണ്‍മണി..! ആദ്യ സ്‌കൂള്‍ ദിനത്തില്‍ ആശംസകളുമായി റിമി കൊച്ചമ്മ

 

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മുക്ത. റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കണ്‍മണി എന്നു വിളിക്കുന്ന മുക്തയുടെ മകള്‍ കിയാര ഇന്ന് ആദ്യമായി സ്‌കൂളില്‍ പോകുന്നതിന്റെ ചിത്രങ്ങള്‍ മുക്ത പങ്കുവച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ കിയാരയുടെ കൊച്ചമ്മയായ റിമി ടോമിയും കണ്‍മണിക്കും മറ്റൊരു സഹോദരിയുടെ മകന്‍ കുട്ടാപ്പിക്കും ആശംസ അറിയിച്ച് ചിത്രങ്ങള്‍ പങ്കുവച്ചു. ഇതിന് പിന്നാലെ റിമിക്ക് ഈ കുഞ്ഞുങ്ങളോടുള്ള സ്‌നേഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് വൈറലാകുന്നത്.

ഹാപ്പി ഫസ്റ്റ് ഡേ ഓഫ് സ്‌കൂള്‍ എന്ന അടിക്കുറിപ്പോടെയാണ് നടി മുക്ത കിയാര സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ചത്. തുടര്‍ന്ന് നിരവധി ആരാധകര്‍ കണ്‍മണിക്ക് ആശംസകള്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് റിമി ടോമി കണ്‍മണിയുടെയും കുട്ടാപ്പിയുടെയും ചിത്രങ്ങള്‍ പങ്കുവച്ച് ആശംസകള്‍ അറിയിച്ചത്. തന്റ കണ്‍മണിയും കുട്ടാപ്പിയും സ്‌കൂളില്‍ പോകാന്‍ റെഡി ആയെന്നും കൊച്ചമ്മയുടെ ആയിരം ചക്കര ഉമ്മകള്‍ എന്നുമാണ് റിമി കുറിച്ചത്. റിമിയും കിയാരയുമൊത്തുള്ള വീഡിയോയും ആരാധകര്‍ ഏറ്റെടുക്കുകയാണ്. വീഡിയോ കാണാം.

Read more topics: # Mukthas daughter,# joins school,# kanmani,# uniform
Mukthas daughter joins school

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES